നിങ്ങളെക്കാൾ തറ സൈഡ് എനിക്കുണ്ട്, ഫ്യൂച്ചർ ഞാൻ തൊലയ്ക്കും, ഗർഭിണിയാണെന്നുള്ളതെല്ലാം തീർന്നു; ദിയ കൃഷ്ണ
അഞ്ച് വർഷമായി സംരംഭകയായി വിജയകരമായി മുന്നോട്ട് പോവുകയായിരുന്നു ദിയ കൃഷ്ണ. എന്നാൽ ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർ കാരണം വലിയൊരു സാമ്പത്തീക തട്ടിപ്പ് നേരിടേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ ദിയയ്ക്ക്. ജീവനക്കാർ തന്റെ സ്ഥാപനത്തിൽ നിന്നും അറുപത്തിയൊമ്പത് ലക്ഷം രൂപയും സ്റ്റോക്കും കബിളിപ്പിച്ച് എടുത്തുവെന്നാണ് ദിയ പോലീസിൽ നൽകിയ പരാതി. പണവും സ്റ്റോക്കും തിരികെ തരാൻ ആവശ്യപ്പെട്ട് പലതവണ ജീവനക്കാരെ ദിയ സമീപിച്ചിരുന്നു.
എന്നാൽ ദിയയും അച്ഛനും ചേർന്ന് ഭീഷണിപ്പെടുത്തുകയും തട്ടികൊണ്ടുപോവുകയും ചെയ്തുവെന്ന് പരാതികൊടുക്കുകയുമാണ് ജീവനക്കാരായ യുവതികൾ ചെയ്തത്. നിയമ വഴിയെ തന്നെ മുന്നോട്ട് പോയി പ്രശ്നത്തിന് പരിഹാരം കാണാനാണ് ഇപ്പോൾ ദിയയുടെ തീരുമാനം. അതേസമയം ഇപ്പോഴിത ദിയയുടെ ഫോൺ കോൾ വോയ്സ് പുറത്ത് വന്നിരിക്കുകയാണ്. സീ മലയാളം ന്യൂസിലൂടെ പുറത്ത് വന്ന വീഡിയോയിൽ ഫ്യൂച്ചർ തുലയ്ക്കുമെന്നും കേസിന് പോകാനാണ് തീരുമാനമെന്നും ദിയ പറയുന്നത് കേൾക്കാം.

എത്ര രൂപയാണ് പറ്റിച്ചിരിക്കുന്നത്. ചേച്ചി എന്നുള്ള വിളി നിർത്തിക്കോ... പല്ല് അടിച്ച് ഞാൻ പൊട്ടിക്കും. എന്നെ നിങ്ങൾക്ക് അറിഞ്ഞൂടാ. ഇതുവരെ നിങ്ങൾ എന്റെ മാന്യമായ സൈഡ് മാത്രമെ കണ്ടിട്ടുള്ളു. എനിക്കൊരു പബ്ലിക്ക് ഇമേജ് ഉള്ളതുകൊണ്ട് മെയ്ന്റെയ്ൻ ചെയ്തതാണ്. നിങ്ങളെക്കാൾ തറ സൈഡ് എനിക്കുണ്ട്. കട്ടിട്ടും മോഷ്ടിച്ചിട്ടുമില്ല. വാ മൂടിക്കോ.
അമ്പതിനായിരം മാത്രമൊന്നുമല്ല. മറ്റ് കസ്റ്റമേഴ്സിന്റെ സ്ക്രീൻ ഷോട്ടുകൾ വരാൻ പോകുന്നതേയുള്ളു. അതും കൂടി വന്ന് കണക്ക് കൂട്ടി നോക്കിയിട്ട് ഞാൻ വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് പോകുന്നുണ്ട്. നിങ്ങൾ ചാവുകയോ എന്ത് വേണമെങ്കിലും ചെയ്തോ. എനിക്ക് അറിയേണ്ട ആവശ്യമില്ല.
ജീവനോടെ നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ മൂന്നുപേരുടേയും ജീവിതം തുലയ്ക്കാൻ ഞാൻ റെഡിയാണ്. ഞാൻ ഗർഭിണിയാണെന്നുള്ള കോപ്പും കൊടച്ചക്രവും എല്ലാം തീർന്നു. ഇന്ന് ഉച്ചയോടെ അതൊക്കെ തീർന്നു. എനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്നത് നിങ്ങൾക്ക് ഞാൻ കാണിച്ച് തരും. നിങ്ങൾ എന്നെ പറ്റിച്ചില്ലേ?. അണ്ടർഗ്രൗണ്ടിൽ കൂടി എന്നെ പറ്റിച്ചില്ലേ.
നാട് മുഴുവൻ അറിയുന്നതുപോലെ നിങ്ങളെ ഞാൻ പറ്റിക്കാൻ പോകുവാണ്. പൂട്ടിട്ട് പൂട്ടാൻ പോവുകയാണ്. മൊത്തം കുടുംബം മണ്ണെണ്ണ എടുത്ത് വായിൽ ഒഴിച്ച് ഇരുന്നോളൂ. വളരെ മോശപ്പെട്ട ആളുമായി കളിക്കാനാണ് നിങ്ങൾ ഇറങ്ങി തിരിച്ചിരിക്കുന്നത്. സോറിയോ... ആരുടെ സോറി. എഴുതിവെച്ചോ. യുട്യൂബ് ചാനലിലൂടെയും പോലീസ് സ്റ്റേഷനിലൂടെയും നിങ്ങളുടെ ഫ്യൂച്ചർ ഞാൻ തൊലയ്ക്കും.

