ഞാനാണ് അവന്റെ കുടുംബം, അശ്വിന്റെ വീട്ടുകാരെക്കുറിച്ച് ചോദിച്ചപ്പോൾ ദിയ; ആരും ഇടപെടരുതെന്ന് അന്നേ പറഞ്ഞു
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. ദിയയുടെ വ്യക്തിപരമായ കാര്യങ്ങളിൽ പലതും യൂട്യൂബ് ചാനലിൽ കണ്ടന്റായിട്ടുണ്ട്. അശ്വിൻ ഗണേശുമായുള്ള പ്രണയ വിവാഹം ഏറെ ചർച്ചയായതാണ്. ഇന്ന് ഗർഭിണിയാണ് ദിയ. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ദിയയും അശ്വിനും. ദിയ-അശ്വിൻ ബന്ധത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ വരാറുണ്ട്. ആരാധകർ ഇവരുടെ അടുപ്പത്തെ പ്രശംസിക്കുമ്പോൾ വിമർശർ ദിയയുടെ പ്രവൃത്തികളിലും പെരുമാറ്റങ്ങളിലും തെറ്റുകൾ കണ്ടെത്തുന്നു. അശ്വിനെ വല്ലാതെ നിയന്ത്രിക്കുന്ന ദിയ മര്യാദയോ ബഹുമാനമോ ഇല്ലാതെയാണ് സംസാരിക്കാറെന്ന് വിമർശകർ പറയാറുണ്ട്.
എന്നാൽ ദിയ കൃഷ്ണയോ അശ്വിനോ ഇത്തരം വാദങ്ങളെ കാര്യമാക്കുന്നില്ല. വിവാഹ ശേഷം ജീവിതം എങ്ങനെ വേണമെന്നത് ദിയ നേരത്തെ തീരുമാനിച്ചിരുന്നു. രണ്ട് കുടുംബങ്ങളുടെ ഇടപെടലും ഇല്ലാതെ താനും അശ്വിനും മക്കളും അടങ്ങുന്ന കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് ദിയ നേരത്തെ വ്യക്തമാക്കിയതാണ്.

അശ്വിന്റെ കുടുംബത്തെ അവഗണിക്കുന്നു എന്ന വാദത്തിന് ദിയ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കുടുംബാഗങ്ങൾക്കും അശ്വിനുമൊപ്പമുള്ള ദിയയുടെ പുതിയ വീഡിയോക്ക് താഴെയാണ് കമന്റ് വന്നത്. അശ്വിന് ഫാമിലി ഇല്ലേ, അശ്വിന്റെ ഫാമിലിയുടെ കൂടെ ഒരു വീഡിയോ ഇട് എന്നായിരുന്നു കമന്റ്. ഞാനാണ് അശ്വിന്റെ ഫാമിലി. അതിനാൽ എന്റെ കുടുംബം അവന്റെയും കുടുംബമാണ്. അങ്ങനെ നോക്കിയാൽ അത് അശ്വിന്റെ ഫാമിലി അല്ലേ ചേച്ചി എന്നാണ് ദിയ കൃഷ്ണ നൽകിയ മറുപടി.
കുടുംബങ്ങളെ തന്റെയും അശ്വിന്റെയും ജീവിതത്തിൽ ഇടപെടുത്താൻ താൽപര്യമില്ലെന്ന് ദിയ നേരത്തെ തുറന്ന് പറഞ്ഞതാണ്. എല്ലാവരും എന്നെ ശ്രദ്ധിക്കണം എന്നൊന്നും എനിക്കില്ല. എന്റെ വ്ലോഗും ബിസിനസും ലൈഫുമായി ഞാൻ പോകുന്നു. എന്റെ വീടും ഭർത്താവും കുട്ടികളുമായിരിക്കണം. വേറെ ആരും എന്നോട് സംസാരിക്കാൻ വരരുത്. ഞങ്ങളുടെ ലോകമായിരിക്കണം.

എന്റെ കുടുംബമോ അശ്വിന്റെ കുടുംബമോ കൊച്ചിന്റെ കാര്യത്തിൽ അഭിപ്രായം പറയരുത്. ആ ഇൻഡിപെൻഡന്റ് ലെെഫ് വേണമെന്നാണ് തനിക്കെന്നും ദിയ കൃഷ്ണ അന്ന് വ്യക്തമാക്കി. പുതിയ വീഡിയോയിൽ അശ്വിൻ കുക്ക് ചെയ്യുന്നത് കാണാം. ഇതേക്കുറിച്ച് ദിയ കൃഷ്ണ സംസാരിക്കുന്നുണ്ട്. ഈ വീഡിയോ അശ്വിന്റെ അമ്മ കണ്ടാൽ വിഷമിക്കും.
ഞാൻ ഇവനെ പണിയെടുപ്പിക്കുന്നത് അശ്വിന്റെ അമ്മ കാണണം. അവിടെ ചെന്നാൽ അശ്വിന് രാജയോഗമാണെന്നും ദിയ പറഞ്ഞു. ദിയയെ പൂർണമായും മനസിലാക്കുന്ന ആളാണ് അശ്വിനെന്ന് ആരാധകർ പറയാറുണ്ട്. മുൻ പ്രണയ ബന്ധം തകർന്ന ശേഷമാണ് ദിയ അശ്വിനുമായി അടുക്കുന്നത്.
അന്ന് ദിയയുടെയും മുൻ കാമുകന്റെയും സുഹൃത്തായിരുന്നു ദിയ കൃഷ്ണ. ആ ബന്ധം തകർന്ന ശേഷം ദിയയും അശ്വിനും കൂടുതൽ സൗഹൃദത്തിലായി. വെെകാതെ ഇരുവരും അടുത്തു. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. അശ്വിനെക്കുറിച്ച് പലപ്പോഴും ദിയ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്. തന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അശ്വിൻ തനിക്കൊപ്പം നിന്നെന്ന് ദിയ കൃഷ്ണ പറയുകയുണ്ടായി. മുൻ പ്രണയ ബന്ധങ്ങളിലെല്ലാം താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്നും ദിയ കൃഷ്ണ ഒരിക്കൽ തുറന്ന് പറഞ്ഞു. ദിയയുടെ പുതിയ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications