അവസാനം വരെ അവൻ പെൺകുഞ്ഞിനെ പ്രതീക്ഷിച്ചു, പിങ്ക് നിറത്തിലുള്ള ബലൂണുകളും വാങ്ങി, എനിക്ക് അറിയാമായിരുന്നു; ദിയ
ദിയ കൃഷ്ണയുടെ ഡെലിവറി കേരളത്തിൽ ഒന്നാകെ ചർച്ചയായി മാറുകയും വൈറലാവുകയും ചെയ്ത ഒന്നാണ്. ആദ്യത്തെ കുഞ്ഞിന്റെ വരവിനുശേഷം ദിയയുടെ വീഡിയോകളെല്ലാം പ്രഗ്നനൻസിയും ഡെലിവറിയും കുഞ്ഞുമായും മാതൃത്വവുമായും ബന്ധപ്പെട്ടവയാണ്. അമ്പത്തിയാറ് വർഷങ്ങൾക്കുശേഷം കൃഷ്ണകുമാർ കുടുംബത്തിൽ പിറന്ന ആൺതരിയാണ് ദിയയുടെ മകൻ നിയോം എന്ന ഓമി.
ആൺകുഞ്ഞായിരിക്കും ജനിക്കുകയെന്ന തോന്നൽ ഗർഭകാലത്ത് തന്നെ തനിക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണിപ്പോൾ ദിയ. എന്നാൽ ഭർത്താവ് അശ്വിൻ പെൺകുഞ്ഞിനെയാണ് പ്രതീക്ഷിച്ചതെന്നും ദിയ പറയുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരപുത്രി. ആൺ കുഞ്ഞായിരിക്കും പിറക്കുകയെന്ന ഗട്ട് ഫീലിങ് എനിക്ക് എപ്പോഴും ഉണ്ടായിരുന്നു.

അതുപോലെ കുഞ്ഞ് ആണാണോ പെണ്ണ് ആണോയെന്ന് കണ്ടുപിടിക്കാനുള്ള കാര്യങ്ങൾ ലക്ഷണങ്ങൾ വെച്ച് ഗൂഗിളിൽ സേർച്ച് ചെയ്യുമായിരുന്നു. അതിൽ പലതും പിറക്കാൻ പോകുന്നത് ആൺ കുഞ്ഞാണെന്ന സൂചനകൾ തരുന്നതായിരുന്നു. അശ്വിൻ പക്ഷെ ലാസ്റ്റ് മിനിറ്റ് വരെ പറഞ്ഞുകൊണ്ടിരുന്നത് ഗേൾ ബേബി ആയിരിക്കും എന്നാണ്.
ഡെക്കറേഷൻസ് മേടിക്കുമ്പോൾ കൂടുതലും ബോയ് ബേബിക്കുള്ള ഡക്കറേഷൻ മേടിച്ചാൽ മതിയെന്നാണ് ഞാൻ അശ്വിനോട് പറഞ്ഞിരുന്നത്. ബോയ് ആയിരിക്കുമെന്ന് തോന്നുന്നുവെന്നും അവനോട് ഞാൻ പറഞ്ഞു. അപ്പോഴും അവന് പ്രതീക്ഷയുണ്ടായിരുന്നു പിറക്കുന്നത് പെൺ കൊച്ചായിരിക്കുമെന്ന്. അതുകൊണ്ട് തന്നെ കുറേ പിങ്ക് ബലൂണുകളും അശ്വിൻ വാങ്ങിയിരുന്നു.
