തപ്സി പന്നുവിന്റെ ലെെറ്റ് വെർഷൻ; പ്രശംസിച്ച ആരാധികയെ തിരുത്തി ദിയ കൃഷ്ണ, ശ്രദ്ധ നേടി കമന്റ്

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ കടന്ന് പോകുന്നത്. ​ഗർഭിണിയായ ദിയ കൃഷ്ണ ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. ​ഗർഭിണിയായത് മുതലിങ്ങോട്ടുള്ള ചട‌ങ്ങുകളുടെ വീഡിയോകളെല്ലാം ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതിനാൽ ദിയയുടെ കുഞ്ഞിനെ കാണാൻ ആരാധകരും ആ​ഗ്രഹിക്കുന്നു. ​ഗർഭിണിയായ ശേഷവും ബിസിനസും വ്ലോ​ഗുമെല്ലാമായി ദിയ കൃഷ്ണ തിരക്കിലായിരുന്നു. എല്ലാത്തിനും ഭർത്താവ് അശ്വിൻ ​ഗണേശിന്റെ പിന്തുണയുമുണ്ട്.

കഴിഞ്ഞ ദിവസം തന്റെ ബേബി ഷവർ ചിത്രങ്ങളും ദിയ കൃഷ്ണ പങ്കുവെച്ചു. ഒഫീഷ്യൽ ബേബി ഷവർ, കുഞ്ഞ് വരുന്നതിന് മുമ്പുള്ള അവസാന ഫങ്ഷൻ എന്ന ക്യാപ്ഷനോടെയാണ് ദിയ ഫോട്ടോകൾ പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയത്. മിക്കവരും ദിയക്ക് ആശംസകൾ അറിയിച്ചു. ബോളിവുഡ് നടി തപ്സി പന്നുവിനെ പോലെയുണ്ട് ദിയയെന്ന് ഒരാൾ പ്രശംസിച്ചു. തപ്സി പന്നു ലെെറ്റ് എന്നായിരുന്നു കമന്റ്.

Diya Krishna
Photo Credit: https://www.instagram.com/_diyakrishna

ദിയ കൃഷ്ണ എച്ച് ഡി ആയാലോ എന്നായിരുന്നു ദിയയുടെ ചോദ്യം. നിങ്ങൾ ഇപ്പോൾ തന്നെ 4 കെയിൽ തിളങ്ങുകയാണ്. എച്ച്‍ഡി ഒരു അണ്ടർ സ്റ്റേറ്റ്മെന്റ് ആണെന്ന് ആരാധിക മറുപടി നൽകി. ദിയയുടെ കമന്റ് ബോക്സ് ലിമിറ്റഡ് ആണ്. നെ​ഗറ്റീവ് കമന്റുകൾ ഇൻഫ്ലുവൻസർ ഒഴിവാക്കുന്നു. ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സ് ഒരുപാടുള്ളയാളാണ് ദിയ കൃഷ്ണ. ഇൻഫ്ലുവൻസർ ഒന്നിലേറെ തവണ വിവാദത്തിലായിട്ടുമുണ്ട്. ​

ഗർഭിണിയായ ശേഷമാണ് വിവാദങ്ങൾ കുറച്ചെങ്കിലും കുറഞ്ഞത്. ഓൺലെെൻ ബിസിനസുമായി ബന്ധപ്പെട്ട് പരാതി വന്നപ്പോൾ ദിയ കൃഷ്ണ പ്രതികരിച്ച രീതി വിവാദത്തിലായി. റിയാക്ഷൻ വീഡിയോകൾ വന്നതോടെ അമ്മ സിന്ധു കൃഷ്ണ നടത്തിയ പ്രതികരണവും ചർച്ചയായി. ജോലിയും കൂലിയുമില്ലാത്ത യൂട്യൂബേർസ് എന്നായിരുന്നു പരാമർശം. ഇതും വിമർശിക്കപ്പെ‌ട്ടു.ജോലിയും കൂലിയുമില്ലാത്ത യൂട്യൂബേർസ് എന്നായിരുന്നു പരാമർശം. ഇതും വിമർശിക്കപ്പെ‌ട്ടു

സിന്ധു കൃഷ്ണയുടെ നാല് മക്കൾക്കും വരുമാന മാർ​ഗം യൂട്യൂബല്ലേ, മറ്റ് ജോലികളൊന്നും ഇല്ലല്ലോ എന്നായിരുന്നു വിമർശനം. ദിയയുടെ പിതാവ് കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിലും മക്കൾ വിമർശക്കപ്പെടുന്നെന്ന് നേരത്തെ വാദം വന്നിട്ടുണ്ട്. സോഷ്യൽ മീഡിയ വിമർശനങ്ങളെ താര കുടുംബം കാര്യമാക്കാറേയില്ല. ദിയയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് കുടുംബവും.

Diya Krishna
Photo Credit: https://www.instagram.com/_diyakrishna

കഴിഞ്ഞ വർഷമായിരുന്നു ദിയ കൃഷ്ണ-അശ്വിൻ ​ഗണേശ് വിവാ​ഹം. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും ഇന്ന് സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നു. ദിയ കൃഷ്ണയുടെ സുഹൃത്തായിരുന്നു അശ്വിൻ ​ഗണേശ്. അന്ന് ദിയ മറ്റൊരു പ്രണയ ബന്ധത്തിലാണ്. ഈ പ്രണയം ബ്രേക്കപ്പായ ശേഷമാണ് ദിയ കൃഷ്ണ അശ്വിൻ ​ഗണേശുമായി പ്രണയത്തിലാകുന്നത്. വിഷമഘട്ടത്തിൽ തനിക്കൊപ്പം നിന്ന ആളാണ് അശ്വിനെന്നും മുൻ പ്രണയങ്ങളിലെല്ലാം താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്നും ദിയ കൃഷ്ണ തുറന്ന് പറഞ്ഞിട്ടുണ്ട്.

മുൻ കാമുകൻ അശ്വിന്റെയും സുഹൃത്തായിരുന്നു. അശ്വിൻ വന്ന ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ദിയ കൃഷ്ണ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിയയുടെ സഹോദരി ഇഷാനി കൃഷ്ണ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ദിയയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ എന്ന് വിളിക്കരുതെന്നും താൻ ആരുടെയും ആന്റിയാകാൻ ഇഷ്ടപ്പെടുന്ന ആളല്ലെന്നുമായിരുന്നു ഇഷാനി കൃഷ്ണ പറഞ്ഞത്. സ്വന്തം കുഞ്ഞ് പോലും അമ്മേ എന്ന് വിളിച്ചാൽ ഉൾക്കൊള്ളാനാകില്ല. താനിപ്പോഴും അച്ഛന്റെയും അമ്മയുടെയും കുട്ടിയാണെന്നും ഇഷാനി കൃഷ്ണ പറഞ്ഞു. പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്നു. സ്വന്തം കുഞ്ഞ് അമ്മയേ അമ്മ എന്നല്ലാതെ എന്താണ് വിളിക്കുകയെന്നായിരുന്നു കമന്റുകൾ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X