സ്വന്തം അമ്മയെ ഞാൻ മറക്കണോ എന്ന് ദിയ; അശ്വിൻ പഴയത് പോലെയല്ല, പക്വത വെച്ചെന്ന് അഭിപ്രായങ്ങൾ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ദിയ കൃഷ്ണ. അടുത്തിടെയാണ് ദിയ കൃഷ്ണ അമ്മയായത്. കു‍ഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് ദിയ കൃഷ്ണ. ​ഗർഭകാലത്തും പ്രസവസമയത്തുമെല്ലാം വീട്ടുകാരുടെയും ഭർത്താവിന്റെയും സാമീപ്യവും കരുതലും ദിയക്ക് ലഭിച്ചിട്ടുണ്ട്. ദിയയും ഭർത്താവ് അശ്വിനും പ്രസവ ശേഷം സ്വന്തം ഫ്ലാറ്റിലേക്ക് മാറിയിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. ദിയയുടെ മാതാപിതാക്കളും സഹോദരങ്ങളും താമസിക്കുന്ന വീടിന് അടുത്ത് തന്നെയാണ് ഫ്ലാറ്റ്.

ഇടയ്ക്ക് ദിയ അശ്വിന്റെ വീട്ടിലും പോകാറുണ്ട്. വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിൽ താമസിക്കില്ലെന്ന് ദിയ ആദ്യമേയെടുത്ത തീരുമാനമായിരുന്നു. വെെകി എണീക്കുന്നതുൾപ്പെടെയുള്ള തന്റെ പല ശീലങ്ങളും ഭർതൃവീട്ടുകാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ലെന്നും ഭർത്താവും ഭാര്യയും മാറി താമസിക്കുന്നതാണ് പാെതുവെ നല്ലതെന്നും ദിയ വിവാഹത്തിന് മുമ്പേ പറഞ്ഞിട്ടുണ്ട്.

Diya Krishna

ഇപ്പോഴിതാ അമ്മയായ ശേഷം ആദ്യമായി കുഞ്ഞിനൊപ്പം അശ്വിന്റെ വീട്ടിൽ എത്തിയിരിക്കുകയാണ് ദിയ കൃഷ്ണയും അശ്വിനും. തന്റെ വീട്ടിലേക്ക് മകൻ ഓമിയുടെ ആദ്യ വിസിറ്റ് ആണിതെന്ന് അശ്വിൻ പറയുന്നുണ്ട്. ചിലർക്കിത് ആശ്ചര്യമായി. അശ്വിന്റെ മാതാപിതാക്കളെയോർത്ത് സങ്കടം തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. കമന്റിന് ദിയ മറുപടി നൽകി.

അതെ, ദുഖകരമാണ്. അടുത്ത തവണ എന്റെ ഡെലിവറി കഴിഞ്ഞ് റിക്കവറിക്ക് വേണ്ടി ഞാൻ അശ്വിന്റ വീട്ടിൽ കഴിയാം. എനിക്ക് എന്റെ അമ്മയുണ്ടെന്ന് മറക്കാം, എന്നാണ് ദിയ ഈ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് കൊണ്ട് കമന്റ് ചെയ്തത്. എല്ലാവർക്കും അമ്മയുണ്ട്, ഓവർറിയാക്ട് ചെയ്യുന്നത് നിർത്തൂ എന്നാണ് ദിയക്ക് മറുപടിയായി വന്ന കമന്റ്. അതേസമയം ദിയയ അനുകൂലിക്കുന്നവരുമുണ്ട്. പൊതുവെ മൂന്ന് മാസം കഴിഞ്ഞാണ് കുഞ്ഞുമായി ഭർത്താവിന്റെ വീട്ടിൽ പോകുക. ദിയ ഇപ്പോഴേ പോയില്ലേ എന്നാണ് ഇവരുടെ ചോദ്യം.

Diya Krishna

അശ്വിന്റെ സംസാരത്തിൽ ഇപ്പോൾ പക്വത തോന്നുന്നെന്നും പഴയത് പോലെയല്ലെന്നും അഭിപ്രായങ്ങളുണ്ട്. അശ്വിൻ സ്വന്തം പ്രകൃതം വ്ലോ​ഗുകളിൽ കാണിക്കാൻ തുടങ്ങിയെന്നാണ് ചിലർ പറയുന്നത്. ദിയയുമായി അടുത്തതോടെ അശ്വിനിലേക്ക് ഇത്രമാത്രം ജനശ്രദ്ധ വന്നത്. വ്ലോ​ഗുകൾ ചെയ്യുന്നത് അശ്വിന് പരിചിതമായിട്ട് അധികകാലമായിട്ടില്ല. കഴിഞ്ഞ വർഷമായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം. വിവാഹ ശേഷം പെട്ടെന്ന് അമ്മയാകണമെന്നത് ദിയയുടെ തീരുമാനമായിരുന്നു.

കുഞ്ഞിന്റെ മുഖം വ്ലോ​ഗുകളിൽ കാണാതിരിക്കാൻ ദിയ ശ്രദ്ധിക്കുന്നുണ്ട്. ഫേസ് റിവീൽ വീഡിയോ മറ്റൊരു വ്ലോ​ഗായി ആരാധകരെ കാണിക്കാനാണ് ദിയയുടെ തീരുമാനം. ഇക്കാര്യത്തിൽ ആരാധകർക്ക് പല അഭിപ്രായമാണ്. പൊതുവെ ലെെം ലെെറ്റിലുള്ളവർ കുഞ്ഞിന്റെ സ്വസ്ഥമായ ജീവിതത്തിന് വേണ്ടി കുഞ്ഞിനെ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റി നിർത്താറുണ്ട്. എന്നാൽ കുഞ്ഞിന്റെ മുഖം കാണിക്കാതിരിക്കുന്നത് സ്വകാര്യത മാനിച്ചല്ല, മറിച്ച് അത് മറ്റൊരു വ്ലോ​ഗാക്കി പണമുണ്ടാക്കാനാണ് എന്നാണ് വിമർശകർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ ആരാധകരും ഹേറ്റേഴ്സും ഒരുപോലെയുള്ളയാളാണ് ദിയ കൃഷ്ണ. പലപ്പോഴും വിമർശനം നേരിടേണ്ടി വരാറ് ഭർത്താവ് അശ്വിനോട് ദിയ സംസാരിക്കുന്ന രീതിയുടെ പേരിലാണ്. അശ്വിനെ ദിയ ബഹുമാനിക്കുന്നില്ലെന്നാണ് വിമർശിക്കുന്നവരുടെ വാദം. എന്നാൽ അശ്വിൻ ഈ വാദം അം​ഗീകരിക്കുന്നില്ല. യൂട്യൂബേർസിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ദിയ കൃഷ്ണ. ദിയയുടെ ഓരോ വ്ലോ​ഗുകൾക്കും ലക്ഷക്കണക്കിനാണ് വ്യൂവേഴ്സ്. ഡെലിവറി വ്ലോ​ഗ് വലിയ തോതിൽ ചർച്ചയായി. ഡെലിവറി വ്ലോ​ഗ് ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നാണ് ദിയ പറയുന്നത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X