ഡെലിവറി കഴിഞ്ഞപ്പോൾ ഞാൻ അവനോട് പറഞ്ഞു പിങ്ക് ബലൂണൊക്കെ മാറ്റിവെച്ചോളാൻ എന്നാണ് ദിയ പറഞ്ഞത്. ഗർഭിണിയായിരുന്ന സമയത്തെ ഏറ്റവും വലിയ ആശ്വാസം പീരിയഡ്സ് ഉണ്ടായിരുന്നില്ലെന്നതാണെന്നും ദിയ പറഞ്ഞു. ഒമ്പത് മാസം പിരീഡ്സ് ഇല്ലായിരുന്നതുകൊണ്ട് തന്നെ സുഖമായിരുന്നു. അത് പറയാതിരിക്കാൻ വയ്യ. പ്രഗ്നൻസി സമയത്ത് ഞാൻ ഏറ്റവും കൂടുതൽ എഞ്ചോയ് ചെയ്തതും ഈ സംഭവമാണ്.
പാഡ് വെക്കുന്നതിനേയും പീരിയഡ്സിനേയും പറ്റിയെല്ലാം ഞാൻ മറന്നു. ജീവിതത്തിൽ അങ്ങനൊന്ന് ഇല്ലെന്ന രീതിയിലേക്ക് ചിന്തമാറി. ഡെലിവറി കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ഡോക്ടർ പറഞ്ഞ ഒരു കാര്യം ഇനി ഒരു നാല്, അഞ്ച് മാസം കഴിഞ്ഞ് മാത്രമെ പീരിയഡ്സ് ഉണ്ടാവൂ എന്നാണ്. പ്രസവം കഴിഞ്ഞ് എനിക്ക് ഇപ്പോൾ ഒരു മാസം ആകാറായി.

പിന്നീട് പഴയ സൈക്കിളിലേക്ക് ഹോർമോൺസ് തിരിച്ച് വരണം. പ്രഗ്നൻസിയുടെ ആദ്യത്തെ മൂന്ന്, നാല് മാസം പോലെയാകും. എനിക്ക് ഇനി വരാൻ പോകുന്ന മൂന്ന്, നാല് മാസം. ഓണത്തിന്റെ സമയത്തൊക്കെ ഞാൻ എഞ്ചോയ്മെന്റിലാകും നിൽക്കുന്നത്. ഭാഗ്യം കുറവാണെങ്കിൽ ചിലപ്പോൾ അതിന് മുമ്പ് പീരിയഡ്സ് വരും. ആദ്യത്തെ ദിവസം ഉണ്ടാകുന്ന വേദനയല്ലാതെ പീരിയഡ്സ് എനിക്ക് ഒരു കാര്യത്തിലും തടസമേയല്ല. ഒരിക്കലും ആയിരുന്നില്ല.
ഇനി ആകത്തുമില്ല. അതൊരു പ്രശ്നമുള്ള കാര്യമായിരുന്നില്ലെങ്കിലും പീരിയഡ്സ് ഉണ്ടായിരുന്നില്ലെന്നത് ഞാൻ എഞ്ചോയ് ചെയ്ത സംഭവമായിരുന്നു. ഇപ്പോൾ സ്റ്റിച്ചിനൊപ്പം പീരിയഡ്സ് വന്നത് ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഞാൻ അതുമായി യൂസ്ഡായി. തുടക്കത്തിൽ സ്വന്തമായി സ്റ്റിച്ചിൽ മരുന്നിടാൻ പോലും എനിക്ക് പറ്റില്ലായിരുന്നു.
ഒന്നുകിൽ നഴ്സോ അല്ലെങ്കിൽ അമ്മയോ അശ്വിനോ ആണ് ഇട്ട് തന്നിരുന്നത്. സ്വന്തമായി മരുന്നിടുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല. ആലോചിക്കുമ്പോൾ തന്നെ തല കറങ്ങുമായിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ മാറി. അതുകൊണ്ട് ഞാൻ തന്നെയാണ് ചെയ്യുന്നത്.
വേദനയും കുറവുണ്ടെന്നും ദിയ പറയുന്നു. കുഞ്ഞിന്റെ ഇരുപത്തിയെട്ടിന്റെ ചടങ്ങിന്റെ ഫോട്ടോകളും വിശേഷങ്ങളും അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ മകന്റെ മുഖം റിവീൽ ചെയ്യില്ലെന്ന് ദിയ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications