ഓമിക്കായി ലക്ഷങ്ങളുടെ സ്വർണ്ണം വാങ്ങി ദിയ കൃഷ്ണയും കുടുംബവും, നൂലുകെട്ടും ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി!
ദിയ കൃഷ്ണയുടെ വ്ലോഗുകൾ യുട്യൂബിൽ എത്തിയാൽ ഉടൻ ട്രെന്റിങിൽ ഇടംപിടിക്കും. കൃഷ്ണകുമാർ കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ദിയയുടെ വ്ലോഗുകൾക്കാണ്. പ്രസവശേഷം മകന്റെ വിശേഷങ്ങളാണ് താരപുത്രിയുടെ വ്ലോഗുകളിൽ ഏറെയും. ഇപ്പോഴിതാ ദിയ പങ്കിട്ട ഏറ്റവും പുതിയ വ്ലോഗാണ് ശ്രദ്ധനേടുന്നത്. അവസാനമായി കുടുംബത്തിൽ നടന്ന ആഘോഷം ദിയയുടെ ബേബി ഷവറായിരുന്നു. മൂന്ന് മാസങ്ങൾക്കിപ്പുറം മറ്റൊരു ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
അത് മറ്റൊന്നുമല്ല ദിയയുടെ മകൻ ഓമിയുടെ നൂലുകെട്ട് ചടങ്ങാണ്. കുഞ്ഞ് പിറന്ന ഉടൻ തന്നെ പേര് നിയോം അശ്വിൻ കൃഷ്ണ എന്നാണെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. നൂലുകെട്ട് ചടങ്ങിന് കുഞ്ഞിനെ സ്വർണ്ണം കൊണ്ട് പൊതിയും. അതിനായി ദിയയുടെ കുടുംബാംഗങ്ങളും അശ്വിന്റെ കുടുംബവും ചേർന്ന് ലക്ഷങ്ങളുടെ സ്വർണ്ണമാണ് വാങ്ങിയിരിക്കുന്നത്.

ആദ്യമായി ഓമിക്ക് ലഭിച്ച സ്വർണ്ണം കൃഷ്ണകുമാറിന്റെ ഡ്രൈവറായ മനോജും ഭാര്യയും നൽകിയ സ്വർണ്ണ മോതിരമായിരുന്നു. കഴിഞ്ഞ വ്ലോഗിൽ ദിയ മകന് കിട്ടിയ കുഞ്ഞ് സമ്മാനം കാണിക്കുകയും ചെയ്തിരുന്നു. സ്വർണ്ണത്തിൽ പ്രത്യേകം സിന്ധു പറഞ്ഞ് പണിയിപ്പിച്ച വള, തള, മാല, അരഞ്ഞാണം എന്നിവയാണ് ഓമിക്കായി വാങ്ങിയത്. അച്ഛന്റെ വീട്ടുകാരുടെ വക എന്നോണം കുഞ്ഞിനുള്ള ആഭരണങ്ങൾ അശ്വിന്റെ അമ്മയും വാങ്ങി.
ഓമിക്കായുള്ള ആഭരണങ്ങൾ ഇഷാനി, ഹൻസിക, ഓസി, സിന്ധു, അഹാന തുടങ്ങിയവരുടെ എല്ലാം സമ്പാദ്യത്തിൽ നിന്നും എടുത്താണ് വാങ്ങിയത്. കുഞ്ഞിന് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നതോടൊപ്പം തനിക്ക് ഇഷ്ടപ്പെട്ടൊരു നെക്ലേസും ദിയ വാങ്ങി. ഷോപ്പിലെ എല്ലാ ആഭരണങ്ങളും തനിക്ക് ഇഷ്ടപ്പെട്ടുവെന്നും ദിയ പറയുന്നു.
തന്റെ പണം പറ്റിച്ച് എടുത്ത് കൊണ്ടുപോയ ആ മൂന്ന് പെൺകുട്ടികