ദിയ കൃഷ്ണ ബിഗ് ബോസിലേക്ക് പോകുമോ? ലക്ഷങ്ങള്‍ തന്നാലും അതിനകത്ത് കാല് കുത്തില്ല, മറുപടിയുമായി താരം
കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥികളുമായി തുറന്ന പോരിന് ഇറങ്ങിയിരിക്കുകയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ. കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം സിജോയുടെ വിവാഹത്തിനിടെ നടന്ന സംഭവത്തെ പറ്റി ദിയ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടിരുന്നു.
ദിയുടെ അഭിപ്രായം ഇഷ്ടപ്പെടാതെ ചിലര്‍ വ്യാപകമായി താരപുത്രിയെ വിമര്‍ശിക്കുകയും ചെയ്തു. പിന്നാലെ തന്നെ പരിഹസിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ക്യൂ ആന്‍ഡ് എ സെക്ഷന്‍ നടത്തിയിരിക്കുകയാണ് ദിയ. തന്നോടുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാവേ ബിഗ് ബോസിനെ കുറിച്ചും അതിലെ മത്സരാര്‍ത്ഥികളെ പറ്റിയുമൊക്കെ ദിയ അഭിപ്രായപ്പെട്ടിരിക്കുകയാണ്. മാത്രമല്ല ദിയ ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കുമോ എന്ന് ചോദ്യത്തിനും വ്യക്തമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് താരപുത്രി.

'ബിഗ് ബോസില്‍ എപ്പോഴെങ്കിലും പോകാന്‍ ആഗ്രഹമുണ്ടോ? എന്നായിരുന്നു ഒരാള്‍ ദിയയോട് ചോദിച്ചത്. 'ഞാന്‍ മോഹന്‍ലാല്‍ സാറിനെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ മൂന്ന് തവണയോളം ഞാന്‍ നേരില്‍ കണ്ടിട്ടുമുണ്ട്. ബിഗ് ബോസില്‍ എനിക്ക് ആകെ അറിയുന്നത് അദ്ദേഹത്തെ മാത്രമാണ്. അതല്ലാതെ ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞാലും ഞാന്‍ അതിനകത്തേക്ക് കാല് കുത്തില്ല.
പിന്നെ പേളി ചേച്ചിയും ശ്രീനിഷ് അരവിന്ദുമാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എനിക്ക് ആകെ അറിയാവുന്നവര്‍. ബാക്കി ആരെയും അറിയില്ല. പക്ഷേ അതിന്റെ പേരില്‍ കുട്ടപ്പെടുത്തിയിട്ട് കാര്യമില്ല. എന്നെ അറിയാത്ത കോടിക്കണക്കിന് ആളുകള്‍ ഉണ്ട്. അതിനര്‍ത്ഥം അവരൊക്കെ വളരെ മോശം ആളുകള്‍ ആണെന്നല്ല. എനിക്ക് നിങ്ങളെ അറിയില്ല എന്ന് പറയുന്നത് ഒരുപക്ഷേ എന്റെ ശ്രദ്ധ പിടിച്ചു പറ്റാത്ത ആളുകള്‍ ആയതുകൊണ്ടാണെന്നാണ് ഞാന്‍ ഉദേശിച്ചത്. അത് മനസ്സിലാക്കി മുന്നോട്ടു പോവുകയാണ് കുറ്റപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് എന്നാണ് ദിയ പറയുന്നത്...

പിന്നെ കഴിഞ്ഞ ബിഗ് ബോസ് സീസണ്‍ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശപ്പെട്ടത് എന്നാണ് അറിയാന്‍ സാധിച്ചത്. സീസണിന്റെ പകുതിയോട് കൂടി പ്രേക്ഷകര്‍ക്ക് അത് കാണാനുള്ള താല്പര്യം പോലും നഷ്ടപ്പെട്ടിരുന്നു. ആ സീസണിലെ പല ആളുകളും അത്രയധികം പ്രശസ്തര്‍ അല്ലായിരുന്നു എന്നതാണ് അതിന്റെ കാരണം. പക്ഷേ ആ മത്സരാര്‍ത്ഥികള്‍ മാത്രം അത് അംഗീകരിക്കുന്നില്ല എന്ന് മാത്രം... ദിയ പറയുന്നു.
നിങ്ങള്‍ക്ക് ഒരു മാജിക്കല്‍ പവര്‍ കിട്ടി അതിലൂടെ ലോകത്തിലെ ഒരു കാര്യം മാറ്റാന്‍ സാധിച്ചാല്‍ എന്തു ചെയ്യും എന്ന ഒരു ചോദ്യം കൂടി ഒരാള്‍ ചോദിച്ചിരുന്നു. 'ഇത് വളരെ കടുപ്പമേറിയ ഒരു ചോദ്യമായി പോയി. എന്നാലും എനിക്ക് അങ്ങനെ ഒരു പവര്‍ കിട്ടിയാല്‍ ഞാന്‍ യൂട്യൂബ് സിഇഒയുടെ മനസ്സില്‍ കയറും. എന്നിട്ട് സ്വന്തമായി കണ്ടന്റ് ചെയ്യാത്തവരുടെ ചാനലുകള്‍ എല്ലാം ഡിലീറ്റ് ചെയ്യാനുള്ള പുതിയ അപ്‌ഡേഷന്‍ കൊണ്ടുവരും. അങ്ങനെ ചെയ്താല്‍ എങ്ങനെയുണ്ടാവും? ഒരുപാട് ആളുകളുടെ വിഷാദരോഗവും ആത്മഹത്യയുമൊക്കെ അതിലൂടെ തടയാന്‍ സാധിക്കുമെന്നും,' ദിയ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications