ഇടുങ്ങിയ മുറിയിൽ ദിയ തുടങ്ങിയ അധ്വാനം, ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും, നാല് വർഷം കൊണ്ട് ലക്ഷപ്രഭു!

നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. മറ്റ് മൂന്ന് പെൺമക്കളും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ അരങ്ങേറിയപ്പോൾ ദിയ മാത്രം അൽപ്പം വ്യത്യസ്തമായി ചിന്തിച്ചു. കോളേജ് പഠനം പൂർത്തിയാക്കിയശേഷമാണ് സ്വന്തമായി ഒരു ബിസിനസ് എന്ന ആശയം ദിയയുടെ മനസിൽ ഉദിക്കുന്നത്. കൊവിഡ് കാലത്ത് യുട്യൂബ് ചാനലുമായി ആക്ടീവായപ്പോൾ കുറച്ച് അധികം ഫോളോവേഴ്സിനേയും ദിയയ്ക്ക് നേടാൻ കഴിഞ്ഞു.

അവരെല്ലാം താരപുത്രിയുടെ ഡ്രസ് കലക്ഷന്റേയും ആഭരണങ്ങളുടേയും ആരാധകരായിരുന്നു. ബിസിനസ് തുടങ്ങാനും അത് ഉപകരിച്ചു. അങ്ങനെയാണ് ഇമിറ്റേഷൻ ജ്വല്ലറി ബിസിനസിലേക്ക് ദിയ തിരിയുന്നത്.

Diya Krishna
Photo Credit: Diya Krishna / instagram

ഓ ബൈ ഓസി എന്ന പേരിലാണ് തന്റെ ബിസിനസ് ദിയ ആരംഭിച്ചത്. തുടക്കത്തിൽ ജ്വല്ലറി മാത്രമായിരുന്നില്ല പെൺകുട്ടികൾക്കായുള്ള മോഡേൺ ഔട്ട്ഫിറ്റ്സുകളും ഓ ബൈ ഓസിയിൽ ലഭ്യമായിരുന്നു. പിന്നീട് ദിയ ഡ്രസ്സിന്റെ സെയിൽ നിർത്തി ജ്വല്ലറി മാത്രം സെയിൽ ചെയ്ത് തുടങ്ങുകയായിരുന്നു. അടുത്ത കാലം മുതൽ വീണ്ടും വിവിധ തരത്തിലുള്ള സാരികൾ ഓ ബൈ ഓസി വഴി ദിയ വിൽക്കാൻ ആരംഭിച്ചു.

എല്ലാത്തരത്തിലുള്ള ഇമിറ്റേഷൻ ആഭരണങ്ങളുടേയും വലിയൊരു കലക്ഷനാണ് ഓ ബൈ ഓസി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ദിവസവും ഓഫ് ലൈനായും ഓൺലൈനായും ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ഓ ബൈ ഓസി ആരംഭിച്ച് നാല് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ തന്റെ ഇതുവരെയുള്ള ഓരോ ഘട്ടങ്ങളും എങ്ങനെയായിരുന്നുവെന്ന് പങ്കുവെക്കുകയാണ് ദിയ ഇപ്പോൾ.

നൂറ് സ്ക്വയർ ഫീറ്റ് മാത്രമുള്ള ​ഗുഡ്സ് മുറിയിൽ തുടങ്ങിയ ബിസിനസ് ഇന്ന് അയ്യായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിലേക്ക് മാറാൻ തക്കതായി വളർന്ന് കഴിഞ്ഞു. നാല് വർഷം മുമ്പ് ഒരു ക്രിസ്മസിന് നൂറ് സ്ക്വയർ ഫീറ്റ് മുറിയിൽ കുറച്ച് ജ്വല്ലറി സ്റ്റോക്കുമായി ആരംഭിച്ചതാണ് ഓ ബൈ ഓസി. ഒരുപാട് സ്വപ്നങ്ങളുമായ ഞാൻ എന്റെ ബിസിനസ് മുഴുവൻ ഒറ്റയ്ക്കാണ് നടത്തിയത്.

ചിലപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളും അശ്വിനും ജോലിയിൽ സഹായിച്ചു. കുറച്ച് എക്സിബിഷനുകളിൽ എന്റെ ഓ ബൈ ഓസി ഭാ​ഗമായി. കസ്റ്റമേഴ്സിനെ ഞാൻ തന്നെയാണ് ആ സമയങ്ങളിൽ എല്ലാം ഡീൽ ചെയ്തിരുന്നത്. ചില ദിവസങ്ങളിൽ എന്റെ സുഹൃത്തുക്കളും പിന്തുണയ്ക്കായി വന്നു. തുടക്കത്തിൽ ചെറിയ മുറിയിലായിരുന്നു സ്ഥാപനം നടന്നിരുന്നത്.

Diya Krishna
Photo Credit: Diya Krishna / instagram

ഒരു കസേര കൂടി ഇടാൻ സ്ഥലമില്ലാത്തതിനാൽ തറയിൽ ഇരുന്നുകൊണ്ട് ഓഡറുകൾ ഞാൻ പായ്ക്ക് ചെയ്തിരുന്നത്. ദൈവത്തിന്റെയും എന്റെ കുടുംബങ്ങളുടെയും അശ്വിന്റെയും സഹായത്താലും ബിസിനസിനോടുള്ള എന്റെ അഭിനിവേശത്താലും ഇന്ന് എന്റെ സ്റ്റോറും പാക്കിങും 5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഇരുനില കെട്ടിടത്തിലേക്ക് വളർന്നു.

എന്നെ സഹായിക്കാൻ പതിമൂന്നിൽ കൂടുതൽ ജീവനക്കാരുണ്ട് ഇന്ന്. അവസരങ്ങൾക്കായി കാത്തിരിക്കാതെ ഇരിക്കരുത്. എഴുന്നേറ്റ് അവ സൃഷ്ടിച്ചെടുക്കൂ എന്നാണ് ദിയ ഇതുവരെയുള്ള ഓ ബൈ ഓസിയുടെ യാത്രയെ കുറിച്ച് പങ്കുവെച്ച് പറഞ്ഞത്. ഓൺലൈനായി വിദേശത്ത് നിന്ന് അടക്കം ദിയയ്ക്ക് ഓഡറുകൾ സ്വീകരിക്കുന്നുണ്ട്. മൂന്ന് ലക്ഷത്തിൽ അധികം ഹാപ്പി കസ്റ്റമേഴ്സ് ദിയ്ക്കുണ്ട്.

ഒരിടയ്ക്ക് പ്രൊഡക്ടസിന്റെ ക്വാളിറ്റിയുമായും ഡ‍െലിവറിയുമായും ബന്ധപ്പെട്ട് അല്ലറ ചില്ലറ വിവാദങ്ങളും പരാതികളും ഉയർന്നുവെങ്കിലും ഇപ്പോൾ അവയെല്ലാം ദിയ പരി​ഹരിച്ച് കഴിഞ്ഞു. കൈക്കുഞ്ഞുമായി മുഴുവൻ സമയവും ദിയയും ഓ ബൈ ഓസിയിൽ ജീവനക്കാർക്ക് സഹായമായി എപ്പോഴും ഉണ്ടാകും.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X