അമ്മുവിനോട് ഏറ്റവും കൂടുതൽ വഴക്കി‌ട്ടത് ഞാൻ, അറ്റൻഷൻ പോകുന്നത് പോലെ തോന്നിയിരിക്കും: ദിയ കൃഷ്ണ

സഹോദരിമാരായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും തമ്മിൽ പിണക്കമാണോ എന്ന് ഒരു കാലത്ത് ആരാധകരുടെ വലിയ സംശയമായിരുന്നു. അന്ന് വ്ലോ​ഗുകളിലൊന്നും ഇവർ തമ്മിൽ വലിയ അടുപ്പം കണ്ടിരുന്നില്ല. ഈയടുത്ത കാലത്താണ് കുറച്ചെങ്കിലും ഇവരെ ഒരുമിച്ച് കാണാനായത്. ദിയ അമ്മയായപ്പോൾ എല്ലാ പരിചരണവും നൽകി അഹാന ഒപ്പം നിന്നു. ദിയയുടെ കുഞ്ഞിനോട് അഹാനയ്ക്ക് വലിയ വാത്സല്യമുണ്ട്. താനും അഹാനയും തമ്മിലുണ്ടാകാറുള്ള വഴക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ കൃഷ്ണയിപ്പോൾ.

വീട്ടിൽ അമ്മുവുമായി ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാൻ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിം​ഗ് ഉണ്ട്. ജനിച്ച് വീണപ്പോൾ തന്നെ കുട കൊണ്ട് തലയ്ക്കടിച്ച് കൊണ്ടായിരിക്കും. അമ്മു എന്നെയാണ് അടിച്ചത്. എനിക്ക് തോന്നുന്നു അമ്മുവിന് അറ്റൻഷൻ പെട്ടെന്ന് കിട്ടാതായതിന്റെ വിഷമം ആണെന്ന് തോന്നുന്നു. കാരണം വീട്ടിലെ സ്റ്റാർ ആയിരുന്നു. എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയിലേത് പോലെ. ആ സിനിമയിൽ മരുന്നടിച്ചു. ഇവിടെ കുട കൊണ്ട് അടിച്ചു. പക്ഷെ അമ്മുവിനെ ജുവനെെൽ ഹോമിൽ കൊണ്ട് പോയില്ലെന്നും ദിയ കൃഷ്ണ ചിരിയോടെ പറഞ്ഞു.

Diya Krishna  Ahaana Krishna

അഹാനയ്ക്കുള്ള ​ഗുണങ്ങളെക്കുറിച്ചും ദിയ കൃഷ്ണ സംസാരിച്ചു. അമ്മുവിന് ലീഡർഷിപ്പ് ക്വാളിറ്റി നല്ലത് പോലെയുണ്ട്. ഫാമിലിയായി ട്രിപ്പ് പോകുമ്പോൾ നമ്മളായിരുന്നെങ്കിൽ തേഞ്ഞേനെ എന്ന് ഞാനും ഇഷാനിയും തമ്മിൽ പറയും. അമ്മു എങ്ങനെ ഡീൽ ചെയ്തു എന്ന് ഞങ്ങൾ ആലോചിക്കും. പല സ്ഥലത്തും പല ഭാഷയിൽ അമ്മു സംസാരിക്കും. ഞങ്ങളാണെങ്കിൽ ഫാമിലി തിരിച്ച് വരില്ല. ലണ്ടനിൽ തന്നെ നിൽക്കും. നമ്മുടെ കുടുംബത്തിൽ അമ്മുവിന് മാത്രമേ അത് പറ്റൂ.

അമ്മുവും അമ്മയും ഏത് സ്ഥലത്ത് പോയാലും എത്ര മണിക്ക് എണീറ്റാലും ആ സ്ഥലം മുഴുവൻ നടന്ന് തീർത്തിട്ടേ തിരിച്ച് വീട്ടിൽ വരൂ. എനിക്കും അച്ഛനും ഒട്ടും ആ ക്വാളിറ്റി ഇല്ല. ചോറും കറിയും കിട്ടിയില്ലെങ്കിൽ ഞങ്ങൾ വരില്ല എന്ന് പറഞ്ഞ് അവിടെ എവിടെയെങ്കിലും ഇരിക്കും. അഡാപ്ട് ചെയ്യുന്ന ആളാണ് അമ്മു. അമ്മു എന്നേക്കാൾ മൂത്തയാൾ ആയതിനാൽ ഓമിയുടെ അടുത്ത് കുറേക്കൂടി കെയർ അമ്മുവിനുണ്ടെന്നും ദിയ കൃഷ്ണ പറഞ്ഞു. ഞങ്ങൾ വീട്ടിൽ ഇത്രയും സംസാരിക്കാറില്ല. ഞങ്ങൾ തന്നെ കുടയെടുത്ത് അടിക്കും തെറി വിളിക്കും. എന്നിട്ട് മാറി ഇരിക്കും. എന്തെങ്കിലും കോമഡി പറയാനുള്ളപ്പോൾ മാത്രം പറയും. അപ്പോഴാണ് ഞങ്ങൾ ആകെ സംസാരിക്കുന്നതെന്നും ദിയ കൃഷ്ണ പറഞ്ഞു. അഹാനയുടെ 30 പിറന്നാൾ ദിന ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ദിയ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X