ലോകത്തെവിടെയും നിങ്ങൾക്ക് പോകാൻ പറ്റാത്ത രീതിയിൽ ഞാൻ ആക്കും. ലൈഫിൽ ഇനി നിങ്ങൾ ആരും പ്രൊഫൈൽ പിക്ചർ ഇടില്ല. ആൾക്കാരെ മുഖം കാണിക്കാൻ പറ്റാതെ നിങ്ങൾ ജീവിക്കും. നിങ്ങൾ കാരണം കുറേക്കാലം ഞാൻ അനുഭവിച്ചു. നിങ്ങളോട് ഞാൻ പലതവണ പറഞ്ഞു. ഞാൻ അറിയാതെ എന്റെ ഓഫീസിൽ നിന്നും സ്റ്റോക്ക് പോയി. നിങ്ങൾ പോയി എടുത്ത സ്റ്റോക്ക് അല്ലാത്ത പക്ഷം എന്തിന് അത് എന്നോട് ചോദിക്കാതെ വിറ്റു.
നേരിട്ട് ആയിരുന്നുവെങ്കിൽ ചെപ്പ അടിച്ച് ഞാൻ പൊട്ടിച്ചേനെ. നിങ്ങൾ വിവരം അറിയും. നിങ്ങൾക്ക് എതിരെ തെളിവുണ്ട്. പ്രഗ്നന്റായ ഒരാളെ നിങ്ങൾ മാനസീകമായി പീഡിപ്പിച്ചു. അതിനും ഞാൻ നിങ്ങളുടെ പേരിൽ കേസ് കൊടുക്കും. എല്ലാത്തിനും ഞാൻ നിങ്ങളെ കൊണ്ട് അഴിയെണ്ണിപ്പിക്കും. ഒറ്റയടിക്കുള്ളതെ ഉള്ളു നീ.
അതിന് ഞാൻ വിചാരിച്ചാൽ മതി. എന്റെ കാലിലെങ്ങാൻ തൊട്ടാൽ കൈ അരിഞ്ഞ് ഞാൻ പട്ടിക്ക് ഇട്ട് കൊടുക്കും എന്നാണ് തന്നെ പറ്റിച്ച ജീവനക്കാരോട് പ്രതികരിട്ട് ദിയ പറഞ്ഞത്. അമ്പതിന് അടുത്ത് വെച്ച് ഞങ്ങൾ ഷെയർ ചെയ്ത് എടുത്തിട്ടുണ്ട്. ക്ഷമിക്കണം... കാലുപിടിക്കാമെന്ന് മുൻ ജീവനക്കാർ ദിയയോട് പറയുന്നതും വീഡിയോയിൽ കേൾക്കാം.


Click it and Unblock the Notifications