'അവർക്ക് അതിന് സമയം കിട്ടി, ഞങ്ങൾ കുഞ്ഞിനൊപ്പം ചിലവഴിക്കട്ടെ, എല്ലാവരേയും കൂട്ടി ജീവിതം ആസ്വദിക്കാനാവില്ല'
ക്രിസ്മസിനും രണ്ട് ദിവസം മുമ്പാണ് ദിയ കൃഷ്ണയും ഭർത്താവ് അശ്വിനും മകൻ ഓമിയും ദുബായിൽ എത്തിയത്. അതിനാൽ തന്നെ മൂന്നുപേരുടേയും ഇത്തവണത്തെ ന്യൂഇയറും ദുബായിൽ ആയിരുന്നു. മകൻ പിറന്നശേഷമുള്ള ആദ്യത്തെ ന്യൂഇയറും ക്രിസ്മസും ഗംഭീരമാക്കണമെന്ന തീരുമാനത്തിന്റെ പുറത്തായിരുന്നു ദുബായ് യാത്ര. കഴിഞ്ഞ വർഷത്തെ ദിയയുടെ ക്രിസ്മസും ന്യൂഇയറും ലണ്ടനിൽ അശ്വിനൊപ്പമായിരുന്നു.
അന്ന് കുഞ്ഞ് ഓമി ദിയയുടെ വയറ്റിൽ രൂപപ്പെട്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നു. കുടുംബാംഗങ്ങളെ കൂട്ടാതെ ദുബായിലേക്ക് ന്യൂഇയർ ആഘോഷിക്കാൻ പോയതിന് ദിയയേയും അശ്വിനേയും വിമർശിച്ച് ചിലർ എത്തിയിരുന്നു. അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ദിയ. മറ്റൊരു കാര്യം കൂടി എനിക്ക് പറയാനുണ്ട്.

അവസാനം ഞാൻ ചെയ്ത ഷോർട്ട് വീഡിയോയ്ക്ക് താഴെ വന്നൊരു കമന്റ് ഞാൻ ശ്രദ്ധിച്ചു. കുടുംബത്തോടൊപ്പം എന്താണ് സമയം ചിലവഴിക്കാത്തത്?. അശ്വിനും ഫാമിലി ഇല്ലേ?, ദിയയ്ക്കും ഫാമിലി ഇല്ലേ എന്നായിരുന്നു ആ കമന്റ്. അശ്വിന്റേയും എന്റേയും ചെറിയ ഫാമിലിയാണ് ഇത്. ഞങ്ങളുടെ ചെറിയ ഫാമിലിയാണ് ഇത്. ഞങ്ങൾ ഒരുമിച്ച് ഒരു കുടുംബമായി ജീവിച്ച് തുടങ്ങിയിരിക്കുകയാണ്. അത് നിങ്ങൾ മനസിലാക്കണം.
അതുപോലെ അശ്വിന്റെ ഫാമിലി ആയാലും എന്റെ ഫാമിലിയായാലും അവർ ഞങ്ങൾക്കൊപ്പം സമയം ചിലവഴിക്കാറുള്ളവരാണ്. ഞങ്ങളുടെ കുഞ്ഞിനൊപ്പവും അവർ സമയം ചിലവഴിക്കാറുണ്ട്. മാത്രമല്ല ഞാനും അശ്വിനുമൊക്കെ കുഞ്ഞായിരുന്നപ്പോൾ അവരും നമ്മളേയും കൊണ്ട് ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ടാവും. അതിപ്പോൾ ദുബായ് തന്നെയായിരിക്കണം എന്നില്ല.
അവർ അവരുടെ കുഞ്ഞുങ്ങൾക്കൊപ്പം സമയം ചിലവഴിച്ചിട്ടുള്ളവരാണ്. ദയവായി ഞങ്ങളുടെ കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാൻ ഞങ്ങളേയും അനുവദിക്കൂ എന്നാണ് ദിയ പറഞ്ഞത്. നിരവധി പേരാണ് ദിയയുടെ വാക്കുകളെ അനുകൂലിച്ച് എത്തിയത്. ഇക്കാര്യത്തിൽ ദിയയുടെ കാഴ്ചപ്പാട് ശരിയാണെന്നാണ് ഏറെയും കമന്റുകൾ. ദിയ പറഞ്ഞതിനോട് യോജിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് ഒരു കുടുംബമുണ്ട്. നിങ്ങൾ രണ്ടുപേരും വന്നത് ഒരു എക്റ്റന്റഡ് ഫാമിലിയിൽ നിന്നാണ്.
