അശ്വിന്റെ വീട്ടുകാർ വരാത്തതിന് കാരണം, കുഞ്ഞുമുണ്ടല്ലോ; ശ്രദ്ധ നേടി ദിയ കൃഷ്ണയുടെ മറുപടി

സോഷ്യൽ മീഡിയ താരമാണ് ദിയ കൃഷ്ണ. കൃഷ്ണ കുമാർ കുടുംബത്തിൽ ഇൻ‌ഫ്ലുവൻസർ എന്ന നിലയിൽ ഏറ്റവും വലിയ കണ്ടന്റ് മേക്കർ ദിയ കൃഷ്ണയാണെന്ന് നെറ്റിസൺസ് പറയാറുണ്ട്. താരകുടുംബത്തിന്റെ ആരാധകർക്ക് പ്രത്യേക മമത ദിയയോടുണ്ട്. താരകുടുംബത്തിന്റെ ഹേറ്റേഴ്സിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ളതും ദിയക്ക് തന്നെയാണ്. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന ദിയ പല തവണ വിവാദത്തിലായിട്ടുണ്ട്. ദിയയെയും ഭർത്താവ് അശ്വിൻ ​ഗണേശിനെയും താരതമ്യം ചെയ്യുന്നവർ ഏറെയാണ്.

വിവാഹം കഴിച്ച അന്ന് മുതൽ ഈ താരതമ്യമുണ്ട്. സാമ്പത്തികപരമായി അശ്വിനേക്കാൾ മുന്നിലാണ് ദിയ. ഇതാണ് ആദ്യം താരതമ്യത്തിന് കാരണമായത്. പിന്നീട് അശ്വിനോട് ദിയക്കുള്ള പെരുമാറ്റ രീതിയും ചർച്ചയായി. മകൻ ഓമിക്ക് സുഖമില്ലാത്തതിനാൽ ഓണവും വിവാഹ വാർഷിക ദിനവും അശ്വിനും ദിയക്കും ആഘോഷിക്കാനായിട്ടില്ല. ദിയയുടെ കുടുംബവും ആഘോഷങ്ങളിൽ നിന്ന് വിട്ട് നിന്നു.

Diya Krishna

എന്നാൽ അഹാന കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ചെറിയൊരു ഓണാഘോഷം നടത്തി. ദിയ ഇതിന്റെ വ്ലോ​ഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അശ്വിന്റെ കുടുംബത്തെ ആഘോഷങ്ങളിലൊന്നും കാണുന്നില്ല. ഇതേക്കുറിച്ച് കമന്റ് ബോക്സിൽ ചോദ്യവും വന്നു. അശ്വിന്റെ ഫാമിലി ഇല്ലേ എന്നായിരുന്നു ചോദ്യം. ഇല്ല, അശ്വിന്റെ അച്ഛന് ചിക്കൻ പോക്സുണ്ട്. അതിനാൽ പുറത്തേക്ക് വരുന്നത് നല്ലതല്ല. മാത്രവുമല്ല കുഞ്ഞുമുണ്ടല്ലോ എന്ന് ദിയ മറുപടി നൽകി.

നേരത്തെ കുഞ്ഞിന്റെ എല്ലാ ചടങ്ങുകളിലും അശ്വിന്റെ കുടുംബവും ഉണ്ടായിരുന്നു. അശ്വിന്റെ കുടുംബത്തോട് വലിയ അടുപ്പം ദിയക്കുണ്ട്. താൻ കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന ആളാണ്. ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ലെന്ന് പറയും. ആ സ്വഭാവം അശ്വിന്റെ വീട്ടുകാർക്ക് ഇഷ്ടമാണെന്ന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ദിയ കൃഷ്ണ പറയുകയുണ്ടായി.

Diya Krishna

വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിൽ താമസിക്കില്ലെന്ന് ദിയ നേരത്തെ എടുത്ത തീരുമാനമാണ്. ഫ്ലാറ്റിൽ വാടകയ്ക്കാണ് ഇവർ കഴിയുന്നത്. അശ്വിന്റെ ചെറിയ വീട്ടിൽ ദിയക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എന്ന് വിവാഹത്തിന് മുമ്പേ അഭിപ്രായങ്ങൾ വന്നിരുന്നു. താനും അശ്വിനും മറ്റൊരു വീട്ടിലാണ് താമസിക്കുകയെന്ന് ദിയ അന്ന് കമന്റിന് മറുപടി നൽകിയതുമാണ്.

വിവാഹവും കുടുംബ ജീവിതവും ദിയ എപ്പോഴും ആ​ഗ്രഹിച്ചതാണ്. അത് സാധ്യമായതിന്റെ സന്തോഷത്തിലാണ് ഇന്ന് ദിയ. ഓമി എന്ന ഓമനപ്പേരിൽ ദിയയുടെ കുഞ്ഞ് ഇന്ന് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നുണ്ട്. അതേസമയം മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞാണെങ്കിലും കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ദിയക്ക് ഉപദേശങ്ങൾ വരുന്നുണ്ട്.

അസുഖം വന്ന് കഴിഞ്ഞ ദിവസം ഓമി ആശുപത്രിയിലായിരുന്നു. ആശുപത്രിയിൽ നിന്ന് വരുന്ന വഴി തന്നെ ദിയ കുഞ്ഞിനെയും കൊണ്ട് ഹൻസിക പഠിക്കുന്ന കോളേജിൽ പോയി. പിന്നീട് ആളുകൾ കൂടുന്ന സ്ഥലത്ത് വെച്ച് ഫോട്ടോഷൂട്ടും നടത്തി. ഇതെല്ലാം കുഞ്ഞിന് ഇൻഫെക്ഷൻ വരാൻ കാരണമായേക്കും എന്നാണ് വ്ലോ​ഗിന് താഴെ കമന്റുകൾ വരുന്നുണ്ട്. കുഞ്ഞിന്റെ കാര്യത്തിൽ ദിയ അശ്രദ്ധ കാണിക്കുന്ന എന്ന അഭിപ്രായങ്ങൾ കൂടുന്നുണ്ട്. നേരത്തെ കുഞ്ഞിനെ സിനിമാ തിയറ്ററിൽ കൊണ്ട് പോയതും വിമർശിക്കപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയ വഴിയാണ് ദിയ കൃഷ്ണ ഇന്നത്തെ താരമായി മാറിയത്. ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും ദിയക്കുണ്ട്. പല തവണ ദിയ വിവാദത്തിലായിട്ടുമുണ്ട്. എന്നാൽ ഇതെല്ലാം മറി കടക്കാൻ ദിയക്ക് സാധിച്ചു. ദിയയുടെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X