'കാമറയിൽ പെടാതിരിക്കാൻ റോഡിൽ വെച്ച് വിറ്റു, സാംപിൾ പീസുകൾ മറിച്ച് കൊടുത്തു, സ്റ്റോർ മാനേജർ ഡിജിപിയുടെ മക‌ൾ'

മൂന്ന് മാസം മുമ്പ് സ്റ്റാഫ് നടത്തിയ സാമ്പത്തിക തട്ടിപ്പ് കാരണം ലക്ഷങ്ങളാണ് ദിയ കൃഷ്ണയ്ക്ക് നഷ്ടമായത്. ദിയയുടെ ഓ ബൈ ഓസിയിലെ മൂന്ന് സ്ത്രീ ജീവനക്കാരായിരുന്നു കേസിലെ പ്രതികൾ. ക്യുആർ കോഡ് വഴി തട്ടിപ്പ് നടത്തിയാണ് ഇവർ പണം തട്ടിയത്. ​പൂർണ്ണ ​ഗർഭിണിയായിരുന്നതുകൊണ്ട് തന്നെ ബിസിനസിൽ ശ്രദ്ധ കൊടുക്കാൻ ദിയയ്ക്ക് സാധിക്കാതെ പോയ സമയങ്ങളിലാണ് തട്ടിപ്പ് നടന്നത്.

പല മാർ​ഗങ്ങൾ മൂന്ന് പ്രതികളും അതിനായി ഉപയോ​ഗിച്ചുവെന്ന് സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ദിയ പറഞ്ഞു. ക്യാമറയിൽ പെടാതിരിക്കാൻ റോഡിൽ വെച്ച് പ്രതികൾ കച്ചവടം നടത്തി കാശ് വാങ്ങിയെന്നും ​ദിയ പറയുന്നു. എന്നിൽ നിന്നും കട്ടെടുത്ത പൈസ കൊണ്ട് ക്രെഡിബിലിറ്റി അവർക്ക് ഉണ്ടാക്കാൻ പറ്റില്ലല്ലോ. എന്റെ കയ്യിൽ അതിപ്പോഴുമുണ്ട്.

Diya Krishna
Photo Credit: Diya Krishna / instagram

അതുവെച്ച് ഞാൻ എന്റെ നഷ്ടപ്പെട്ട പൈസ തിരിച്ച് പിടിച്ചോളാം. ഇപ്പോഴും അച്ഛൻ ആ പെൺകുട്ടികളെ അല്ല അവരുടെ പ്രവൃത്തിയെയാണ് കുറ്റപ്പെടുത്തുന്നത്. അച്ഛൻ നോക്കുമ്പോൾ അച്ഛന്റെ മകളാകാൻ പ്രായമുള്ള കുട്ടികളാണ് അവർ മൂന്നുപേരും.‍ പിന്നെ എന്ത് പറയാനാണ്?. എനിക്ക് പറ്റുന്നതുപോലെ എല്ലാ സൗകാര്യങ്ങളും അവർക്ക് ഞാൻ എന്റെ ഓഫീസിൽ ചെയ്ത് കൊടുത്തിട്ടുണ്ട്.

എന്റെ വളകാപ്പ് ഫങ്ഷനും അവർ പങ്കെടുത്തിരുന്നു. ആ ചടങ്ങിൽ പോലും അവർക്ക് സ്റ്റാഫെന്ന ഫീൽ വരാതിരിക്കാൻ ഞാൻ വേണ്ടത് ചെയ്തിരുന്നു. അശ്വിന്റെ അമ്മ വളകാപ്പ് ഫങ്ഷനിൽ ഒരു പൂജ സ്റ്റേജിൽ വെച്ച് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആന്റിയോട് ഞാൻ പറഞ്ഞു... മൂന്നുപേരിൽ ഒരാൾ മാരീഡാണ്. ആ കുട്ടിക്ക് ഈ പൂജ ചെയ്യാല്ലോ ആ കുട്ടിയെ വിളിക്കട്ടേയെന്ന് ചോദിച്ചു.

