രണ്ട് വീട്ടുകാരും ഇടപെടരുതെന്ന് പറഞ്ഞു, പക്ഷെ മാറി നിൽക്കുന്നത് അശ്വിന്റെ വീട്ടുകാർ മാത്രം; ദിയക്ക് വിമർശനം

ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാണ്. ആരാധകരോടൊപ്പം തന്നെ ഹേറ്റേഴ്സും ഉള്ള ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. ദിയ ഭർത്താവ് അശ്വിൻ ​ഗണേശിനോടും അശ്വിന്റെ കുടുംബത്തോടും ബഹുമാനം കാണിക്കുന്നില്ലെന്നാണ് വിമർശകരുടെ പ്രധാന വാദം. അമ്മയായ ശേഷം ദിയ തന്റെ മാതാപിതാക്കളുള്ള വീട്ടിലാണ് നിൽക്കുന്നത്. അശ്വിനും ഒപ്പമുണ്ട്. അശ്വിന്റെ വീട്ടുകാർ ഇടയ്ക്ക് ദിയയെ കാണാൻ വരാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ പുതിയ ബിസിനസ് ബ്രാഞ്ചിന്റെ ഉദ്ഘാടനം. ഉദ്ഘാടന ദൃശ്യങ്ങൾ കണ്ട പലരും അശ്വിന്റെ മാതാപിതാക്കൾ എവിടെ എന്ന് ചോദിച്ചു. അശ്വിന്റെ മാതാപിതാക്കൾ ഉദ്ഘാടന ചടങ്ങിന് വന്നിരുന്നു. ഇവർ വന്നിട്ടും എന്തിനാണ് ചിലർ അശ്വിന്റെ അച്ഛനും അമ്മയും എവിടെയെന്ന് ചോദിക്കുന്നതെന്ന് ദിയയുടെ ആരാധകരിൽ ഒരാൾ വ്ലോ​ഗിൽ കമന്റായി ചോദിച്ചു. ദിയയെ വിമർശിക്കുന്ന മറ്റൊരാൾ ഈ ചോദ്യത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കി.

Diya Krishna
Photo Credit: Instagram / Diya Krishna

അശ്വിന്റെ മാതാപിതാക്കൾ വെെകുന്നേരമാണ് വന്നത്. അവർ ഉദ്ഘാടനത്തിനുണ്ടായിരുന്നില്ല. ദിയയുടെ അമ്മ സിന്ധു ഡൊമിനേറ്റ് ചെയ്യുന്നെന്ന് ഞാൻ വിശ്വസിക്കുന്നു. വിവാഹത്തിന് മുമ്പ് ദിയ എപ്പോഴും അശ്വിന്റെ വീട്ടിൽ പോകുകയും അവർക്കൊപ്പം വീഡിയോ എടുക്കുകയും ചെയ്യുമായിരുന്നു. അവർക്കൊപ്പം പുറത്ത് പോകുകയും ഡിന്നർ കഴിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി. എന്തെങ്കിലും സഹായം വേണ്ടപ്പോൾ തന്റെ കുടുംബത്തിനൊപ്പം നിൽക്കുന്നതാണ് ദിയയുടെ രീതി.

കുഞ്ഞ് വളരുമ്പോൾ അശ്വിനൊപ്പം മാത്രം തന്റെ ഫ്ലാറ്റിലാണ് ദിയ താമസിക്കുക. ഒരു അഭിമുഖത്തിൽ രണ്ട് വീട്ടുകാരുടെയും വീടുകളിൽ ഞാൻ താമസിക്കില്ലെന്ന് ദിയ പറഞ്ഞിരുന്നു. തന്റെ ഫ്ലാറ്റിൽ നിൽക്കുമെന്നാണ് പറഞ്ഞത്. എന്നാലിപ്പോൾ സഹായം വേണം. അത് കൊണ്ട് സ്വന്തം കുടുംബത്തിനടുത്തേക്ക് പോയി. അതിൽ ഒരു തെറ്റുമില്ല. പക്ഷെ അശ്വിന്റെ കുടുംബത്തിന് ഇവരുടെ കാര്യത്തിൽ ഒരു ഇടപെടലും ഇല്ലെന്ന് തോന്നുന്നു. ഒരു പേരിന് അവർ വരികയും പോകുകയും ചെയ്യുന്നു.

Diya Krishna
Photo Credit: Instagram / Diya Krishna . Facebook / Krishnakumar

വീഡിയോയിൽ അതാണ് കാണുന്നത്. യഥാർത്ഥ ജീവിതത്തിൽ എങ്ങനെയെന്ന് അറിയില്ല. വീഡിയോകൾ കണ്ട് മാത്രമേ നമുക്ക് പറയാൻ പറ്റൂ. എല്ലാ വീഡിയോകളിൽ നിന്നും ഓസി (ദിയ കൃഷ്ണ) ഡൊമിനേറ്റിം​ഗ് ആണെന്ന് വ്യക്തമാണ്. അവർ സുഹൃത്തുക്കളായിരുന്നു. പക്ഷെ ദിയ ഒരു ബഹുമാനവും അവന് കൊടുക്കുന്നില്ല. ഓഫ് ക്യാമറയിൽ എങ്ങനെയെന്ന് അറിയില്ല. തുല്യതയും സ്വതന്ത്രരാകുന്നതുമൊക്കെ നല്ലതാണ്. പക്ഷെ നമ്മളെ സ്നേഹിക്കുന്ന പുരുഷനെ മുതലെടുക്കുന്നത് ശരിയല്ല. അവൻ നിന്നെ സ്നേഹിക്കുന്നു. പക്ഷെ അവൻ നിന്റെ അടിമയല്ല. ഒരു പക്ഷെ അങ്ങനെ ആയിരിക്കില്ല. പക്ഷെ എനിക്ക് ഒരുപാട് തവണ ഇങ്ങനെ തോന്നിയിട്ടുണ്ട്. നിങ്ങളുടെ ജീവിതം, നിങ്ങളുടെ ചോയ്സ്. പക്ഷെ കാഴ്ചക്കാരെന്ന നിലയിൽ ഞങ്ങൾക്ക് അഭിപ്രായം പറയാം, എന്നാണ് കമന്റ്.

അശ്വിൻ ​ഗണേശിനെ സിന്ധു കൃഷ്ണ അപമാനിച്ചു എന്ന ആരോപണം കഴിഞ്ഞ ദിവസം വന്നിരുന്നു. ദിയ കൃഷ്ണ വീട്ടിൽ ചിക്കൻ കറി പാചകം ചെയ്തു. ചിക്കൻ കാൽ തികയാതെ വന്നപ്പോൾ മൂത്ത കുട്ടിക്ക് ചിക്കൻ കാൽ വേണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞു. അശ്വിനെ ഉദ്ദേശിച്ചാണ് പറഞ്ഞത്. അശ്വിൻ കറി വിളമ്പിത്തരാൻ കാത്ത് നിൽക്കവെ സിന്ധു കൃഷ്ണ കറി വിളമ്പി സ്വയം കഴിക്കുകയും ചെയ്തു. ഇത് വ്യൂവേർസിന് ഇഷ്ടപ്പെട്ടില്ല.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X