എന്റെ ജീവിതം തന്നെ നശിപ്പിച്ചവർ, പ്രണയത്തിൽ വഞ്ചിക്കപ്പെട്ടപ്പോൾ; ശ്രദ്ധ നേടി ദിയ കൃഷ്ണയുടെ വാക്കുകൾ
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. തന്റെ സ്ഥാപനമായ ഓ ബെെ ഓസിയിലെ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ദിയയുടെ ആരോപണം. പ്രീമിയം ഉപയോക്താക്കളിൽ നിന്ന് 50000 രൂപ വരെ തട്ടിയെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ദിയ കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭിണിയായ താൻ ആശുപത്രിയിലായപ്പോൾ പോലും തട്ടിപ്പ് തുടർന്നു എന്നാണ് ദിയ പറയുന്നത്. ജീവിതത്തിൽ ഒന്നിലേറെ തവണ വഞ്ചന നേരിട്ടയാളാണ് ദിയ കൃഷ്ണ. പ്രണയ ബന്ധങ്ങളിൽ വഞ്ചിക്കപ്പെട്ടതിനെക്കുറിച്ച് ദിയ ഒരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. ദിയയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
എത്ര പേർ ഹർട്ട് ചെയ്ത് എന്നെ ദ്രോഹിച്ച് പോയിട്ടുണ്ടെങ്കിലും എനിക്ക് വീണ്ടും മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റി. അതിൽ എനിക്ക് അഭിമാനമുണ്ട്. ചിലർക്ക് ഒരാൾ ചീറ്റ് ചെയ്ത് പോയിക്കഴിഞ്ഞാൽ അവർക്ക് വേറൊരാളെ സ്നേഹിക്കാനും വിശ്വസിക്കാനും പുതിയൊരു ജീവിതം തുടങ്ങാനും ബുദ്ധിമുട്ടായിരിക്കും. പെട്ടെന്ന് റീ സ്റ്റാർട്ട് ചെയ്ത ആളാണ് ഞാൻ. കാരണം എന്റെ ലെെഫിൽ വന്ന് പോയിട്ടുള്ള എല്ലാവൻമാരും, പ്രത്യേകിച്ച് ഒരാളെ ഉദ്ദേശിച്ചല്ല പറയുന്നത്.

മൂന്ന് നാല് പേരെ ഉദ്ദേശിച്ചാണ് പറയുന്നത്. മുമ്പ് എന്റെ വ്ലോഗുകൾ കണ്ടവർക്ക് അറിയാമായിരിക്കാം. അവർ എന്റെ ജീവിതം നശിപ്പിച്ചു. ചിരിച്ച് കളിച്ച് നടന്ന എന്നെ എങ്ങനെ കരഞ്ഞ് കൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ഒരു കൂട്ടം ആൾക്കാരാണ്. അതിൽ ഒരാൾ പുറത്തിറങ്ങി എന്നെ തെറ്റായ ആളായി ടാർഗറ്റ് ചെയ്തു. എന്റെ കെെയിൽ എതിർത്ത് പറയാനുള്ള കാര്യങ്ങളുണ്ടായിരുന്നു. പക്ഷെ നിശ്ബദ്മായിരിക്കാൻ ഞാൻ തീരുമാനിച്ചു.
അത് പോലൊരു താഴ്ന്ന ജീവിതത്തിലേക്ക് പോകാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഞാൻ കർമയിൽ വിശ്വസിക്കുന്നു. അത് കൊണ്ടാണ് ഞാൻ ഹാപ്പിയായും സ്ട്രസ് ഫ്രീയായും ഇരിക്കുന്നത്. എന്റെ ലെെഫിലുള്ള എല്ലാ പ്രഷറുകളും അവരാതി തന്നെ ഒഴിവായെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

എന്റെ എക്സുകളെല്ലാം വേറെ പെണ്ണുങ്ങളുടെ മണമടിക്കുമ്പോൾ അങ്ങോട്ട് പോയതാണെന്നും ദിയ കൃഷ്ണ അന്ന് പറയുകയുണ്ടായി. ഡേറ്റ് ചെയ്തവരെ പത്ത് പതിനൊന്ന് വർഷം പ്രേമിച്ച് വിവാഹം ചെയ്ത് വാട്ട് എ ലൗ സ്റ്റോറി എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഈ പറഞ്ഞ പയ്യൻമാർക്കൊന്നും അതിന് താൽപര്യമില്ലായിരുന്നെന്നും ദിയ കൃഷ്ണ പറഞ്ഞു.
അന്ന് അശ്വിൻ ഗണേശ് തന്റെ സുഹൃത്താണെന്നാണ് ദിയ കൃഷ്ണ പറഞ്ഞിരുന്നത്. പിന്നീടിവർ അടുക്കുകയും വിവാഹം ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ഇന്ന് ദിയ ഗർഭിണിയാണ്. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേശും. അശ്വിനുമായി അടുത്തതിനെക്കുറിച്ചും ദിയ നേരത്തെ സംസാരിച്ചിട്ടുണ്ട്. അശ്വിൻ സുഹൃദ് വലയത്തിലുള്ള ആളായിരുന്നു.
അടുത്ത സുഹൃത്തുമായി അകന്ന സമയത്താണ് അശ്വിനുമായി കൂടുതൽ സൗഹൃദത്തിലാകുന്നത്. അതിന് ശേഷം എന്റെ കഥകളെല്ലാം പറഞ്ഞു. അത്രയും എന്റെ വെെബുമായി സെറ്റായ ആളില്ല. അഞ്ജലിയെ പോലെ വെെബ് പിടിക്കുന്ന ആൾ. അഞ്ജലി പെൺകുട്ടിയാണ്. ആൺകുട്ടിയായ അശ്വിന് എങ്ങനെ വെെബ് പിടിക്കാൻ പറ്റിയെന്ന് എനിക്ക് മനസിലായില്ല. വളരെ പെട്ടെന്ന് സിങ്കായി. എന്റെ ഏറ്റവും അടുത്ത സുഹൃത്തായെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു ഇവരുടെ വിവാഹം.


Click it and Unblock the Notifications