എന്റെ കൊച്ചിന്റെ കാര്യത്തിൽ ഇടപെടരുതെന്ന് ദിയ, ലക്ഷ്മണ രേഖ കടക്കാതെ രണ്ട് വീട്ടുകാരും, പക്ഷെ ഇപ്പോൾ...

സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് ദിയ കൃഷ്ണയുടെ കുഞ്ഞ് ഓമി. ദിയയെ പോലെ ഓമിയുടെ പോസ്റ്റുകളും വെെറലാണ്. ദിയയും അശ്വിനാണ് ഓമിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കെെകാര്യം ചെയ്യുന്നത്. ദിയയുടെ ഇനിയുള്ള വ്ലോ​ഗുകളിൽ കുഞ്ഞിനെയും കാണാമെന്ന സന്തോഷം ആരാധകർക്കുണ്ട്. ഓമിയുടെ മുഖം കാണാൻ അത്ര മാത്രം കാത്തിരുന്നവരാണിവർ. സോഷ്യൽ മീഡിയയിൽ ഓമിയാണിപ്പോൾ ചർച്ചാ വിഷയം. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞാണ് ഓമി. ആരാധകരുടെ പ്രശംസയ്ക്കും നല്ല വാക്കുകൾ‌ക്കൊപ്പം ചില വിമർശനങ്ങളും ദിയക്ക് വരുന്നുണ്ട്.

മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ആരോ​ഗ്യത്തിൽ വലിയ ശ്രദ്ധ കൊടുക്കേണ്ട സമയമാണിതെന്നും ദിയ പക്ഷെ ഇക്കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നു എന്നുമാണ് വിമർശനം. അസുഖം കാരണം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു ഓമി. കഴിഞ്ഞ ദിവസമാണ് ഓമിയെ വീട്ടിലേക്ക് തിരികെ കാെണ്ട് വന്നത്. എന്നാൽ പോകുന്ന വഴി ദിയ കുഞ്ഞിനെയും കാെണ്ട് അനിയത്തി പഠിക്കുന്ന കോളേജിലേക്ക് പോയി. ഒരുപാട് കുട്ടികളുള്ള സ്ഥലമാണിത്.

കുഞ്ഞിന് ഇൻഫക്ഷൻ വരാൻ സാധ്യതയുണ്ട്, ആശുപത്രിയിൽ നിന്ന് വന്നല്ലേയുള്ളൂ എന്ന് പലരും കമന്റ് ബോക്സിൽ അഭിപ്രായപ്പെട്ടു. നേരത്തെ ഓമിയെയും കൊണ്ട് തിയറ്ററിൽ സിനിമ കാണാൻ പോയതിലും വിമർശനം വന്നിരുന്നു. ഈ വ്ലോ​ഗ് പിന്നീട് കണ്ടില്ല. കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോ‌ട്ടോഷൂ‌ട്ട് വ്ലോ​ഗിലും സമാന വിമർശനമുണ്ട്. കുഞ്ഞിന് ഇൻഫെക്ഷൻ വരാൻ സാധ്യതയുള്ളതിനാൽ ഇത്ര ചെറുപ്പത്തിൽ കുഞ്ഞിനെ പൊതുവിടങ്ങളിൽ കൊണ്ട് പോകുന്നത് ഒഴിവാക്കൂ എന്നാണ് കമന്റുകൾ.

ദിയ കുഞ്ഞിനെ ഈ പ്രായത്തിൽ കെെയിലെടുക്കുന്ന രീതി തെറ്റാണെന്നും കുഞ്ഞിന് അത് അസ്വസ്ഥതയുണ്ടാക്കുന്നെന്നും കമന്റുകളുണ്ട്. ദിയയുൾപ്പെടെ പല വ്ലോ​ഗേർസിനും ഇത്തരത്തിലുള്ള ഉപദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ വരാറുണ്ട്. ഫാമിലി വ്ലോ​ഗേർസായതിനാൽ പലരും സ്വന്തം വീട്ടിലെ അം​ഗത്തെ പോലെയാണ് ദിയ, പേളി മാണി തുടങ്ങിയവരെ കാണുന്നത്.

ദിയ തന്റെ കു‌ടുംബത്തിലെ വിശേഷങ്ങളെല്ലാം വ്ലോ​ഗുകളിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ തന്റെ വ്യക്തിപരമായ ചില കാര്യങ്ങളിൽ സ്വന്തം കുടുംബത്തെ പോലും ഇടപെടുത്താത്തയാളാണ് ദിയ. ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ദിയക്കുണ്ട്. ഭർത്താവും കുഞ്ഞുമടങ്ങുന്ന കുടുംബമായി ജീവിക്കാനാണ​ഗ്രഹം. അതിലേക്ക് മറ്റൊരാൾ ഇടപെടരുതെന്നും ദിയ വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നു.

Diya Krishna

എല്ലാവരും എന്നെ ശ്രദ്ധിക്കണമെന്നൊന്നും എനിക്കില്ല. എന്റെ വ്ലോ​ഗും എന്റെ ലെെഫും എന്റെ ബിസിനസുമായി ഞാൻ പോകുന്നു. അത്യന്തികമായി എന്റെ ഭർത്താവും കുഞ്ഞുങ്ങളുമായിരിക്കണം ജീവിതം. എന്റെ വീടും. വേറാരും എന്നോട് ഒരു സംസാരത്തിനും വരരുത്. എന്റെ ഫാമിലിയിലെ ആരും എന്റെ കാെച്ചിന്റെ കാര്യത്തിൽ അഭിപ്രായം പറയരുത്. ഇവന്റെ ഫാമിലിയുടെ സെെഡിൽ നിന്നും ആരും പറയരുത്. ഞങ്ങളുടെ ഒരു ജീവിതമായിരിക്കണം. അതെനിക്ക് കിട്ടുമെന്നും ദിയ അന്ന് പറഞ്ഞു. എന്നാൽ കുടുംബത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനായെങ്കിലും ദിയയുടെ ആരാധകരുടെ കാര്യത്തിൽ അത് സംഭവിച്ചിട്ടില്ല. കുഞ്ഞിന്റെ കാര്യത്തിൽ ദിയക്ക് ഉപദേശങ്ങളുടെ പ്രവാഹമാണ് കമന്റ് ബോക്സിൽ.

കുഞ്ഞിന്റെ കാര്യത്തിൽ ദിയക്കുള്ള ഈ നിബന്ധന അം​ഗീകരിക്കാൻ രണ്ട് വീട്ടുകാരും തയ്യാറാണ്. ദിയയുടെ ഈ ലക്ഷ്മണ രേഖ മറികടന്ന് ഉപദേശം നൽകാനോ കുടുംബ ജീവിതത്തിൽ ഇടപെടാനോ വീട്ടുകാർ ആരും തയ്യാറല്ല. എന്നാൽ ദിയയുടെ ആരാധകരുൾപ്പെടെയുന്ന സബ്സ്ക്രെെബേർസ് നിരന്തരം ദിയയുടെ ജീവിതത്തിൽ അഭിപ്രായ പ്രകടനങ്ങൾ നട‌ത്തുന്നു.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X