'അശ്വിൻ എന്റെ അന്നത്തെ ബെസ്റ്റ് ഫ്രണ്ടിന്റെ ഫ്രണ്ട്, മുന്നിൽ വന്നിട്ടും കണ്ടില്ല', ആ സൗഹൃദങ്ങളെവിടെ?
ആരാധകർക്ക് പ്രിയപ്പെട്ടവരാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേശും. സോഷ്യൽ മീഡിയയിൽ ഇവരെക്കുറിച്ചുള്ള ചർച്ചകൾ മിക്കപ്പോഴുമുണ്ടാകാറുണ്ട്. ദിയ കൃഷ്ണയെ മനസിലാക്കി ഒപ്പം നിൽക്കുന്ന ഭർത്താവാണ് അശ്വിൻ ഗണേശ്. സൗഹൃദത്തിൽ തുടങ്ങിയ ഇവരുടെ അടുപ്പം പിന്നീട് പ്രണയത്തിലേക്കെത്തി. സുഹൃത്തായിരുന്നപ്പോൾ അശ്വിൻ തന്റെ ജീവിത പങ്കാളിയാകുമെന്ന് ദിയ ചിന്തിച്ചിരുന്നതേയില്ല. കാരണം അന്ന് ദിയ മറ്റൊരു പ്രണയ ബന്ധത്തിലാണ്.
അന്ന് പ്രണയിച്ചയാളും അശ്വിന്റെ സുഹൃത്തായിരുന്നു. ദിയയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ല അശ്വിൻ. ബെസ്റ്റ് ഫ്രണ്ട്സിന്റെ ഫ്രണ്ടായിരുന്നു. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ദിയ സംസാരിക്കുന്നുണ്ട്. സുഹൃത്തുക്കളാകുന്നതിന് മുമ്പ് അശ്വിൻ എന്നൊരാളെക്കുറിച്ച് തനിക്ക് അറിയുക പോലുമില്ലായിരുന്നെന്നാണ് ദിയ പറഞ്ഞത്. സെെന സൗത്ത് പ്ലസിലാണ് പരാമർശം.

ആദ്യമായി ദിയയെ കണ്ടപ്പോൾ ദിയ ധരിച്ചത് മഞ്ഞ നിറമുള്ള സാരിയാണെന്ന് അശ്വിൻ പറയുന്നുണ്ട്. അത് ഓർക്കാനുള്ള കാരണവും അശ്വിൻ പറയുന്നുണ്ട്. മഞ്ഞ സാരി ധരിച്ച ആ പെൺകുട്ടിക്ക് എന്നെ അറിയുക പോലുമില്ലായിരുന്നെന്ന് അശ്വിൻ പറയുന്നു. ഇതേക്കുറിച്ച് ദിയയും സംസാരിച്ചു. ഇവൻ അന്നെന്നെ കണ്ടെന്നേയുള്ളൂ. എനിക്ക് ഇങ്ങനെയൊരാൾ ഉള്ളത് പോലും അറിയില്ല. ഇവൻ എന്റെ മുൻപിൽ വന്ന് നിന്നിട്ടുണ്ട്. പക്ഷെ ഇവനെ ഞാൻ കണ്ടിട്ടില്ല. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അഖിൽ. പുള്ളിയുടെ ബെസ്റ്റ് ഫ്രണ്ടാണ് അശ്വിൻ. അഖിലും ഇവനും ഒരുമിച്ച് നിൽക്കുന്നുണ്ട്. ഞാൻ അഖിലിനെയും കെട്ടിപ്പിടിച്ച് ഫോട്ടോ എടുത്ത് കൊണ്ടിരിക്കുകയാണ്. പക്ഷെ ഇവനെ ഞാൻ കണ്ടിട്ടില്ല. അഖിൽ ഇവനെ എനിക്ക് പരിചയപ്പെടുത്തിയിട്ടില്ല. പക്ഷെ ഇവന് എന്റെ പേരോ വിവരങ്ങളോ അറിയാമായിരുന്നോ എന്നെനിക്ക് അറിയില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു.
സുഹൃത്തുക്കളുടെ ഒരു സംഘം അക്കാലത്ത് ദിയക്കുണ്ടായിരുന്നു. എന്നാൽ ഇവരെയൊന്നും ഇന്ന് ദിയയുടെ വ്ലോഗുകളിൽ കാണാറില്ല. തനിക്ക് ഒരുപാട് സുഹൃത്തുക്കൾ തനിക്കുണ്ടായിരുന്നെങ്കിലും പിന്നീട് ചില തിരിച്ചറിവുകൾ തനിക്ക് വന്നെന്നാണ് ഇതേക്കുറിച്ച് ദിയ പറയുന്നത്. അശ്വിനും അധികം സുഹൃത്തുക്കൾ ഇല്ലെന്ന് ദിയ പറഞ്ഞിട്ടുണ്ട്.

മുമ്പ് ഞാൻ കണ്ണടച്ച് വിശ്വസിക്കുമായിരുന്നു. സ്നേഹിക്കുന്നവരെ മാത്രമല്ല, അവരുടെ കൂടെ നിൽക്കുന്നവരെയും. ഇത്തിരി സ്നേഹത്തോടെ എന്നോടൊരാൾ സംസാരിച്ചാൽ അവൻ നല്ലവനാണെന്ന് ഞാൻ പറയും. കൂടെ നിൽക്കുന്നവരായിരുന്നു എനിക്കിട്ട് പണിഞ്ഞ് കൊണ്ടേ ഇരുന്നതെന്ന് രണ്ട് വർഷം മുന്നേയാണ് ഞാനറിഞ്ഞത് ദിയ ഒരിക്കൽ പറഞ്ഞതിങ്ങനെ.
അശ്വിന് സുഹൃത്തുക്കളുണ്ട്. പക്ഷെ ഒരു ബൗണ്ടറിക്കപ്പുറം ഇവൻ ആരെയും എന്റർടെയിൻ ചെയ്യിക്കില്ല. അത് ഞാൻ അശ്വിനിൽ നിന്നാണ് പഠിച്ചത്. ഫ്രണ്ട്സിനോട് നമുക്ക് സംസാരിക്കാം. എല്ലാ ദിവസവും അവൻമാരോടൊപ്പം ചായ കുടിക്കാൻ പോകുകയും കഴിച്ചോ കുളിച്ചോ എന്ന് ചോദിക്കേണ്ട കാര്യമില്ല. ഒരു ആവശ്യം വന്നാൽ ഇവർ ഇല്ല. എന്നാൽ കുറ്റം പറയാൻ മുന്നിലുണ്ട്. അത് ഞാൻ പഠിച്ചത് അശ്വിനിൽ നിന്നാണ് എന്നും ദിയ പറഞ്ഞിട്ടുണ്ട്. മുൻ പ്രണയ ബന്ധം ബ്രേക്കപ്പായ ശേഷം ദിയക്ക് ആശ്വാസമായത് അശ്വിനുമായുള്ള സൗഹൃദമായിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയത്തിലെത്തി.
അമ്മയായതിന്റെ സന്തോഷത്തിലാണ് ദിയ ഇന്ന്. നീഓം എന്നാണ് ദിയയുടെയും അശ്വിന്റെയും കുഞ്ഞിന്റെ പേര്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ മുഖം ദിയ സോഷ്യൽ മീഡിയയിൽ പുറത്ത് വിട്ടത്. ദിയയുടെ വ്ലോഗുകളിൽ ഇപ്പോൾ ഓമിയുടെ സാന്നിധ്യമുണ്ട്. കുഞ്ഞിനൊപ്പമുള്ള സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications