രണ്ട് വർഷം കഴിഞ്ഞാൽ അടുത്ത കുഞ്ഞിന് തയ്യാർ, വിവാഹം കഴിഞ്ഞ് ഞാൻ കരഞ്ഞു: ദിയ കൃഷ്ണ
അമ്മയായതിന്റെ സന്തോഷത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. ഭർത്താവും കുഞ്ഞുമടങ്ങുന്ന കുടുംബമാണ് ദിയ എന്നും ആഗ്രഹിച്ചത്. ഈ സ്വപ്നം വളരെ പെട്ടെന്ന് തന്നെ ദിയക്ക് സാധ്യമായി. കുടുംബ ജീവിതത്തിനൊപ്പം തന്റെ ബിസിനസും ദിയ മുന്നോട്ട് കൊണ്ട് പോകുന്നു. ഇപ്പോഴിതാ രണ്ടാമതും അമ്മയാകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയ. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഇൻഫ്ലുവൻസർ മനസ് തുറന്നത്.
ഇവരൊക്കെ കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നെന്ന് അറിയില്ല. അലറി വിളിച്ച് അവിടെയുള്ള എല്ലാവരെയും തെറി വരെ വിളിച്ചേനെ. എനിക്കത്രയും പേടിയാണ്. ഇഷാനി, ഹൻസു, അമ്മ, അച്ഛൻ, അശ്വിൻ എന്നിവരെല്ലാം കൂടെ ഉണ്ടായിരുന്നതിനാൽ ഭയമില്ലായിരുന്നു. പിന്നെ എന്റെ ഡോക്ടറും. എല്ലാവരും പോസിറ്റിവിറ്റി തന്നത് കൊണ്ട് എന്റെ ഡെലിവറി വളരെ സ്മൂത്ത് ആയിരുന്നു. അതിനാൽ സെക്കന്റ് ബേബി എന്ന് ആലോചിക്കുമ്പോൾ ആദ്യ ട്രെെമസ്റ്റർ താണ്ടുന്നത് മാത്രമേ പേടിയുള്ളൂ. അല്ലാതെ ഇത്രയും സപ്പോർട്ടുള്ള സ്ഥിതിക്ക് ഡെലിവറി അത്ര പേടിയില്ല. രണ്ട് വർഷം കഴിഞ്ഞാൽ രണ്ടാമത്തെ കുഞ്ഞിന് ഞാൻ വളരെയധികം തയ്യാറാണ്. ഇവനൊരു കൂട്ടായിട്ട്. താൻ വീട്ടിലുള്ളവരോട് അധികം സ്നേഹ പ്രകടനം നടത്തുന്ന ആളല്ലെന്ന് ദിയ പറയുന്നുണ്ട്.

അശ്വിനോട് അല്ലാതെ ആരോടും കെട്ടിപ്പിടിച്ചോ ഉമ്മ വെച്ചോ സ്നേഹം പ്രകടിപ്പിക്കുന്ന ആളല്ല ഞാൻ. എന്റെ പ്രവൃത്തികളിലൂടെയോ സംസാരത്തിലൂടെയോ പറ്റും. അത് അവരുടെ മുന്നിൽ വെച്ച് പറ്റില്ല. അമ്മുവും ഇഷാനിയും ഹൻസികയുമെല്ലാമിരിക്കുമ്പോൾ എനിക്ക് നിങ്ങൾ തേനാണ് മുത്താണ് എന്നൊന്നും പറയാൻ പറ്റില്ല.
അവരില്ലാത്തപ്പോൾ അവരെ പറ്റി ആരെങ്കിലും പറയുന്നത് കേട്ടാൽ പൊളിയും. ഞാൻ കൊടുക്കുകയും ചെയ്യും. വിവാഹം കഴിഞ്ഞ് ഹോട്ടലിലേക്ക് പോയപ്പോൾ ഞാൻ കരയാൻ തുടങ്ങി. ഇനി ഞാൻ ഇവറ്റകളുടെ കൂടെയല്ലേ നിൽക്കുന്നത്, ഇനി അവരെ കാണാൻ പറ്റില്ലേ എന്നെല്ലാം ചോദിച്ചു. വീട്ടിൽ പോയിരുന്നപ്പോഴാണ് ഞാൻ നോർമലായതെന്നും ദിയ കൃഷ്ണ പറയുന്നു.

പൊതുവെ ഹെൽപ്പ് ചോദിക്കാത്തയാളാണ് ഞാൻ. പ്രെഗ്നൻസി സമയത്താണ് ഞാനേറ്റവും കൂടുതൽ സഹായം ചോദിച്ചത്. എല്ലാവരും ചോദിക്കാതെ തന്നെ ഹെൽപ്പ് ചെയ്തു. അതിനാൽ എല്ലാം എളുപ്പമായിരുന്നു. ആശുപത്രിയിലെ റൂം ഹോട്ടലിനേക്കാൾ നല്ലതായിരുന്നു. നല്ല ഹോസ്പിറ്റാലിറ്റിയായിരുന്നു. ബർത്തിംഗ് സ്യൂട്ടിന് ഒരു ദിവസം 12000 രൂപയാണെന്നും ദിയ കൃഷ്ണ പറഞ്ഞു.
കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ദിയ കൃഷ്ണ. ഇതേക്കുറിച്ച് ഒരിക്കൽ ദിയ സംസാരിച്ചിട്ടുണ്ട്. ചെറുപ്പം തൊട്ട് കുട്ടികളെ നോക്കുന്നത് എനിക്കിഷ്ടമാണ്. എന്റെ കസിൻ ബ്രദേഴ്സ് വീട്ടിൽ വരുമ്പോൾ അവരെ നോക്കിയത് ഞാനായിരുന്നു. എനിക്ക് ദിവസം 500 രൂപ വെച്ച് തരുമായിരുന്നു. പൈസയ്ക്ക് വേണ്ടിയല്ല, എനിക്കവരെ നോക്കാൻ ഇഷ്ടമായിരുന്നെന്നാണ് ദിയ പറഞ്ഞത്. കുഞ്ഞുങ്ങളെ എനിക്കിഷ്ടമാണ്. ഭർത്താവും കുട്ടിയുമായി സിംപിളായ ജീവിതം മതിയെന്ന് പണ്ട് മുതലേ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ദിയ കൃഷ്ണ പറഞ്ഞിട്ടുണ്ട്. നിഓം എന്നാണ് ദിയയുടെ മകന്റെ പേര്. കുഞ്ഞിന്റെ വിശേഷങ്ങൾ ദിയ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ദിയ കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചത്.


Click it and Unblock the Notifications