ഓമിയുടെ ഫെയ്സ് സെപ്റ്റംബർ 5ന് റിവീൽ ചെയ്യുമെന്ന് ദിയ, ഈ ഹൈപ്പ് ആ വീഡിയോയിലൂടെ ലക്ഷങ്ങൾ വാരാനെന്ന് കമന്റ്!

ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും താരപുത്രിയുമായ ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്നത്. ​ഗർഭകാലത്തെ വിശേഷങ്ങൾ ഒന്നുപോലും വിടാതെ ആരാധകരിലേക്ക് എത്തിച്ചിരുന്ന ദിയയുടെ ഡെലിവറി വീഡിയോ കേരളക്കര ആഘോഷിച്ച ഒന്നായിരുന്നു. ഇതിനോടകം എൺപത്തിയേഴ് ലക്ഷത്തിനടുത്ത് ആളുകൾ ആ വീഡിയോ കണ്ട് കഴിഞ്ഞു. അടുത്തൊന്നും മറ്റൊരു സെലിബ്രിറ്റി ഡെലിവറി വീഡിയോയ്ക്ക് ഇത്രത്തേളം റീച്ച് കിട്ടിയിട്ടില്ല. ‍

ഡെലിവറി വീഡിയോയ്ക്ക് കിട്ടിയ അതേ ഇംപാക്ട് മകന്റെ ഫെയ്സ് റീവിലിങ് വീഡിയോയ്ക്കും ഉണ്ടാക്കാൻ സാധ്യതയുണ്ട്. കാരണം കുഞ്ഞ് പിറന്ന് രണ്ട് മാസം കഴിഞ്ഞശേഷമാണ് ദിയ ഫെയ്സ് റിവീലിങ് നടത്താൻ പോകുന്നത്. ഈ വരുന്ന സെപ്റ്റംബർ അഞ്ചിന് ഓമിയുടെ ഫെയ്സ് റിവീൽ ചെയ്യുമെന്ന് ദിയ പുതിയ വീഡിയോയിലൂടെ അറിയിച്ചു.

Diya Krishna
Photo Credit: Diya Krishna / Youtube

അന്ന് ദിയയുടേയും അശ്വിന്റെയും ആദ്യ വിവാ​ഹവാർഷികമാണ്. ആ സ്പെഷ്യൽ ഡെയിൽ ഫെയ്സ് റിവീൽ ചെയ്താൽ മതിയെന്നത് ദിയ നേരത്തെ എടുത്ത തീരുമാനമാണ്. നൂലുകെട്ട് ചടങ്ങിന് കുഞ്ഞിന്റെ ഫെയ്സ് താരപുത്രി റിവീൽ ചെയ്യുമെന്നാണ് ആരാധകരും സബ്സ്ക്രൈബേഴ്സും കരുതിയിരുന്നത്. പക്ഷെ അന്ന് ഫെയ്സ് റിവീൽ ചെയ്തില്ല. പേര് കുഞ്ഞ് പിറന്ന അന്ന് തന്നെ ദിയയും അശ്വിനും വെളിപ്പെടുത്തിയിരുന്നു.

കൃഷ്ണകുമാർ കുടുംബത്തിലെ ആദ്യത്തെ ആൺതരിയാണ് നിയോം അശ്വിൻ കൃഷ്ണ എന്ന ദിയയുടെ ഓമി. പ്രസവശേഷം പങ്കിട്ട എല്ലാ വീഡിയോകളിലും മകന്റെ മുഖച്ഛായ എങ്ങനെയാണെന്നും സ്വഭാവ രീതികൾ എങ്ങനെയാണെന്നുമെല്ലാം ദിയ വിശദീകരിക്കാറുണ്ട്. ദിയ മാത്രമല്ല കുടുംബത്തിലെ ആരും തന്നെ ഓമിയുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല.