ഇപ്പോൾ നിങ്ങൾ നിങ്ങളുടേതായ ഒരു ചെറിയ ലോകം സൃഷ്ടിച്ചിരിക്കുന്നു. അത് ആസ്വദിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്, വളരെ സത്യമായ ഒരു കാര്യമാണ് ദിയ പറഞ്ഞത്. നിങ്ങൾ മൂന്നുപേരുമാണ് ഇനി ഒരു കുടുംബം. അല്ലാതെ എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്ന രീതി തുടർന്നാൽ ഒരിക്കലും ജീവിതം ആസ്വദിക്കാൻ സാധിക്കില്ല.

നിങ്ങളും നിങ്ങളുടെ കുഞ്ഞും ഭർത്താവും. അങ്ങനെ പോകുമ്പോൾ പിണക്കങ്ങൾ വഴക്കുകൾ ഉണ്ടാവാം. വീണ്ടും ഒത്തുചേരും. ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയും. എപ്പോഴും മാറി താമസിക്കുന്നതാണ് നല്ലത്. മറ്റുള്ളവരുടെ കണ്ണിൽ കൂടി കാണാതെ കേൾക്കാതെ ജീവിക്കാൻ കഴിയും. അങ്ങനെയുള്ള ബന്ധങ്ങൾ നിലനിൽക്കും.
ശരിക്കും പല ബന്ധങ്ങളും പിരിയാനുള്ള കാരണം കുടുംബം തന്നെയാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ആദ്യമായി വൈറ്റ് സ്ട്രോബറി കഴിച്ചതിന്റെ അനുഭവവും ദിയ പുതിയ വീഡിയോയിൽ പങ്കുവെച്ചു. ഞാൻ ദുബായ് സിറ്റി സെന്ററിൽ പോയപ്പോൾ സ്ട്രോബറീസിന്റെ ഒരു വൈറ്റ് വേരിയന്റ് കണ്ടു. ഞാൻ ആദ്യമായാണ് വൈറ്റ് സ്ട്രോബറീസ് കഴിക്കുന്നത്. ഇവിടെയുള്ളവർക്ക് അത് നിസാരമായ കാര്യമായിരിക്കും. ടേസ്റ്റ് പോലും എന്താണെന്ന് എനിക്ക് അറിയില്ല. മധുരമുണ്ടോ അതോ രുചിയുണ്ടാവില്ലേ എന്നൊന്നും അറിയില്ല. ഞാൻ കഴിച്ച് നോക്കി.
സാധാരണ സ്ട്രോബറിയെക്കാൾ വൺ ടൈം സോഫ്റ്റാണ് വൈറ്റ് സ്ട്രോബറി. മാത്രമല്ല നല്ല മധുരവുമുണ്ട്. ട്രൈ ചെയ്തിട്ടില്ലാത്തവർ ട്രൈ ചെയ്യണം. വൈറ്റ് സ്ട്രോബറി കണ്ട് കഴിഞ്ഞാൽ പച്ചയാണ് പഴുത്തിട്ടില്ലെന്ന് വിചാരിക്കരുത്. നല്ല ടേസ്റ്റുണ്ട്. എല്ലാവരും ട്രൈ ചെയ്യാൻ ശ്രമിക്കണം. ഞങ്ങൾ ന്യൂ ഇയർ ആഘോഷിക്കുന്നത് ഫ്ലാറ്റിൽ ഇരുന്ന് തന്നെയാണ്.
ഇവിടെ നിന്ന് നോക്കി കഴിഞ്ഞാൽ ബുർജ് ഖലീഫയും ദുബായ് ഫ്രെയിമും വരെ കാണാൻ കഴിയും. പിന്നെ പുറത്തേക്ക് ഇറങ്ങിയാൽ ഭയങ്കര ട്രാഫിക്ക് ആയിരിക്കും. അതുകൊണ്ട് ഞാനും അശ്വിനും കുഞ്ഞും ഫ്ലാറ്റിൽ ഇരുന്ന് ന്യൂ ഇയർ ആഘോഷിക്കാൻ തീരുമാനിച്ചു എന്നും പറഞ്ഞാണ് ദിയ വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications











