പ്രസവശേഷം എന്താകും അവസ്ഥയെന്ന് ടെൻഷനുണ്ട്, ആ ദിവസം വരെ നമ്മളെ ആർക്കും വേണ്ട; പിറന്നാൾ ആഘോഷിച്ച് ദിയ!
കഴിഞ്ഞ ദിവസമായിരുന്നു ദിയ കൃഷ്ണയുടെ ഇരുപത്തിയേഴാം പിറന്നാൾ. അമ്മയാകുന്നതിന് മുമ്പുള്ള അവസാനത്തെ പിറന്നാൾ ആയതുകൊണ്ട് തന്നെ പരമാവധി ആഘോഷിക്കാൻ ദിയ ശ്രമിച്ചു. തിരുവനന്തപുരത്തായിരുന്നില്ല... ബാംഗ്ലൂരിലെ ബന്ധു വീട്ടിലായിരുന്നു ദിയയുടെ പിറന്നാൾ ആഘോഷം. ചെറിയൊരു വെക്കേഷൻ എന്ന രീതിയിലാണ് അശ്വിനൊപ്പം ദിയ അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് എത്തിയത്. ഏഴാം മാസത്തിലെത്തിയിരിക്കുകയാണ് താരപുത്രിയുടെ ഗർഭകാലം.
ആദ്യത്തെ രണ്ട് ട്രൈമെസ്റ്ററിൽ സംഭവിക്കാത്ത പല മാറ്റങ്ങളും ശരീരത്തിലുണ്ടാകുന്നതിന്റെ വേവലാതിയിലാണ് ദിയ. തേർഡ് ട്രൈമെസ്റ്ററിലേക്ക് കടന്നതോടെ മുഖം മുഴുവൻ കുരുവായി. ഞാൻ അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് അവസാനമായി എനിക്ക് മുഖക്കുരു വന്നത്.

അല്ലാതെ ഇങ്ങനെ കണ്ടിട്ടേയില്ല. ക്ലിയർ സ്കിന്നുണ്ടായിട്ട് തേർഡ് ട്രൈമെസ്റ്റർ എത്തിയപ്പോൾ വലിയ കുരുക്കൾ വന്നവരുണ്ടെങ്കിൽ അവർ കമന്റ് ചെയ്യുക. പ്രഗ്നൻസിക്കുശേഷം മുഖക്കുരു പോയോ ഇല്ലയോ എന്നുകൂടി പറയണേ. ഞാൻ ആ ടെൻഷനിലാണിപ്പോൾ. കുരു മുഖത്തുണ്ടായാൽ അതിൽ തൊട്ടുകൊണ്ടിരിക്കാനുള്ള പ്രവണത എനിക്കുണ്ടായിക്കൊണ്ടിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ദിയയുടെ ബെർത്ത് ഡെ വ്ലോഗ് ആരംഭിക്കുന്നത്.
മധുരം കഴിക്കാത്തയാളായതുകൊണ്ട് ചെറിയൊരു ബെർത്ത ഡെ കേക്കാണ് ദിയ പിറന്നാളിന് വാങ്ങിയത്. ബ്രെയ്സ്ലെറ്റാണ് അമ്മ സിന്ധു മകൾക്ക് ഗിഫ്റ്റായി തന്നത്. ബാംഗ്ലൂരിലേക്ക് പുറപ്പെടും മുമ്പ് തന്നെ അമ്മയുടെ സമ്മാനം ദിയയുടെ കൈകളിൽ എത്തിയിരുന്നു. ഭർത്താവ് അശ്വിൻ മോതിരമാണ് നൽകിയത്. കൈ വിരലിൽ ഇപ്പോൾ ഫിറ്റാകുന്നത് അശ്വിൻ തന്ന പ്രപ്പോസൽ റിങ് മാത്രമാണ്.
അടുത്ത പിറന്നാളിന് എനിക്കൊപ്പം സൈഡിൽ വേറൊൾ കൂടി ഉണ്ടാകും. ഇത്തവണ അശ്വിന്റെ സമ്മാനം മോതിരമായിരുന്നു. ഞാൻ നാട്ടിൽ ഇല്ലാത്തതിൽ അമ്മ സങ്കടത്തിലാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷമായി പിറന്നാളിന് ഞാൻ വീട്ടിലുണ്ടാകാറില്ല. ആ സമയത്ത് അമ്മ ഒരു കേക്ക് എന്റെ പേരിൽ എഴുതി വാങ്ങി മുറിച്ച് എല്ലാവരും കൂടി കഴിക്കും. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമായി എനിക്ക് തോന്നിയിട്ടുള്ളത് പിറന്നാൾ ദിവസമാണ്. അത്രയും നാൾ നമ്മളെ ആർക്കും വേണ്ടായിരിക്കും.
പക്ഷെ ബെർത്ത് ഡെയുടെ അന്ന് നമ്മളെ നടുക്ക് പിടിച്ച് നിർത്തി പിറന്നാൾ ആശംസയൊക്കെ നേരും. പിന്നെ ക്ലാസ്റൂമുകളിൽ മിഠായി വിതരണം ചെയ്യാൻ കൈപിടിച്ച് കൊണ്ടുപോകാൻ ഒരുപാട് കുട്ടികൾ ഒപ്പം വരും. എന്റേയും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം അതായിരുന്നു. വളരെ വിചിത്രമായ ഒരു അനുഭവമാണെന്നും ദിയ പറയുന്നു.

ബെർത്ത്ഡെ ഹാറ്റൊക്കെ വെച്ച് പിറന്നാൾ ആഘോഷിക്കുന്നത് വളരെ നാളുകൾക്കുശേഷമാണെന്നും പിറന്നാളിന് വീട്ടിൽ തന്നെ റിലാക്സ് ചെയ്ത് ഇരിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും ദിയ കൂട്ടിച്ചേർത്തു. വളകാപ്പ് ചടങ്ങിനുള്ള ഒരുക്കത്തിലാണ് ദിയ. അടുത്ത ദിവസങ്ങളിൽ തന്നെ ആ ചടങ്ങ് ഉണ്ടാകും. അതിന് മുന്നോടിയായിരുന്നു ബാംഗ്ലൂർ യാത്ര. അടുത്തിടെ ബേബി മൂൺ ആഘോഷിക്കാനായി ദിയയും അശ്വിനും മാൽഡീവ്സ് ട്രിപ്പ് നടത്തിയത് വൈറലായിരുന്നു.
അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം ജപ്പാൻ ട്രിപ്പ് പോകാൻ ദിയയ്ക്ക് കഴിഞ്ഞിരുന്നില്ല. ഗർഭിണിയായതുകൊണ്ട് തന്നെ ദീർഘദൂര ഫ്ലൈറ്റ് യാത്രകൾ കുറച്ചതിനാലാണ് ജപ്പാൻ ട്രിപ്പിൽ നിന്ന് വിട്ടുനിന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ തന്നെ ദിയ ഗർഭിണിയാകുകയും ചെയ്തു.
കൃഷ്ണകുമാർ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി ജൂലൈ മാസത്തോടെ എത്തിയേക്കും. ദിയയ്ക്ക് ആൺകുഞ്ഞാകുമെന്നാണ് ഭൂരിഭാഗം ആരാധകരും പ്രവചിച്ചിരിക്കുന്നത്. തനിക്കും അങ്ങനൊരു തോന്നലുണ്ടെന്ന് ദിയയും അടുത്തിടെ പറഞ്ഞിരുന്നു.


Click it and Unblock the Notifications