നിങ്ങൾ ഇല്ലെങ്കിൽ എനിക്ക് പറ്റില്ല തള്ളേ, ആദ്യമായിട്ടാണ് ഒരാൾ ജീവൻ കൊടുത്ത് എന്നെ ഡിപ്പന്റ് ചെയ്യുന്നത്; ദിയ
നിർവചിക്കാൻ കഴിയാത്ത അർത്ഥങ്ങളുള്ള ആഴമുള്ള പദമാണ് അമ്മ എന്നത്. സ്നേഹം, വാത്സല്യം, ത്യാഗം, സംരക്ഷണം എന്നിവയുടെ ഒരു സങ്കീർണ്ണമായ സംയോജനം. ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അമ്മ. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതും ശാശ്വതവുമാണ്. മാതൃത്വം എന്താണെന്നത് അനുഭവിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇൻഫ്ലൂവൻസർ കൂടിയായ ദിയ. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ദിയയ്ക്ക് കുഞ്ഞ് പിറന്നത്.
മകന്റെ വരവിനുശേഷം ഒരു പവർഫുൾ ഫീലിങ് വന്നുവെന്ന് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ ദിയ പറഞ്ഞിരുന്നു. ഞാനില്ലാതെ ഈ ലോകത്ത് സർവൈവ് ചെയ്യാൻ പറ്റില്ലെന്ന അവസ്ഥയിലേക്ക് ഓമിയെത്തിയിരിക്കുകയാണെന്നും ദിയ പറയുന്നു. നിയോം അശ്വിൻ കൃഷ്ണ എന്നാണ് മകന് ദിയ പേരിട്ടിരിക്കുന്നത്.

ഓമി വന്നശേഷം ഏറ്റവും സന്തോഷമുള്ള കാര്യമെന്താണെന്ന് ചോദിച്ചാൽ എന്റെ ഈ ഇരുപത്തിയേഴ് വർഷത്തെ ജീവിതത്തിന് ഇടയിൽ ഒരാൾക്ക് ഞാൻ ഇല്ലാതെ സർവൈവ് ചെയ്യാൻ പറ്റില്ലല്ലോയെന്ന് എന്റെ മനസിൽ കൂടെ ഒരു പ്രാവശ്യം പോലും പോയിട്ടില്ല. കാരണം ഞാൻ ഇല്ലാതെ എല്ലാവർക്കും ഈ ലോകത്ത് സർവൈവ് ചെയ്യാൻ പറ്റും. പക്ഷെ ഓമിയുടെ കാര്യത്തിൽ അങ്ങനെയല്ല. ആദ്യമായിട്ടാണ് ഒരാൾ ജീവൻ കൊടുത്ത് എന്നെ ഡിപ്പന്റ് ചെയ്യുന്നത്.
നിങ്ങൾ ഇല്ലെങ്കിൽ എനിക്ക് പറ്റില്ല തള്ളേ എന്ന അവസ്ഥയിലാണിപ്പോൾ ഓമി. അത് എനിക്ക് ഇഷ്ടപ്പെട്ടു. ഈ വീട്ടിലുള്ള ആരുടെ കയ്യിൽ ഇരുന്നാലും ദിവസാവസാനം അവന് എന്റെ അടുക്കൽ വരണം. ഞാൻ ഉണ്ടെങ്കിലെ അവന് സർവൈവ് ചെയ്യാൻ പറ്റു. ആ പവർഫുൾ ഫീലിങ് എനിക്ക് ഇഷ്ടപ്പെട്ടു. ആ ഒരു കാര്യം എനിക്ക് നല്ല സന്തോഷം തരുന്നുണ്ട്.
ലോകത്ത് വേറാർക്കും ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയില്ല. ഞാൻ ഇല്ലെങ്കിൽ എല്ലാവരും എങ്ങനെ എങ്കിലും സർവൈവ് ചെയ്ത് മുന്നോട്ട് പോകും. ഞാൻ ഇത് പറയുന്നത് കേട്ട് അശ്വിൻ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ വല്ല ഡയലോഗ് ഒക്കെ അടിച്ചേനെ. എനിക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞേനെ. അവൻ ഇവിടെ ഇല്ലാത്തതുകൊണ്ട് ആ ഡയലോഗ് ഇല്ല.
ആ ഒരു പവർഫുൾ ഫീലിങ് ഓമി വന്നശേഷമാണ് എനിക്ക് എന്റെ ലൈഫിൽ അനുഭവപ്പെട്ട് തുടങ്ങിയതെന്നും ദിയ പറയുന്നു. താരപുത്രിയുടെ വാക്കുകൾ ശരിയാണെന്നാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട കമന്റുകൾ. ഒരു അമ്മ മരിക്കാൻ പേടിക്കുന്നത് ഞാനില്ലാതെ എന്റെ കുഞ്ഞുങ്ങൾ എങ്ങനെ ജീവിക്കുമെന്നോർത്താണ്.

ഈ തോന്നലുള്ളത് കൊണ്ടാണ് പല സ്ത്രീകളും ജീവിക്കുന്നത് തന്നെ. ആരുണ്ടായാലും അമ്മയെ പോലെ ആവില്ല മക്കൾക്ക് ആരും എന്നിങ്ങനെയാണ് കമന്റുകൾ. ഓമിയോട് ഏറ്റവും കൂടുതൽ അടുപ്പം സൂക്ഷിക്കുന്ന സഹോദരിയെ കുറിച്ചും ദിയ പറഞ്ഞു. മൂന്ന് പേർക്കും ഓമിയെ എടുക്കാനും കൊഞ്ചിക്കാനും ഇഷ്ടമാണ് കൊതിയാണ്.
ഞാൻ എടുത്തോട്ടെ, ഞാൻ പിടിച്ചോട്ടെ എന്നൊക്കെ എല്ലാവരും ചോദിക്കും. ഇഷാനിയും ഹൻസുവും അമ്മുവുമെല്ലാം ചോദിക്കും. എന്നിരുന്നാലും ഓമിയോട് കുറച്ച് കൂടി ഒബ്സഷൻ കൂടുതലുള്ളത് അമ്മുവിനാണെന്ന് തോന്നുന്നു. ഓമിയുടെ ഫോട്ടോയെടുക്കാനും അവനെ കുളിപ്പിക്കാൻ കൊണ്ടുപോയാൽ അവിടെ പോയി നിന്ന് കാണുന്നതും എല്ലാം അമ്മുവാണ്. അമ്മുവിന് എന്നെക്കാൾ പ്രായം ഉള്ളതുകൊണ്ട് അതിന്റേതായ ഒരു മെച്യൂരിറ്റി ഉള്ളതുകൊണ്ടുമാകാമെന്ന് തോന്നുന്നു. എനിക്ക് അറിയില്ല.
മറ്റ് രണ്ടുപേരും എന്നെക്കാൾ ഇളയതാണല്ലോ എന്നും ദിയ പറയുന്നു. മകന്റെ മുഖം ദിയ ഇതുവരേയും റിവീൽ ചെയ്തിട്ടില്ല. ഇരുപത്തിയെട്ടിനും കുഞ്ഞിന്റെ മുഖം റിവീൽ ചെയ്യില്ലെന്നും അതിനായി ഒരു സ്പെഷ്യൽ ഡെ വരുന്നുണ്ട് അന്ന് റിവീൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ദിയ പറഞ്ഞു.


Click it and Unblock the Notifications