മകനെ പൊന്നും സ്നേഹവും കൊണ്ട് മൂടി ദിയ, ഓമിയെ കാണുമ്പോൾ ആ വേദന മറക്കും, നൂലുകെട്ടിന്റെ വിശേഷങ്ങൾ!
കഴിഞ്ഞ ദിവസമായിരുന്നു ദിയ കൃഷ്ണയുടെ ഏക മകൻ ഓമിയുടെ നൂലുകെട്ട്. ഡെലിവറി വീഡിയോ പങ്കിട്ടപ്പോൾ തന്നെ കുഞ്ഞിന്റെ പേര് ദിയയും അശ്വിനും വെളിപ്പെടുത്തിയിരുന്നു. നിയോം അശ്വിൻ കൃഷ്ണയെന്നാണ് പേര്. ഓമി എന്ന പേരിട്ടാണ് കുഞ്ഞിനെ ദിയ വിളിക്കുന്നത്. ദിയയുടെ തന്നെ കണ്ടെത്തലാണ് നിയോം എന്ന പേര്. കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളും തിരുവന്തപുരത്തെ പ്രശസ്തമായ ലക്ഷ്വറി ഹോട്ടലായ ഓ ബൈ താമരയിലാണ് നടക്കാറുള്ളത്.
മകന്റെ നൂലുകെട്ടും ഓ ബൈ താമരയിലാണ് ദിയ സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ദിയയ്ക്ക് മകൻ പിറന്നത്. മകന്റെ വരവിനുശേഷമുള്ള ആദ്യത്തെ ചടങ്ങായതുകൊണ്ട് തന്നെ നൂലുകെട്ടും ഗംഭീരമായി കുടുംബം ആഘോഷിച്ചു. ചടങ്ങിന് കുഞ്ഞിനെ അണിയിക്കാനായി രണ്ട് ദിവസം മുമ്പ് ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ദിയ വാങ്ങിയിരുന്നു.

ദിയയുടെ മൂന്ന് സഹോദരിമാരും കുഞ്ഞിനായി ആഭരണങ്ങൾ വാങ്ങിയിരുന്നു. ഡാർക്ക് മജന്ത നിറത്തിൽ വലിയ ബോർഡറുള്ള ലൈറ്റ് ഗ്രീൻ ഷെയ്ഡ് സാരിയും ലൂസ് ഹെയർ സ്റ്റൈലിലും സുന്ദരിയായാണ് ചടങ്ങിൽ ദിയ എത്തിയത്. സാരിക്ക് മാച്ചാകുന്ന തരത്തിൽ ഒരു നെക്ലേസ് കഴിഞ്ഞ ദിവസം മകന് ആഭരണങ്ങൾ വാങ്ങാനായി പോയപ്പോൾ ദിയയും പർച്ചേസ് ചെയ്തിരുന്നു.
മുണ്ടും ഡാർക്ക് മജന്ത നിറത്തിലുള്ള ഷർട്ടുമായിരുന്നു അശ്വിന്റെ വേഷം. അച്ഛന് വാങ്ങിയതുപോലെ തന്നെ അതേ നിറത്തിലുള്ള ഒരു കുഞ്ഞ് മുണ്ടും ഷർട്ടും ഓമിക്കായി ദിയ വാങ്ങിയിരുന്നു. പക്ഷെ ഓമി കുഞ്ഞായതുകൊണ്ട് തന്നെ മുണ്ട് മാത്രമാണ് ധരിപ്പിച്ചത്. ഷർട്ട് കുഞ്ഞിന് വലുതായതിനാൽ ധരിപ്പിച്ചില്ല.
ഓണത്തിന് ഡ്രസ് കോഡിൽ ഫോട്ടോഷൂട്ട് ചെയ്യാനുള്ള പ്ലാൻ ദിയയ്ക്കുണ്ട്. ഓമിക്ക് ജന്മം നൽകിയ എക്സ്പിരീയൻസ് ചോദിച്ചാൽ എനിക്ക് ഒരു കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്... എനിക്ക് പ്രസവിക്കാമെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും പ്രസവിക്കാം. ഓമി വളരെ ചെറുതും ക്യൂട്ടുമായതുകൊണ്ട് അവനെ നോക്കികൊണ്ടിരിക്കുമ്പോൾ നടുവേദനയുടെ ഫ്രസ്ട്രേഷൻ അങ്ങ് മാറും. പോട്ടെ... പാവം ചക്കര ഇവന് വേണ്ടിയല്ലേ എന്നോർത്ത് ഞാൻ ആ വേദന അങ്ങ് വിടും എന്നാണ് ദിയ പറഞ്ഞത്.
അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം ക്ഷണിച്ച് ഒരു സ്വകാര്യ ചടങ്ങായാണ് മകന്റെ നൂലുകെട്ട് ദിയ ആഘോഷിച്ചത്. കൃഷ്ണകുമാറിന്റെ കുടുംബത്തിൽ പിറക്കുന്ന ആദ്യത്തെ ആൺതരിയാണ് നിയോം. അതുകൊണ്ട് തന്നെ രാജകുമാരിനെപ്പോലെയാണ് കുടുംബാംഗങ്ങളെല്ലാം കുഞ്ഞിനെ പരിപാലിക്കുന്നതും സ്നേഹിക്കുന്നതും.

നിയോമിന്റെ മുഖം കാണാനുള്ള ആഗ്രഹമാണ് നൂലുകെട്ട് വീഡിയോ വന്നപ്പോൾ ദിയയുടെ ആരാധകർ ഏറെയും പ്രകടിപ്പിച്ചത്. എന്നാൽ കുഞ്ഞ് കുറച്ച് വലുതായശേഷം മാത്രം ഫെയ്സ് റിവീലിങ് നടത്താമെന്ന നിലപാടിലാണ് ദിയ കൃഷ്ണ. വൈകാതെ ഏറെ സ്പെഷ്യലായ ഒരു ദിവസം വരുന്നുണ്ടെന്നും അന്ന് കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വിടുമെന്നും ദിയ അടുത്തിടെ പറഞ്ഞിരുന്നു.
കുഞ്ഞിന്റെ മുഖം റിവീൽ ചെയ്യാതെ വീഡിയോ ഇട്ട് വ്യൂസ് ഉണ്ടാക്കുന്നത് മാർക്കറ്റിങ് തന്ത്രമാണെന്നും ചിലർ ദിയയെ വിമർശിച്ച് കമന്റ് ചെയ്തിരുന്നു. പ്രവസശേഷം ദിയ കൂടുതൽ സുന്ദരിയായി എന്നും കമന്റുകളുണ്ട്. നൂലുകെട്ട് ഒരുക്കങ്ങൾ അടക്കം ഉൾപ്പെടുത്തിയ വ്ലോഗും വേണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. തുള്ളിക്കളിച്ച് നടന്ന പെൺകുട്ടിയിൽ നിന്ന് ദിയ ഒരു പക്കാ അമ്മയായി മാറി.
ശരിക്കും ഈ മാതൃത്വം ആസ്വദിക്കുന്നുണ്ടെന്ന് കണ്ടാല്‍ തന്നെ അറിയുന്നുണ്ടെന്നും കമന്റുകളുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം. ആദ്യത്തെ വിവാഹവാർഷികം ആഘോഷിക്കാൻ ദിയയ്ക്കും അശ്വിനുമൊപ്പം ഓമിയുമുണ്ട്.


Click it and Unblock the Notifications