അശ്വിന്റെ അമ്മയും വിനീതയെ സന്തോഷത്തോടെ സ്വീകരിച്ചു. ഞാനാണ് അവളെ സ്റ്റേജിലേക്ക് വിളിച്ച് കയറ്റിയതും പൂജയിൽ പങ്കെടുപ്പിച്ചതും. ജാതിപരമായി പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഞാൻ അങ്ങനെ ചെയ്യില്ലല്ലോ. ഇതൊക്കെ പറയുമ്പോൾ ദേഷ്യത്തെക്കാൾ എനിക്ക് വിഷമമാണ്. കാരണം ഞാൻ അവരുമായി അത്ര ഫ്രണ്ട്ലിയായിരുന്നു. മാത്രമല്ല സ്വപ്നത്തിൽ പോലും ഇതൊന്നും ഞാൻ വിചാരിച്ചിരുന്നില്ല.

എനിക്ക് വരുന്ന സാംപിൾ പീസസ് പോലും വന്നോയെന്ന് ചോദിച്ചാൽ വന്നില്ലെന്നാണ് ഇവർ പറഞ്ഞിരുന്നത്. ​ഗർഭിണിയായതുകൊണ്ട് പോയി ചെക്ക് ചെയ്യാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. സ്റ്റോക്ക് വരുമ്പോൾ ഇവർ താഴെ വെച്ച് ക്യാമറയില്ലാത്ത സ്ഥലം നോക്കി സ്റ്റോക്ക് പൊട്ടിച്ച് മാറ്റി ബാ​ഗിൽ ഒളിപ്പിച്ച് വെക്കും.

Diya Krishna
Photo Credit: Diya Krishna / instagram

ഞാൻ അറിയാതെ എന്റെ സ്റ്റോക്ക് റോഡിൽ കൊണ്ടുപോയി വരെ അവർ വിറ്റു. കസ്റ്റമേഴ്സിനോട് കാർഡും ജിപെയും വർക്ക് ചെയ്യില്ലെന്ന് പറഞ്ഞ് ഓഫീസ് ടൈം കഴിഞ്ഞ് ഇവർ റോഡിൽ പോയി നിന്ന് കാശ് വാങ്ങുമായിരുന്നു. അവരുടെ ഭർത്താവിന്റെയും അച്ഛന്റെയും അമ്മയുടേയും അക്കൗണ്ടിലേക്കും എല്ലാം ക്യാഷ് ട്രാൻസാക്ഷൻ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അട്ടക്കുളങ്ങര ജയിലിലായിരുന്നു അവർ. തെളിവുകൾ ആവശ്യത്തിന് കിട്ടിയിട്ടുണ്ട്.

ചെയ്ത ക്രിമിനൽ കുറ്റം പോരാതെയാണ് പിറ്റേ ദിവസം അവർ ലൈവിൽ വന്ന് അച്ഛനേയും അശ്വിനേയും വരെ മോശം പറഞ്ഞത്. ഇപ്പോൾ‌ എന്റെ ബിസിനസ് റീ റൈറ്റിങ് സ്റ്റേജിലാണ്. പന്ത്രണ്ടോളം സ്റ്റാഫ് ഇപ്പോൾ എനിക്കുണ്ട്. എല്ലാവരേയും അച്ഛന്റെ ഓഫീസ് വഴിയാണ് റിക്രൂട്ട് ചെയ്തത്. ഈ ഒരു അടി കാരണം ഞാൻ ബിസിനസിൽ കൂടുതൽ സീരിയസായി.

എവിടിരുന്നാലും അവിടെ നടക്കുന്നത് ഞാൻ ഇപ്പോൾ അറിയും. എന്റെ സ്റ്റോർ മാനേജർ ഡിജിപിയുടെ മക‌ളാണ് അത്രത്തോളം വിശ്വസ്ഥരെയാണ് സ്റ്റാഫായി നിയമിച്ചിരിക്കുന്നതെന്നും ദിയ കൃഷ്ണ കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കുവെച്ച് പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X