കുഞ്ഞിന്റെ ഫെയ്സ് റിവീലിങ്ങിന് ഒരു സസ്പെൻസ് ദിയ കാത്തുസൂക്ഷിക്കുന്നതുകൊണ്ട് തന്നെ സെപ്റ്റംബർ അ‍ഞ്ചിന് ഓമിയുടെ വീഡിയോയും ഫോട്ടോസും വരുമ്പോൾ അത് ട്രെന്റിങിൽ കയറും. എന്നാൽ ഇത്രയേറെ ഹൈപ്പ് കൊടുത്ത് ദിയ കുഞ്ഞിന്റെ ഫെയ്സ് റിവീൽ വീഡിയോ പങ്കുവെക്കുന്നതിനോട് ആരാധകരിൽ ചിലർക്ക് എതിർപ്പുണ്ട്.

ഫെയ്സ് റിവീലിങ് വീഡിയോയ്ക്ക് ദിയ കൊടുക്കുന്ന ഹൈപ്പ് ആ വീഡിയോയിലൂടെ ലക്ഷങ്ങൾ വാരാനാണെന്നത് വ്യക്തമാണെന്നാണ് ദിയയെ വിമർശിച്ചവർ കുറിച്ചത്. കടയിൽ പോയപ്പോൾ എല്ലാരും കുഞ്ഞിനെ കണ്ടു. പോകുന്നിടത്തെല്ലാം കുഞ്ഞിനെ കൊണ്ടുപോവുകയും നാട്ടുകാർ കാണുകയും ചെയ്യുന്നുണ്ട് പക്ഷെ സബ്സ്ക്രൈബേഴ്സ് മാത്രം കാണരുത്. ഇഷ്ടം ഉള്ളപ്പോൾ അവർ കാണിക്കട്ടെ നമ്മൾ ചോദിക്കേണ്ടതില്ല.‍ ചോദിച്ചാലും അവർ കാണിക്കില്ല.

Diya Krishna
Photo Credit: Diya Krishna / Youtube

പിന്നെ എന്തിന് ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കണം?, ഓമീസ് ഫെയ്സ് റിവീലിങ് എന്ന് പറഞ്ഞ് വീഡിയോ വരാനുണ്ട്. അതിന് നല്ല ഹൈപ്പ് കൊടുക്കണം. എന്തിനാണ് ഇങ്ങനെ കുഞ്ഞിന്റെ ഫെയ്സ് കാണിക്കാൻ ആവശ്യപ്പെട്ട് ബളഹം വെയ്ക്കുന്നത്?. സാധാരണ ഒരു കുഞ്ഞല്ലേ ഇതും. സെലിബ്രിറ്റി ഒബ്സഷൻ ഡിസോഡർ ഒരു മാനസീക പ്രശ്നമാണ്.

വെറുതെ ഇരിക്കാന്‍ സമയമുള്ളതുകൊണ്ടാണ് ഇവരൊക്കെ സാധാരണക്കാരേ വെച്ച് കാശുണ്ടാക്കുന്നത്, ദിയ ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ അല്ലേ. കുറച്ചുകൂടി ഉത്തരവാദിത്തമാകാം. കുഞ്ഞിൻ്റെ പ്രൈവറ്റ് പാർട്‌സ് ചാനൽ കാണിക്കുക, ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തീയറ്ററിലേക്ക് കൊണ്ടുപോകുക. ഇതൊന്നും നല്ല രീതിയല്ല എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ. ദിയയാണ് മകന് നിയോം എന്ന പേര് കണ്ടെത്തിയത്.

പ്രസവശേഷം ബിസിനസും മറ്റുമായി ദിയ സജീവം തന്നെയാണ്. ദിയയ്ക്ക് പുറമെ അടുത്തിടെ ചേച്ചി അഹാനയും സഹോദരിമാരായ ഇഷാനിയും ഹൻസികയും അമ്മ സിന്ധുവും ചേർന്ന് പുതിയ ബിസിനസ് ആരംഭിച്ചിരുന്നു. സിയ എന്ന പേരിൽ സാരി ബ്രാന്റാണ് കൃഷ്ണകുമാർ കുടുംബത്തിലെ സ്ത്രീകൾ ചേർന്ന് ആരംഭിച്ചത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X