അൺസബ്സ്ക്രെെബ് ചെയ്തവർ ഇങ്ങോട്ട് വരേണ്ട, സഹികെട്ട് പ്രതികരിച്ച് ദിയ കൃഷ്ണ; 'എല്ലാത്തിനെയും ബ്ലോക്ക് ചെയ്യും'

ഭർത്താവിന്റെ അമ്മയെ ആന്റിയെന്നേ വിളിക്കൂ എന്ന പരാമർശത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും ദിയ കൃഷ്ണയ്ക്ക് നേരെയുള്ള വിമർശനങ്ങൾ അവസാനിക്കുന്നില്ല. ദിയയുടെ യൂട്യൂബ് ചാനൽ അൺസബ്സ്ക്രെെബ് ചെയ്ത് കൊണ്ടുള്ള ക്യാമ്പയിൻ നടന്ന് കൊണ്ടിരിക്കുകയാണ്. അൺസബ്സ്ക്രെെബ് ചെയ്യാനുള്ള കാരണങ്ങൾ അൺസബ്സ്ക്രെെബ് ചെയ്യുന്നവർ നിരത്തുന്നുണ്ട്. വിമർശനങ്ങൾ കടുത്തതോടെ പുതിയ വ്ലോ​ഗിന്റെ കമന്റ് ബോക്സിൽ ദിയ കൃഷ്ണ പ്രതികരിച്ചു.

അനങ്ങാൻ കഴിയില്ലെങ്കിൽ‌ എന്തിന് വന്നു, മിയ എത്ര ഭേ​ദം; ആ വാക്കുകൾ എന്നെ തകർത്തു; സത്യാവസ്ഥ പങ്കിട്ട് ആര്യ!
അനങ്ങാൻ കഴിയില്ലെങ്കിൽ‌ എന്തിന് വന്നു, മിയ എത്ര ഭേ​ദം; ആ വാക്കുകൾ എന്നെ തകർത്തു; സത്യാവസ്ഥ പങ്കിട്ട് ആര്യ!

എന്നെ പിന്തുണച്ച വ്യൂവേർസിനോട് നന്ദി പറയാൻ ആ​ഗ്രഹിക്കുന്നു. കുറച്ച് വ്യൂസിന് വേണ്ടി എനിക്കെതിരെ മെനഞ്ഞെടുത്ത കഥകൾ വന്നിട്ടും ഈ വർഷങ്ങളത്രയും എനിക്കൊപ്പം നിന്നു. നിങ്ങളാണ് ഞാനിപ്പോഴും യൂട്യൂബിൽ ആക്ടീവ് ആയി നിൽക്കാൻ കാരണം. റിയാക്ഷൻ വീഡിയോകൾ കണ്ട് എന്നെ ജഡ‍്ജ് ചെയ്ത ദുർബലരായ താൽക്കാലിക വ്യൂവേഴ്സിന് അൺസബ്സ്ക്രെെബ് ചെയ്ത് ഇന്ന് തന്നെ വ്ലോ​ഗ് കാണുന്നത് നിർത്താം. നിങ്ങൾ അൺസബ്സ്ക്രെെബ് ചെയ്തെന്ന് അറിയിച്ച് സമയം കളയാതിരിക്കൂ. ആരും ആ കമന്റിന് നിങ്ങൾക്ക് പണം തരില്ല. സമയവും ഊർജവും കളയുന്നു. ഞാൻ വളരുന്നത് ഇഷ്‌ടപ്പെടുന്ന, മൂന്നാംകിട ചാനലുകൾ നോക്കി എന്നെ ജഡ്ജ് ചെയ്യാത്തവർക്കാണ് ഞാൻ കണ്ടന്റ് പോസ്റ്റ് ചെയ്യുക.

Diya Krishna

നാളെ മുതൽ അൺസബ്സ്ക്രെെബ് ചെയ്തവർക്ക് ഇവിടേക്ക് ക്ഷണമില്ല. കമന്റ് ചെയ്യാൻ പോലും. കാരണം നിങ്ങളോരോരുത്തരെയും ഞാൻ ബ്ലോക്ക് ചെയ്യും എന്നാണ് ദിയ കൃഷ്ണയുടെ കമന്റിൽ പറയുന്നത്. ഈ കമന്റിനും രൂക്ഷ വിമർശനം വരുന്നുണ്ട്. യൂട്യൂബ് ചാനൽ മാത്രമല്ല ഇന്ന് ദിയ കൃഷ്ണയുടെ വരുമാന മാർ​ഗം. ബിസിനസ് ആണ്. ലക്ഷങ്ങളുടെ ബിസിനസ് നടക്കുന്ന സ്ഥാപനം ദിയക്കുണ്ട്. ഇതുകൊണ്ടായിരിക്കാം ഹേറ്റ് ക്യാമ്പയിൻ ദിയ കൃഷ്ണ കാര്യമാക്കാത്തതെന്നും അഭിപ്രായമുണ്ട്.

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം, വല്ലാതെ ദേഷ്യം തോന്നും; തുറന്നടിച്ച് മുൻനടി മുംതാസ്
നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം, വല്ലാതെ ദേഷ്യം തോന്നും; തുറന്നടിച്ച് മുൻനടി മുംതാസ്

വ്യാപക വിമർശനം വന്നിട്ടും തന്റെ അഭിപ്രായത്തിൽ ഉറച്ച് നിൽക്കുകയാണ് ദിയ കൃഷ്ണ. ഭർത്താവ് അശ്വിൻ ​ഗണേശും ദിയയുടെ പരാമർശത്തിൽ എതിർപ്പില്ല. അതേസമയം ദിയ കൃഷ്ണയെ ഇനി പിന്തുണയ്ക്കാൻ പറ്റില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് വിമർശിക്കുന്നവർ. 'സമൂഹത്തിനു നല്ല മെസ്സേജ് കൊടുക്കുന്ന ആൾക്കാരെ സപ്പോർട് ചെയ്യാം അല്ലാതെ തന്നെ പോലെ വഴിയിൽ പോവുന്ന എല്ലാവരെയും അമ്മ എന്നു വിളിക്കില്ല വിളിക്കുന്നവർക് വട്ടാണെന്ന് പറയുന്ന നിനക്ക് ആണ് വട്ട് നീ ഒന്ന് ചിന്തിച്ച് നോക്കു'

'പ്രസവിച്ചത് കൊണ്ട് മാത്രം അമ്മ ആവില്ല പ്രസവിക്കാതെയും ചിലർക്കെങ്കിലും ചിലർ അമ്മ ആയിട്ടുണ്ടാവും ഒന്ന് അമ്മേ എന്ന് വിളിച്ചു പോയിട്ടുണ്ടാവും അതൊക്കെ മനസിലാവാണേൽ പൈസയുടെ അഹങ്കാരം മാറി നല്ലൊരു മനസ് ഉണ്ടാവണം നിന്റെ വീഡിയോ കാണാറുണ്ടായിരുന്ന. ഇതേ പോലൊരു പ്രസ്താവന ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല നീ ഇത് പറഞ്ഞ അന്ന് മുതൽ നിന്റെ വീഡിയോ കാണൽ നിർത്തി ഇപ്പോഴും കണ്ടില്ല കമന്റ് ഇടണമെന്ന് തോന്നി മനസ് ശുദ്ധമാക്കു എങ്കിലേ വിജയം ഉണ്ടാവു' എന്നാണ് ഒരു കമന്റ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X