അമ്മയുടെ അഞ്ചാമത്തെ മോൻ, എനിക്ക് അവൻ കൂടപ്പിറപ്പ്, അനുവാദം ചോദിച്ചിട്ടാണ് അശ്വിൻ കുഞ്ഞിനെ എടുക്കുന്നത്; ദിയ
അമ്പത്തിയേഴ് വർഷങ്ങൾക്കുശേഷം കുടുംബത്തിൽ ആദ്യമായി ആൺതരി പിറന്ന സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബവും. ദിയയുടെ നിയോമിനെ താഴത്തും തലയിലും വെയ്ക്കാതെയാണ് എല്ലാവരും കൊണ്ടുനടക്കുന്നതും സ്നേഹിക്കുന്നതും. ആൺകുഞ്ഞ് പിറക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും പെൺകുഞ്ഞായിരിക്കും എന്നാണ് കുടുംബാംഗങ്ങളിൽ ഭൂരിഭാഗം പേരും കരുതിയിരുന്നത്. അതുപോലെ ദിയയുടെ ഫോളോവേഴ്സ് പ്രവചിച്ചതും പെൺകുഞ്ഞായിരിക്കുമെന്നാണ്.
അതുകൊണ്ട് തന്നെ ഓമിയുടെ വരവ് കുടുംബത്തിന് ഇരട്ടി സന്തോഷം നൽകി. അമ്മയെന്ന ലേബൽ മാത്രമെ ദിയയ്ക്കുള്ളു. കൊഞ്ചിക്കുന്നതും ഉറക്കുന്നതുമെല്ലാം സഹോദരിമാരും അമ്മയും ഭർത്താവ് അശ്വിനുമെല്ലാം ചേർന്നാണ്. ചേച്ചിയും അനിയത്തിമാരും കൊഞ്ചിച്ചശേഷം മാത്രമെ ദിയയ്ക്കും മകനെ ഓമനിക്കാൻ കിട്ടാറുള്ളു.

ഓമിക്ക് ദിയ അടക്കം അഞ്ച് അമ്മമാരാണിപ്പോൾ. തനിക്ക് ഒരു കുഞ്ഞ് പിറന്നതായിട്ടല്ല. അമ്മയ്ക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറന്നു. എനിക്ക് പുതിയൊരു കൂടപ്പിറപ്പിനെ കൂടി കിട്ടി എന്നുള്ള ഫീലാണെന്നും ദിയ പുതിയ വ്ലോഗിൽ പറയുന്നു. എന്റെ അമ്മ പ്രസവിച്ച എന്റെ അനിയനായിട്ടാണ് ഞാൻ കുഞ്ഞിനെ കാണുന്നത്. ഇഷാനിക്കും ഹൻസികയ്ക്കും ശേഷം എനിക്ക് കിട്ടിയ അടുത്ത കൂടപ്പിറപ്പ്. കൊച്ച് കരയുമ്പോൾ ഞാൻ എടുത്ത് അമ്മയുടെ കയ്യിൽ കൊടുക്കും.
രാത്രി കെട്ടിപിടിച്ച് കടക്കാൻ ഞാൻ കുഞ്ഞിനൊപ്പം കിടക്കും. അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടുഗെതർ ബോയ്ഫ്രണ്ടിനെപ്പോലെയാണ്. റൂമിൽ വരുന്നു എന്റെ സിബ്ലിങ്ങിനെ കാണുന്നു. ഒപ്പം ഇരിക്കുന്നു എഞ്ചോയ് ചെയ്യുന്നു. അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്.
അശ്വിൻ ദൂരെ നിന്ന് കുഞ്ഞിനെ എത്തി നോക്കുകയാണ് ചിലപ്പോഴൊക്കെ ചെയ്യാറുള്ളത്. കുഞ്ഞിനെ എടുത്തോട്ടെ എന്നൊക്കെ ചോദിക്കും. നീയാണ് കുഞ്ഞിന്റെ തന്ത. അതുകൊണ്ട് എടുത്തോളു. ഒരു പ്രശ്നവുമില്ലെന്ന് ഞാൻ പറയും. കുഞ്ഞിനെ എടുക്കുമ്പോൾ അശ്വിന് ഒരു ടെൻഷനുണ്ട്. അതുകൊണ്ടാണ് അനുവാദമൊക്കെ ചോദിച്ചിട്ട് എടുക്കുന്നത്.
കുഞ്ഞിനെ എടുക്കുന്ന കാര്യത്തിൽ എക്സ്പേർട്ട് അഹാനയാണെന്നും ദിയ പറയുന്നു. അഹാന കുഞ്ഞിനെ കയ്യിൽ നിന്നും താഴെവെക്കാറില്ലെന്നും നേരത്തെ ദിയ പറഞ്ഞിരുന്നു. അഹാനയും അമ്മ സിന്ധുവും അശ്വിനുമാണ് ആശുപത്രിയിൽ ദിയയുടെ ബൈസ്റ്റാന്റേഴ്സ്. പ്രസവസമയത്തും കുടുംബാംഗങ്ങൾ എല്ലാം ദിയയ്ക്കൊപ്പം ഉണ്ടായിരുന്നു. വളരെ ഡീസന്റ് ബേബിയാണ്. ഒരു ശല്യവുമില്ല. പാവമാണ്.

