എല്ലാ പ്രശ്നങ്ങൾ തീർക്കാനും വീട്ടുകാർ, പക്ഷെ പിന്നെ ദിയ ഒഴിവാക്കും; സിന്ധുവിനങ്ങനെ തോന്നാൻ കാരണം: കുറിപ്പ്

By Desk

സോഷ്യൽ മീഡിയയിൽ എപ്പോഴും വിമർശനം കേൾക്കേണ്ടി വരുന്ന ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. ദിയ തന്റെയും ഭർത്താവിന്റെയും കുടുംബത്തെ പരി​ഗണിക്കുന്നേയില്ലെന്നാണ് വിമർശനം. ഇതിന് കഴിഞ്ഞ ദിവസം ദിയ മറുപടി നൽകി. അശ്വിന്റെയും എന്റെയും ചെറിയ ഫാമിലിയാണിത്. ഞങ്ങളൊരുമിച്ച് ജീവിതം തുടങ്ങിയിരിക്കുകയാണ്. ഞങ്ങൾക്കൊപ്പം കുടുംബം സമയം ചെലവഴിക്കാറുണ്ടെന്നാണ് ദിയ പറഞ്ഞത്. എന്നാലിപ്പോൾ ദിയയുടെ വാക്കുകൾ റെ‍ഡ‍ിറ്റിൽ വിമർശിക്കപ്പെടുകയാണ്.

'മറ്റാരെങ്കിലുമായിരുന്നു ഇത് പറഞ്ഞതെങ്കിൽ ഞാൻ അം​ഗീകരിച്ചേനെ. ഇവിടെ ദിയ തങ്ങൾ മൂന്ന് പേരു‌ടെ ചെറിയ കുടുംബമാണെന്ന് പറയുന്നു. എന്നിട്ടും വിവാഹ ശേഷവും സ്വന്തമായി അപാർട്മെന്റ് വാങ്ങിയ ശേഷവും മാതാപിതാക്കളുള്ള വീട്ടിൽ തന്നെ താമസിക്കുന്നു. ഭക്ഷണം, കുഞ്ഞിനെ പരിചരിക്കൽ എന്നിവയ്ക്കെല്ലാം കുടുംബം വേണം. എന്നാൽ ഫാമിലി ട്രിപ്പിന്റെ സമയത്ത് തന്റെ ചെറിയ കുടുംബമെന്ന് പറഞ്ഞ് അതിർ വരമ്പിടുന്നു'

Aswin Ganesh  Sindhu Krishna

'ദിയയുടെ പെരുമാറ്റം എന്റെ ബന്ധുക്കളിൽ ചിലരെ ഓർമിപ്പിക്കുന്നു. അവരുടെ സൗകര്യത്തിനനുസരിച്ച് അറ്റാച്ച്മെന്റും ഡിറ്റാച്ച്മെന്റും കാണിക്കുന്നവർ. മക്കൾ ജീവശ്വാസമായ സിന്ധു കൃഷ്ണയ്ക്ക് എന്തുകൊണ്ട് മക്കളിൽ തനിക്ക് പ്രിയപ്പെട്ടവരെ തെരഞ്ഞെടുക്കേണ്ടി വന്നെന്ന് ഇതുപോലെയുള്ള ക്യാരക്‌ടറുകൾ എന്നെ ഓർമിപ്പിക്കുന്നു. ജ്വല്ലറി തട്ടിപ്പിന്റെ സമയത്തും ദിയ അമ്മയായപ്പോഴും കുടുംബത്തിലെ ഓരോരുത്തരിൽ നിന്നും ലഭിച്ച പിന്തുണ കൊണ്ട് ദിയ അവരെക്കുറിച്ച് കുറേക്കൂടി ബഹുമാനത്തോടെയും നന്ദിയോടെയും സംസാരിക്കുമെന്ന് ഞാൻ കരുതി'

'ഒന്നിന് പിറകെ ഒന്നായി വന്ന വിവാദങ്ങളിൽ നിന്ന് ദിയയെ കര കയറ്റിയത് അവർ മാത്രമാണ്. അടുത്ത സുഹൃത്തുക്കൾ പോലുമുണ്ടായിരുന്നില്ല. അതിനാൽ മക്കളിൽ പ്രിയപ്പെട്ടവരുണ്ടായതിൽ സിന്ധു കൃഷ്ണയെ കുറ്റം പറയാനാകില്ല. സിന്ധു കൃഷ്ണയുടെ പുതിയ ന്യൂ ഇയർ വ്ലോ​ഗിൽ ദിയ കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ഞങ്ങൾക്കൊപ്പം ദിയയും ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. സംസാരത്തിൽ ചെറിയ ദുഖം കാണാനാകുന്നുണ്ട്. തന്റെ ബർത്ത് ഡേ യാത്രയ്ക്കും ദിയയില്ലാത്തതിനെക്കുറിച്ച് സമാനമായി സംസാരിച്ചിരുന്നു. ജപ്പാൻ ട്രിപ്പിനെക്കുറിച്ച് സിന്ധു പറഞ്ഞത് ആ ട്രിപ്പ് തനിക്ക് പ്രിയപ്പെട്ടതാണ്, കാരണം ഒപ്പം യാത്ര ചെയ്ത ആരും തമ്മിൽ ഈ​ഗോ ഉണ്ടായിരുന്നില്ലെന്നും വഴക്കില്ലായിരുന്നു' റെഡിറ്റിൽ വന്ന കുറിപ്പിൽ പറയുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X