കുഞ്ഞ് അമ്മയുടെ മാതാപിതാക്കളോട് അടുക്കുന്നതിന് കാരണം; അശ്വിന്റെ വീട്ടുകാർക്ക് പരോക്ഷ വിമർശനം?
അമ്മയായ ശേഷം മകൻ ഓമിയാണ് ദിയ കൃഷ്ണയുടെ ലോകം. മകനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഓമിക്ക് വീട്ടിൽ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാൾ ദിയയുടെ അച്ഛൻ കൃഷ്ണകുമാറാണ്. ഓമിയും മുത്തശ്ശനും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ താരകുടുംബം പങ്കുവെക്കാറുണ്ട്. എന്നാൽ ഓമിയെ അശ്വിന്റെ മാതാപിതാക്കൾക്കൊപ്പം കാണാറേയില്ല. ഓമിക്ക് കൃഷ്ണകുമാറിനെയാണ് ഇഷ്ടമെന്ന് ദിയ ആവർത്തിച്ച് പറയാറുണ്ട്. ഇതിനിടെ ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച സ്റ്റോറിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടികൾ അമ്മയുടെ മാതാപിതാക്കളോട് കൂടുതൽ അടുപ്പം കാണിക്കുന്നതിനെക്കുറിച്ചുള്ള റീൽ ആണിത്.
എന്തുകൊണ്ടാണ് കുട്ടികൾ അമ്മയുടെ മാതാപിതാക്കളോട് കൂടുതൽ കാണിക്കുന്നത്. ഞാൻ ഒരു കുട്ടിയോട് ഇത് ചോദിച്ചു. കുട്ടി പറഞ്ഞത് അമ്മ സ്നേഹിക്കപ്പെടുകയും താനായി നിൽക്കുകയും ചെയ്യുന്ന ഏക സ്ഥലം അതാണെന്നാണ്. അമ്മയെ അംഗീകരിക്കുമ്പോൾ കുട്ടിക്കും അത് തോന്നു. കുട്ടികൾ ജനിച്ചത് ഇമോഷണൽ സേഫ്റ്റിയുമായാണ് എന്നാണ് ഈ റീലിൽ പറയുന്നത്. ദിയ പങ്കുവെക്കുന്ന പല റീലുകളിലും എന്തൊക്കെയോ പ്രശ്നം തോന്നുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. മിക്കപ്പോഴും ഭർത്താവിന്റെ വീട്ടുകാരെ വിമർശിക്കുന്ന റീലുകളും പോസ്റ്റുകളുമാണ് ദിയ റീ ഷെയർ ചെയ്യാറ്.

ഭർത്താവ് അമ്മയോട് അമിത സ്നേഹം കാണിക്കുന്നു, ഭർത്താവ് ഭാര്യയേക്കാളും മക്കളേക്കാളും മാതാപിതാക്കൾക്ക് പരിഗണന നൽകുന്നു, മാതാപിതാക്കൾ മകനെ വിവാഹ ശേഷവും സാമ്പത്തികമായി ചൂഷണം ചെയ്യുന്നു എന്നിങ്ങനെ വിഷയങ്ങളടങ്ങിയ വീഡിയോകളാണിവ. എന്നാൽ ദിയക്ക് ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യവുമുണ്ട്. ദിയയുടെ ജീവിതത്തിൽ ഇടപെടാത്തവരാണ് അശ്വിന്റെ മാതാപിതാക്കൾ. ഇവർക്കൊപ്പമല്ല അശ്വിനും ദിയയും കഴിയുന്നതും.
എന്നിട്ടും എന്തിനാണ് ദിയ പരോക്ഷമായി ഒന്നുമറിയാത്ത അശ്വിന്റെ മാതാപിതാക്കളെ ഇങ്ങനെ എതിർക്കുന്നതെന്ന ചോദ്യം പലർക്കുമുണ്ട്. റെഡിറ്റിൽ പല തവണ ഇതേക്കുറിച്ച് ചർച്ചകൾ നടന്നു. ദിയയെ വിമർശിക്കുന്നവരുടെ വലിയൊരു നിര തന്നെ റെഡിറ്റിലുണ്ട്. ദിയ സ്വന്തം വീട്ടുകാരോട് പോലും അടുത്തത് ഈയടുത്ത കാലത്താണെന്നാണ് റെഡിറ്റ് യൂസേർസ് പറയുന്നത്. തന്നോടല്ലാതെ മറ്റാരോടും ദിയക്ക് സ്നേഹമില്ല. അശ്വിനെ ജീവിത പങ്കാളിയായി പരിഗണിക്കുന്നു പോലുമില്ലെന്നും ഇവർ പറയുന്നു.
അശ്വിൻ ഗണേശിനോടുള്ള ദിയയുടെയും വീട്ടുകാരുടെയും സമീപനവും വലിയ ചർച്ചയാകാറുണ്ട്. അശ്വിന് യാതൊരു ബഹുമാനവും ഇവർ കൊടുക്കുന്നില്ലെന്നാണ് പരാതി. ദിയയുടെയും വീട്ടുകാരുടെയും വ്ലോഗുകളിൽ ഇടയ്ക്ക് അശ്വിനെ കാണാം. ഈ വ്ലോഗുകൾ കണ്ടുള്ള അനുമാനങ്ങളാണ് പലതും. തന്റെ സ്വകാര്യതയിലേക്ക് കയറി നെറ്റിസൺസ് അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ ദിയക്ക് അതൃപ്തിയുണ്ട്. അതിനാൽ ഇപ്പോൾ പഴയത് പോലെ വ്ലോഗുകളിൽ ജീവിതം തുറന്ന് കാണിക്കാറില്ല.


Click it and Unblock the Notifications