എന്തിനാണ് ആൺകുട്ടികൾ നാല് പുലി കുട്ടികളില്ലേ, ദൈവത്തിന് പോലും സഹിച്ചില്ല, ദിയയ്ക്ക് വേണ്ടി കുടുംബവും കളത്തിൽ!
വിശ്വസ്ഥരെന്ന് കരുതിയവരിൽ നിന്ന് തന്നെ എഴുപത് ലക്ഷത്തിന് അടുത്ത് രൂപയുടെ സാമ്പത്തീക തട്ടിപ്പിന് ഇരയാകേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ദിയ കൃഷ്ണ. അഞ്ച് വർഷം മുമ്പ് ദിയ ആരംഭിച്ച ഓ ബൈ ഓസി എന്ന ഇമിറ്റേഷൻ ആഭരണങ്ങളുടെ സ്ഥാപനത്തിന് ലോകത്തെമ്പാടും ഉപഭോക്താക്കളുണ്ട്. ഓൺലൈൻ വഴിയും ഓഫ് ലൈൻ വഴിയുമാണ് വ്യാപാരം ഇതുവരെ നടന്നിരുന്നത്. സ്ഥാപനത്തിലെ സ്ത്രീകളായ മൂന്ന് ജീവനക്കാരാണ് ക്യു ആർ കോഡ് ഉപയോഗിച്ചും സ്റ്റോക്ക് മറിച്ച് വിറ്റും ദിയയ്ക്ക് സാമ്പത്തീക നഷ്ടമുണ്ടാക്കിയത്.
തുടക്കത്തിൽ ഇത്രയേറെ തുക നഷ്ടം വന്നതായി ദിയ അറിഞ്ഞിരുന്നില്ല. കളവ് പിടിച്ചശേഷം നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് ദിയ കണ്ടെത്തിയത്. പൂർണ്ണ ഗർഭിണിയായ ദിയ മാനസീകമായി തകർന്ന അവസ്ഥയിലായിരുന്നു. വിഷമം കണ്ട് മാതാപിതാക്കളും സഹോദരിമാരും ദിയയ്ക്ക് വേണ്ടി കളത്തിലിറങ്ങി.

ഇതോടെയാണ് ചെയ്ത തെറ്റ് ജീവനക്കാർ സമ്മതിച്ചത്. താൻ ചോദ്യം ചെയ്തപ്പോഴെല്ലാം സോറി പറയുകയല്ലാതെ ഒരിക്കൽ പോലും തങ്ങൾ മോഷ്ടിച്ചിട്ടില്ലെന്ന് മൂന്ന് ജീവനക്കാരും പറഞ്ഞില്ലെന്ന് ദിയ പുതിയ വീഡിയോയിൽ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ അവരെ ചീത്ത പറഞ്ഞപ്പോൾ എന്നെ എതിർത്തേനെ. പക്ഷെ അവരത് ചെയ്തില്ല. ഞങ്ങൾ എന്ത് ചെയ്തിട്ടാണ് നിങ്ങൾ ഞങ്ങളെ തറയെന്ന് വിളിച്ചതെന്നോ, ചേച്ചി ടാക്സ് വെട്ടിക്കാൻ പറഞ്ഞതുകൊണ്ടല്ലേ ഞങ്ങൾ ഇതൊക്കെ ചെയ്തതെന്നോ അവർക്ക് ഡിഫന്റ് ചെയ്ത് പറയാം.
പക്ഷെ അവർ അതൊന്നും പറഞ്ഞില്ല. ഞങ്ങൾ ടാക്സ് വെട്ടിക്കാൻ പറഞ്ഞുവെന്നാണല്ലോ അവർ മീഡിയയോട് പറഞ്ഞത്. അവരുടെ വശം തെളിയിക്കാൻ വേണ്ടി എടുത്ത വീഡിയോയിൽ പോലും അവർ ഒന്നും എതിർത്ത് പറയുന്നില്ല. മീഡിയയ്ക്ക് എക്സ്ക്ലൂസീവ് കൊടുത്ത മൂന്ന് പേരുടെയും നാക്കിന്റെ അളവ് വെച്ച് നോക്കിയാൽ അവർ പുറത്ത് വിട്ട വീഡിയോയിൽ ഒരു ശതമാനം എങ്കിലും കാണണം.