ഡ്രസ് ചെയ്ഞ്ച് ചെയ്യുമ്പോഴോ ബാത്ത് റൂമിൽ പോകുമ്പോഴോ പാല് കുടിക്കുമ്പോഴോ മാത്രമെ വാ തുറക്കാറുള്ളു. അല്ലെങ്കിൽ മിണ്ടാതെ കിടക്കും. അമ്മയെ കെട്ടിപിടിച്ചാണ് കിടക്കുന്നത്. അമ്മയുടെ അഞ്ചാമത്തെ മോനെപ്പോലെയാണ്. മോനെ കിട്ടിയതുപോലെയാണ് അമ്മയ്ക്കും. അമ്മ വളർത്തിയിട്ടുള്ളതും കുളിപ്പിച്ചിട്ടുള്ളതും എല്ലാം ഗേൾസിനെയാണ്. ആദ്യമായാണ് ഞങ്ങൾ ഒരു ആൺകുഞ്ഞിനെ എക്സ്പിരിമെന്റ് ചെയ്യാൻ പോകുന്നത്.
ഞങ്ങളുടെ വീടിന്റെ പേര് സ്ത്രീ എന്നാണ്. ഓമി വലുതാകുമ്പോൾ എന്തുകൊണ്ടാണ് വീടിന് ഇങ്ങനൊരു പേരെന്ന് ചോദിക്കാൻ സാധ്യതയുണ്ടെന്നും വ്ലോഗിൽ ദിയ പറയുന്നു. വിവാഹശേഷം അശ്വിനും ദിയയും ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അവിടേക്ക് താമസം മാറിയിരുന്നു. എന്നാൽ പ്രസവശേഷം സ്വന്തം വീട്ടിലാണ് ഇനിയുള്ള മൂന്നുമാസക്കാലം ദിയ നിൽക്കാൻ പോകുന്നത്.
പ്രസവാനന്തര ചികിത്സയ്ക്കും കുഞ്ഞിന്റെ പരിചരണത്തിനുമെല്ലാം സുഖവും സൗകര്യവും സ്വന്തം വീട്ടിൽ നിൽക്കുന്നതാണെന്നും അതുകൊണ്ടാണ് അങ്ങനൊരു തീരുമാനമെടുത്തതെന്നും ദിയ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു അശ്വിന്റേയും ദിയയുടേയും വിവാഹം. ഭാർത്താവും കുഞ്ഞുങ്ങളുമായുള്ള കുടുംബജീവിതമാണ് ദിയയുടെ എപ്പോഴത്തെയും സ്വപ്നം. ഓമി വന്നതോടെ ജീവിതം സമ്പൂർണ്ണമായ ഫീലാണെന്ന് ദിയ പറഞ്ഞിരുന്നു. മകന് നിഓം അശ്വിൻ കൃഷ്ണ എന്ന പേരിട്ടതും ദിയ തന്നെയാണ്.


Click it and Unblock the Notifications