ബിരിയാണിവെച്ച് ആഘോഷം; ഓ ബൈ ഓസിയിൽ ഓഡറുകൾ നിറയുന്നു, നെ​ഗറ്റിവിറ്റി എന്റെ കുഞ്ഞ് കാണിച്ച് തന്നുവെന്ന് ദിയ!

സഹോദരങ്ങളെ പോലെ കരുതിയവർ വലിയൊരു സാമ്പത്തിക നഷ്ടമാണ് ദിയ കൃഷ്ണയ്ക്ക് വരുത്തിയത്. അനിയത്തിമാരെപ്പോലെ കണ്ടാണ് താൻ ആ മൂന്ന് പെൺകുട്ടികളെ ഓ ബൈ ഓസിയിൽ ജോലിയ്ക്ക് നിയമിച്ചതെന്നും അവർ ചതിക്കുമെന്ന് മനസിൽ പോലും കരുതിയില്ലെന്നുമാണ് ദിയ പറയുന്നത്. 69 ലക്ഷം രൂപയും നിരവധി പ്രോഡക്ടുകളും ദിയയ്ക്ക് നഷ്ടമായിട്ടുണ്ട്. കേസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. ദിയയ്ക്ക് അനുകൂലമായാണ് കാര്യങ്ങൾ നീങ്ങുന്നത്.

ആരോപണവിധേയരായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സത്യങ്ങൾ ചുരുളഴിയുന്ന സന്തോഷത്തിൽ പുതിയ വ്ലോ​ഗ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിയ.അച്ഛൻ കൃഷ്ണകുമാറിന്റെ ഓഫീസിൽ ഒരു ദിനം എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് ദിയ നൽകിയത്. മുമ്പും മാധ്യമങ്ങൾ കുറേ കണ്ടിട്ടുള്ളതാണ് ഞാൻ. ഞാൻ സന്തോഷിക്കുന്നത് എന്റെ കുഞ്ഞിനെ ഓർത്താണ്.

Diya Krishna
Photo Credit: Diya Krishna

കാരണം ഭൂമിയിൽ വരുന്നതിന് മുമ്പ് തന്നെ ഇത്രയും മാധ്യമങ്ങളുടെ ചോദ്യങ്ങൾ വരെ എന്റെ കുഞ്ഞ് കേട്ട് കഴിഞ്ഞു. പുറത്ത് വന്ന് കഴിയുമ്പോൾ എന്ത് ചോദിച്ചാലും കുഞ്ഞ് ഉത്തരം പറയുമായിരിക്കും എന്ന് തോന്നുന്നു. എന്റെയും അശ്വിന്റേയും അച്ഛന്റേയും ഉത്തരങ്ങൾ വരെ കുഞ്ഞിന് അറിയാം. എന്റെ ലക്കി ചാമാണ് എന്റെ കുഞ്ഞെന്ന് ഞാൻ കരുതുന്നു.

കാരണം കുഞ്ഞ് വരാൻ കഷ്ടിച്ച് ഒരു മാസം മാത്രം ശേഷിക്കെ നമ്മൾ ഈ സ്കാമിനെ കുറിച്ചെല്ലാം അറിഞ്ഞു. എല്ലാം കുഞ്ഞ് കാണിച്ച് തരുന്നത് പോലെയാണ് തോന്നിയത്. ഞങ്ങളുടെ ബിസിനസിന് അകത്ത് ഉണ്ടായിരുന്ന ദുഷ്ടതയുടെ എല്ലാം മാറിപ്പോയതുപോലെയും എടുത്ത് കളയാൻ പറ്റിയതുപോലെയും തോന്നുന്നു എന്നും ദിയ പറഞ്ഞു. ബിസിനസ് വിപുലീകരിക്കാനുള്ള പ്ലാനിലാണ് താനെന്നും ദിയ പറയുന്നു.