പക്ഷെ അതൊന്നും കണ്ടില്ല. റെക്കോർഡ് ചെയ്യുന്നുവെന്ന് കണ്ടിട്ടെങ്കിലും എതിർക്കണ്ടേ?. അതും അവർ ചെയ്തില്ല. അതുപോലെ ജാതി കാർഡ് യൂസ് ചെയ്യരുത്. അത് വളരെ ചീപ്പാണ്. ജാതി പറയുന്ന ആളായിരുന്നുവെങ്കിൽ അവരെ ആരെയും ഞാൻ ജോലിക്ക് എടുക്കുമായിരുന്നില്ല. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നൊക്കെ അവർ പറയുന്നത് കേട്ടു. മോഷ്ടിച്ച അവർ എന്തിന് ആത്മഹത്യ ചെയ്യണം?. പൈസ നഷ്ടപ്പെട്ട ഞാൻ അല്ലേ ഇത് ചെയ്യേണ്ടത്?.
അവരിൽ ദിവ്യ എന്നയാൾ പുതിയ വീട് വെച്ച് തുടങ്ങി. എന്റെ പ്രോഡക്ട്സ് ഇവർ ഒരു വർഷമായി റീ സെൽ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ ഫോൺ വിളിച്ച് ചോദ്യം ചെയ്തപ്പോൾ മൂന്നുപേരും കിളി പോയി ഇരിക്കുകയായിരുന്നു. അത് മാത്രമല്ല ഇടയ്ക്കിടെ സോറിയും പറയുന്നുണ്ടായിരുന്നു. കുറച്ചെങ്കിലും അവരെ ചീത്ത പറയാൻ പറ്റിയെന്നതിൽ എനിക്ക് സാറ്റിസ്ഫാക്ഷനുണ്ട്.

പിന്നെ ഞാൻ ഇത്രയേറെ പണം നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ മാനസീക നില തെറ്റിയ അവസ്ഥയിലായിരുന്നു. ജാതിയും മതവും പറയുന്ന ആളായിരുന്നു ഞാൻ എങ്കിൽ അവരെ പരിപാടിക്ക് വിളിക്കില്ലായിരുന്നു. എന്റെ കയ്യിൽ തൊടാൻ അനുവദിക്കുമോ? എന്നും ദിയ ചോദിച്ചു. തുടക്കത്തിൽ കേസിന് പോകുന്നില്ലെന്നും പണം തിരികെ തന്നാൽ കോംപ്രമൈസ് ചെയ്യാമെന്ന നിലയിലുമായിരുന്നു താനെന്നും ദിയ പറയുന്നു.
പെൺകുട്ടികൾ അല്ലേ എവിടെയും പേര് പറയേണ്ടെന്ന് ആദ്യം കരുതി. കാശ് തിരികെ കിട്ടണം എന്നുമാത്രമായിരുന്നു. സിസിടിവിയിൽ എല്ലാം ഉണ്ടെങ്കിലും ദൈവത്തിന്റെ ഒരു സിസിടിവിയുണ്ട്. അതുപോലെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഞാൻ ഉറങ്ങിയിട്ടില്ല. എനിക്കുണ്ടായ മാനസീക വിഷമവും സമ്മർദ്ദവും മൂലം എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞുവരെ ഡിസ്റ്റർബ്ഡായിയെന്നും ദിയ പറയുന്നു.
പ്രേക്ഷകരെല്ലാം ദിയയുടെ പക്ഷത്താണ് എന്നാണ് കമന്റ് ബോക്സുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ അടുത്തൊന്നും ഇത്രയും തലച്ചോറില്ലാത്ത ക്രിമിനൽസിനെ കണ്ടിട്ടില്ല, എന്തിനാണ് ആൺ കുട്ടികൾ. കൃഷ്ണകുമാറിൻ്റെ ഭാഗ്യമാണ് ഇതുപോലുള്ള നാല് പുലി കുട്ടികൾ, ദൈവത്തിന് പോലും ഒരു ഗർഭിണി വിഷമിക്കുന്ന കണ്ടിട്ട് സഹിച്ചില്ല. അതല്ലേ ഇത്ര പെട്ടന്ന് ആ കള്ളികൾ തന്നെ ഓരോന്ന് പുറത്തുവിട്ടതെന്നുമെല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications