കണക്കിൽ ഒന്നാമൻ, എല്ലാം നോക്കും; പക്ഷെ വിവാഹത്തിന് പോലും കയ്യിൽ ലാപ്ടോപ് ബാഗ്; ജീവനക്കാരികൾ പറ്റിച്ചതിങ്ങനെ
സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾക്കെതിരെ ദിയ കൃഷ്ണ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ജീവനക്കാരികൾ പണം അടിച്ച് മാറ്റി എന്ന നിഗമനത്തിലാണ് പൊലീസ്. തെളിവുകൾ ജീവനക്കാരികൾക്ക് എതിരാണ്. 69 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ ജീവനക്കാരികൾ കെെക്കലാക്കിയതെന്ന് ദിയയും കുടുംബവും പറയുന്നു. ഓ ബെ ഓസി എന്നാണ് ദിയയുടെ ബിസിനസ് സ്ഥാപനത്തിന്റെ പേര്. ജ്വല്ലറി സെയിൽ ആണ് ബിസിനസ്.
ദിയ സ്വന്തം പ്രയത്നത്തിൽ വളർത്തിയെടുത്ത ബിസിനസാണിത്. എന്നാൽ ഇടയ്ക്കുണ്ടായ അശ്രദ്ധ വലിയ നഷ്ടമാണ് ദിയക്കുണ്ടാക്കിയിരിക്കുന്നത്. ദിയയും ഭർത്താവ് അശ്വിനും ബിസിനസിലേക്ക് ശ്രദ്ധ കൊടുത്തിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് ദിയ സംസാരിച്ചിട്ടുമുണ്ട്. അശ്വിൻ വന്ന ശേഷം തന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ലെന്നാണ് ദിയ പറഞ്ഞത്.

എനിക്ക് ടെക്നിക്കൽ സെെഡ് അറിയില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കമ്പ്യൂട്ടറിൽ എന്റെ മാർക്ക് എൺപതിൽ അരയായിരുന്നു. പേരും റോൾ നമ്പറും കറക്‌ടായി എഴുതിയത് കൊണ്ടാണ് തന്നതെന്ന് ടീച്ചർ വിളിച്ച് പറഞ്ഞു. കമ്പ്യൂട്ടർ എനിക്ക് മനസിലായിട്ടേ ഇല്ല. കണക്കും ഫിസിക്സും കമ്പ്യൂട്ടറും ഒരിക്കലും ഞാൻ മനസിലാക്കിയിട്ടില്ല. പക്ഷെ അശ്വിന് കണക്കിലായിരുന്നു ഏറ്റവും മാർക്ക്. ടെക്നിക്കലി എന്നെ പറ്റിക്കാൻ പറ്റും. ഇവൻ വന്ന ശേഷം എന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ല. എന്റെ കണക്കുകൾ കൃത്യമായി നോക്കും.
വെബ്സെെറ്റിൽ കയറി നോക്കും. ഇന്ന് ഇത്ര റെവന്യൂ വന്നു,നാളെ നമുക്ക് ഇത്രയുമാക്കാം,റീൽ ഇങ്ങനെ പോസ്റ്റ് ചെയ്യ് എന്നൊക്കെയുള്ള കുറേ സ്ട്രാറ്റജികൾ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അശ്വിൻ കാരണമാണ് എന്റെ ബിസിനസ് വളർന്നത്, ദിയ പറഞ്ഞതിങ്ങനെ. ഒരിക്കൽ ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യം പറഞ്ഞത്. എന്നാൽ അശ്വിൻ കണക്കുകൾ കൃത്യമായി നോക്കിയിട്ട് പോലും മൂന്ന് ജീവനക്കാരികളുടെ തട്ടിപ്പിനെ കണ്ടെത്താനായില്ലെന്നതാണ് വാസ്തവം. 69 ലക്ഷം രൂപ പോയിട്ടും അശ്വിനോ ദിയയോ ഇത് ശ്രദ്ധിച്ചില്ലെന്നതും അമ്പരപ്പുണ്ടാക്കുന്നു.

ഗർഭിണിയായ ശേഷം ദിയക്ക് ഓഫീസിലേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അശ്വിനാണെങ്കിൽ ജോലിത്തിരക്കും. സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ് അശ്വിൻ. അശ്വിന് ജോലിത്തിരക്കുണ്ടെന്നും ഒഴിവ് സമയം കിട്ടുമ്പോഴാണ് ഒരുമിച്ച് വീഡിയോകൾ ചെയ്യുന്നതെന്നും ദിയ നേരത്തെ പറഞ്ഞിട്ടുണ്ട്. വിവാഹ ദിവസം പോലും അശ്വിന്റെ കെെയിൽ ലാപ്ടോപ് ബാഗ് കണ്ടപ്പോൾ പലരും അതിശയിച്ചിരുന്നു. ഇന്നും അശ്വിന് ജോലിയാണോ എന്ന് കമന്റുകൾ വന്നു. എന്നാൽ അശ്വിന് യഥാർത്ഥത്തിൽ അന്ന് വർക്കുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
സ്വന്തം അനിയത്തിമാരെ പോലെ കണ്ട ജീവനക്കാരികളാണ് തന്നെ വഞ്ചിച്ചതെന്ന് ദിയ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പണം പോയതിനേക്കാൾ ദിയക്ക് വിഷമം ജീവനക്കാരികൾ കബളിപ്പിച്ചതാണെന്ന് ദിയയുടെ അമ്മ സിന്ധു കൃഷ്ണയും കഴിഞ്ഞ ദിവസം പറഞ്ഞു. കസ്റ്റമേർസ് തരുന്ന വലിയ തുകകൾ സ്വന്തം ക്യുആർ കോഡിലേക്ക് മാറ്റുകയും കടയിലെ ആഭരണങ്ങൾ മറിച്ച് വിൽക്കുകയുമാണ് ജീവനക്കാരികൾ ചെയ്തതെന്ന് ദിയയും കുടുംബവും പറയുന്നു.
ജീവനക്കാരുമായി ഇനി ഒത്തുതീർപ്പിനില്ലെന്നും ക്രിമിനൽ മെെൻഡ് ഉള്ള ഇവർക്ക് സമൂഹത്തിന് തന്നെ അപകടമാണെന്നും പരമാവശി ശിക്ഷ വാങ്ങിച്ച് കൊടുക്കണമെന്നും കൃഷ്ണ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരികൾ കുറ്റം സമ്മതിക്കുന്ന വീഡിയോ ദിയയും കുടുംബവും നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. എന്നാൽ കൃഷ്ണ കുമാർ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ജീവനക്കാരികളുടെ പരാതി.


Click it and Unblock the Notifications