ഭയങ്കര മണം... കടിച്ച് തിന്നാൻ തോന്നുന്നു; കുഞ്ഞിനെ ഉമ്മവെച്ച് മതിവരാതെ അശ്വിൻ, ഇതുപോലുള്ള മനുഷ്യർ അപൂർവം!
ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയത്തിലൂടെയാണ് ദിയ കൃഷ്ണയും അശ്വിനും കടന്ന് പോകുന്നത്. കുഞ്ഞ് പിറന്നതോടെ രണ്ടുപേരും മറ്റൊരു മായലോകത്തേക്ക് എത്തിപ്പെട്ടത് പോലെ സന്തോഷത്തിലാണ്. കഴിഞ്ഞ ഒമ്പത് മാസമായി കൺമണിയെ കാണാൻ കാത്തിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോൾ ഗർഭിണിയായി.
വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ കുഞ്ഞ് വേണമെന്നത് ദിയയുടെ ആഗ്രഹമായിരുന്നു. ദിയയുടെ ഏറ്റവും വലിയ സ്വപ്നമാണ് ഭർത്താവും കുഞ്ഞുങ്ങളുമായി ഒരു സന്തുഷ്ട കുടുംബം നയിക്കുക എന്നത്. ഗർഭിണിയായി മൂന്ന് മാസം പിന്നിട്ട് ചെക്കപ്പുകളെല്ലാം നടത്തി പ്രഗ്നൻസിയിൽ റിസ്ക്ക് എലമെന്റ്സ് കുറവാണെന്ന് ബോധ്യം വന്നശേഷമാണ് സന്തോഷ വാർത്ത ആരാധകരെ ദിയ അറിയിച്ചത്.

കുഞ്ഞിനെ മൂന്ന് മാസം ഗർഭിണിയായിരിക്കെ ലണ്ടനിലേക്ക് ഇരുവരും അവധി ആഘോഷിക്കാൻ പോയിരുന്നു. ഇരുവരും പോയി തിരിച്ച് വരും വരെ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത് അമ്മ സിന്ധുവായിരുന്നു. ദിയയ്ക്കും അശ്വിനും ആൺകുഞ്ഞാണ് പിറന്നത്. നിഓം അശ്വിൻ കൃഷ്ണ എന്നാണ് പേരിട്ടിരിക്കുന്നത്. അമ്പത്തിയേഴ് വർഷങ്ങൾക്കുശേഷം ആദ്യമായാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിൽ ഒരു ആൺകുഞ്ഞ് പിറക്കുന്നത്.
അതുകൊണ്ട് തന്നെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടി എന്നതിനപ്പുറം ഒരു ആഹ്ലാദത്തിലാണ് കുടുംബം. നോർമൽ ഡെലവറി ആയിരുന്നുവെങ്കിലും രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിഞ്ഞശേഷം മാത്രമെ വീട്ടിലേക്ക് തിരികെ പോകൂ. മകനൊത്തുള്ള എല്ലാ നിമിഷങ്ങളും പരാമാവധി പകർത്തി ദിയ ആരാധകരുമായി പങ്കുവെച്ചു.
അക്കൂട്ടത്തിൽ അശ്വിന്റേയും കുഞ്ഞിന്റേയും ഒരു മനോഹര വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. തന്റെ ആദ്യത്തെ കൺമണിയെ ഉമ്മവെച്ചും ലാളിച്ചും മതിവരാത്ത അശ്വിനെ വീഡിയോയിൽ കാണാം. ഭയങ്കര മണം... ഒരു രക്ഷയുമില്ല. കൊള്ളാം... ഭയങ്കര ക്യൂട്ട്. ബൂന്തിപോലെ ഇരിക്കുന്നു. കിടിച്ച് തിന്നാൻ തോന്നുന്നു എന്നാണ് കുഞ്ഞിനെ ഉമ്മവെച്ചശേഷം അശ്വിൻ പറഞ്ഞത്.
കുഞ്ഞിനെ കാണാൻ ആരെപ്പോലെയാണെന്ന് ദിയ ചോദിച്ചപ്പോൾ കുഞ്ഞിനെ കാണാൻ ഓസിയെപ്പോലെയാണ് എങ്കിലും നമുക്ക് നോക്കാം എന്നായിരുന്നു അശ്വിന്റെ മറുപടി. ഇരുവരേയും പാരന്റ്ഹുഡിലേക്ക് സ്വാഗതം ചെയ്താണ് ഏറെയും കമന്റുകൾ. ഇത്രയും കണ്ട വീഡിയോയിൽ ഏറ്റവും മനോഹരരമായ വീഡിയോയും സംഭാഷണവും ഇതാണ്. ഒരു അച്ഛന് കുഞ്ഞിനോടുള്ള ഗാഡമായ സ്നേഹം...... ഓസി ഭാഗ്യവതി.

ഓസിയെ നോക്കുന്നതുപോലെ തന്നെ സ്വന്തം കുഞ്ഞിനേയും അശ്വിൻ താലോലിക്കുന്നത് കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു മൂന്ന് പേർക്കും കണ്ണ് തട്ടാതെ ഇരിക്കട്ടെ, എന്തൊക്കെയോ കമെന്റ് എഴുത്തണമെന്നുണ്ട്. വീഡിയോ കണ്ട ശേഷം പ്രാർത്ഥന ആയിരുന്നു. കണ്ണ് നിറഞ്ഞു, നീയോമിന്റെ അച്ഛനും അമ്മയും ആയതിന്റെ സന്തോഷം ഇരുവരുടേയും സംഭാഷണത്തിൽ നിന്ന് വ്യക്തമായി മനസിലാകുന്നു,
കുട്ടിത്തം ഉള്ള അച്ഛൻ, അശ്വിനെപ്പോലെ ഇത്രത്തോളം സ്നേഹവും കരുതലുമുള്ള മനുഷ്യർ അപൂർവമാണ്. ദിയ എല്ലാകൊണ്ടും ഭാഗ്യവതിയാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ ഒരു സെക്കന്റ് പോലും ദിയയെ തനിച്ചാക്കി അശ്വിൻ മാറി നിന്നിട്ടില്ല. തനിക്ക് ഏറ്റവും ധൈര്യമായതും അശ്വിനും കുടുംബാംഗങ്ങളുമാണെന്ന് ദിയയും പറഞ്ഞിരുന്നു.
കുഞ്ഞിനെ കാണാനുള്ള ആഗ്രഹം ആരാധകരും ദിയയോട് കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. പേളി മാണി അടക്കമുള്ള സെലിബ്രിറ്റികൾ ദിയയ്ക്കും അശ്വിനും ആശംസകൾ നേർന്ന് എത്തി. സഹോദരി അഹാനയും അമ്മ സിന്ധുവും അശ്വിനുമാണ് ദിയയ്ക്ക് എല്ലാ സഹായവുമായി ആശുപത്രിയിൽ ഒപ്പമുള്ളത്. ഞങ്ങൾ സന്തുഷ്ടരാണ് എന്നാണ് മകൾക്കും കൊച്ചുമകനും ഒപ്പമുള്ള ചിത്രം പങ്കിട്ട് കൃഷ്ണകുമാർ കുറിച്ചത്.


Click it and Unblock the Notifications