ഓ ബൈ ഓസിക്ക് വേണ്ടി വലിയൊരു സ്റ്റോർ തുറക്കാനുള്ള പ്ലാനൊക്കെ നടക്കുന്നുണ്ട്. അതിന് ഞങ്ങളുടെ അച്ഛന്റേയും അമ്മയുടേയും എല്ലാം ഹെൽപ്പുണ്ട്. കഴിഞ്ഞ കുറച്ച് ദിവസം ഞങ്ങളെ ഒരുപാട് കസ്റ്റമേഴ്സ് കേസിന്റെ കാര്യത്തിന് അടക്കം ഒരുപാട് സഹായിച്ചു. അതുകൊണ്ട് തന്നെ ആ മൂന്ന് പെൺകുട്ടികൾക്ക് എതിരെയുള്ള നടപടികൾ എത്രയും പെട്ടന്ന് പോലീസിന്റെ സൈഡിൽ നിന്നും ഉണ്ടാകും. അത് കാണാനാണ് ഞാൻ കാത്തിരിക്കുന്നത്.

അതുപോലെ അവർ കാരണം ഞങ്ങൾക്ക് ഇതുവരെ മോശം ​ഗൂ​ഗിൾ റിവ്യു ആയിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഈ പ്രശ്നം വന്നതിനുശേഷം കാര്യങ്ങൾ മാറി. ഒരുപാട് നല്ല ​ഗൂ​ഗുൾ റിവ്യുകൾ ഓ ബൈ ഓസിക്ക് കിട്ടി. അതുപോലെ അനുകൂലമായ രീതിയിലാണ് കാര്യങ്ങൾ പോകുന്നത് എന്നതിൽ ഹാപ്പിയാണ്. സത്യം ജയിക്കട്ടെ.

Diya Krishna
Photo Credit: Diya Krishna

ഓ ബൈ ഓസിയിൽ ഓഡറുകൾ വന്ന് നിറയുന്നുണ്ട്. തുടർന്നും നിങ്ങളുടെ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. എങ്കിൽ മാത്രമെ തകർന്ന അവസ്ഥയിൽ നിന്നും എനിക്ക് കരകയറാൻ കഴിയൂവെന്നും ദിയ പറഞ്ഞു. അച്ഛന്റെ സ്റ്റാഫുകൾ കുക്ക് ചെയ്ത ബിരിയാണിയാണ് താൻ കഴിച്ചതെന്നും കാര്യങ്ങൾ അനുകൂലമായി സംഭവിക്കാൻ തുടങ്ങിയതിന്റെ സന്തോഷമുണ്ടെന്നും ദിയ പറയുന്നു.

പൊതുവെ ലാപ് ടോപ്പ്, വർക്ക് എന്നൊക്കെ പറഞ്ഞ് പ്രഷർ കാണിക്കുന്നയാളാണ് അശ്വിൻ. ഇന്ന് പക്ഷെ അതൊന്നും കണ്ടില്ല. ബിരിയാണി കഴിക്കാനുള്ള ആവേശത്തിൽ നിൽക്കുകയാണ്. ബിരിയാണി, ചിക്കൻ കറിയൊക്കെ ഉണ്ടാക്കുന്നത് കാണാനും ഇഷ്ടമുള്ളയാളാണ് അശ്വിനെന്നും ദിയ കൂട്ടിച്ചേർത്തു. അശ്വിനും ചേച്ചി അഹാനയും അച്ഛൻ കൃഷ്ണകുമാറുമെല്ലാമാണ് ദിയയ്ക്ക് വേണ്ടി പോരാട്ടം നടത്തിയത്. ​

ഗർഭിണി കൂടിയായതിനാൽ വല്ലാത്തൊരു മാനസീക സമ്മർദ്ദത്തിലൂടെയാണ് താൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കടന്നുപോയതെന്നും ദിയ പറഞ്ഞിരുന്നു. ഒരു വർഷത്തിൽ ഏറെയായി ദിയയുടെ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന പെൺകുട്ടികളാണ് ക്യു ആർ കോഡിൽ കൃത്രിമം കാട്ടി പണം തട്ടിയത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X