'മറ്റ് വിദ്യാർത്ഥികളെ ബുള്ളി ചെയ്തു, പഠനകാലത്തെ ദിയ'; ആരോപണങ്ങൾക്ക് താരപുത്രി നൽകിയ മറുപടി

സോഷ്യൽ മീഡിയയിൽ ആരാധകരും ഹേറ്റേഴ്സും ഒരുപോലെയുള്ള ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. പലപ്പോഴും പല വിവാദങ്ങളിലും ദിയ അകപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലേക്ക് ക‌ടന്ന് വന്ന കാലം മുതൽ ഇതുവരെയും പല പ്രശ്നങ്ങളും സോഷ്യൽ മീഡിയ ലോകത്ത് ദിയ അഭിമുഖീകരിച്ചു. ഈയടുത്താണ് ദിയക്ക് വരുന്ന വിമർശനങ്ങൾ കുറച്ചെങ്കിലും കുറഞ്ഞത്. സ്കൂൾ കാലവും കോളേജ് പഠന കാലവും കഴിഞ്ഞ ശേഷമാണ് ദിയ കൃഷ്ണ ഇൻഫ്ലുവൻസറായി വളരുന്നത്. പഠന കാലത്ത് ദിയയുടെ സ്വഭാവം മോശമായിരുന്നെന്ന് മറ്റ് വിദ്യാർത്ഥികളിൽ നിന്നും ആരോപണം വന്നിരുന്നു.

ഒരിക്കൽ അഹാന കൃഷ്ണ സംസ്ഥാന സർക്കാരിനെ വിമർശിച്ചത് വ്യാപക വിമർശനത്തിന് വഴി വെച്ചിരുന്നു. അന്നാണ് ദിയക്കെതിരെയും ചില ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി വന്നത്. സ്കൂളിലും കോളേജിലും മറ്റ് കുട്ടികളെ ബുള്ളി ചെയ്തു എന്നായിരുന്നു പ്രധാന ആരോപണം. നിരവധി കമന്റുകളും ഇത്തരത്തിൽ വന്നു. ഒരിക്കൽ ദിയ ഈ ആരോപണങ്ങൾക്ക് നൽകിയ മറുപടിയാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

Diya Krishna
Photo Credit: Instagram / Diya Krishna

കിട്ടിയ ​ഗ്യാപ്പിൽ കുറേ പേർ ദിയ പിച്ചിയെന്നും മാന്തിയെന്നും പറഞ്ഞ് വന്നു. എനിക്ക് പറയാനൊന്നുമില്ല. സ്കൂളിൽ നമ്മളെല്ലാവരും കുഞ്ഞുകുട്ടികളാണ്. സ്കൂളിൽ എന്റെ മനസ് വേദ​നിപ്പിച്ചവരുണ്ട്. ആലോചിച്ച് കഴിഞ്ഞാൽ ഒരുപാട് പേരുണ്ട്. ‌ടീച്ചേർസിലും വിഷമിപ്പിച്ചവർ ഉണ്ട്. ടീച്ചർമാർ നല്ലതിന് വേണ്ടിയാണ് പറയുന്നതെന്ന് ഇപ്പോൾ ആലോചിക്കുമ്പോഴാണ് മനസിലാകുന്നത്. കുട്ടികൾ തമ്മിലുണ്ടാകുന്ന അടി ആ പ്രായത്തിലുണ്ടാകുന്നതാണ്. അത് അവിടെ വിടണം. സ്കൂളിൽ നിന്നും കോളേജിൽ കയറിയാൽ വേറെ ലെെഫാണ്. നമ്മൾ മുതിർന്ന ആളുകളാണ്. അത് അവിടെ വിടാൻ പഠിക്കണം.

പക്ഷെ ഒരുപാട് കുട്ടികൾ എന്റെ ഏജ് ​ഗ്രൂപ്പിൽ ഉള്ളവർ തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എന്റെ ക്ലാസിൽ പഠിച്ചവരല്ല. അപ്പുറത്തെയും ഇപ്പുറത്തെയും ക്ലാസിൽ പഠിച്ചവരാണ്. പറയാൻ വേണ്ടി വെറുതെ പറയുന്നതാണ്. ബുള്ളി ചെയ്തു, പിച്ചി, മാന്തി എന്നൊക്കെ. കാലിൽ ചവിട്ടി എന്നും പറഞ്ഞു. അറിയാതെയെങ്ങാൻ കാലിൽ ചവിട്ടിയതായിരിക്കും. എനിക്കറിയില്ല. ഞാൻ വേണമെന്ന് വെച്ച് ആരെയും വേദനിപ്പിച്ചിട്ടില്ല.

Diya Krishna
Photo Credit: Instagram / Diya Krishna

എന്റെ ക്ലാസിൽ കൂടെ പഠിപ്പിച്ചവരോട് ചോദിച്ചാൽ അറിയാം. ആരെങ്കിലും കരഞ്ഞാൽ ഞാൻ അപ്പോൾ അവിടെ പോയി ചിരിപ്പിക്കാൻ നോക്കും. എന്നെ അതാണ് വീട്ടിൽ നിന്ന് പഠിപ്പിച്ചത്. അല്ലാതെ ആരെയും കരയിപ്പിക്കാനല്ല എന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു. എന്നാൽ സ്കൂളിലെ കാര്യം മാത്രമാണ് അന്ന് തന്റെ വ്ലോ​ഗിൽ ദിയ പറഞ്ഞത്. കോളേജ് പഠന കാലത്ത് വന്ന ആരോപണത്തോട് ദിയ പ്രതികരിച്ചിരുന്നില്ല.

സോഷ്യൽ മീഡ‍ിയ വഴി താരങ്ങളായി മാറിയവരാണ് ദിയ കൃഷ്ണയെ പോലെ സഹോദരിമാരും. പലപ്പോഴും അഹാന കൃഷ്ണ, ദിയ എന്നിവരാണ് കൂടുതലും വിവാ​ദത്തിൽ ആകാറ്. എന്നാൽ ഈയടുത്ത് താരകുടുംബത്തിന്റെ ജനപ്രീതി കുത്തനെ കൂടി. ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോ​ഗാണ് ഇതിന് കാരണമായത്. കുടുംബത്തിന്റെ ഐക്യവും ജീവിതത്തെ നോക്കിക്കാണുന്ന രീതിയുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായി. സോഷ്യൽ മീഡിയ വഴി വലിയ വരുമാനം താരകുടുംബത്തിനുണ്ട്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മൂന്ന് മുൻ ജീവനക്കാരികൾ നടത്തിയ തട്ടിപ്പ് വലിയ വാർത്തയായിരുന്നു. ക്യു ആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റും ലക്ഷക്കണക്കിന് രൂപയാണ് ഇവർ കെെക്കലാക്കിയത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X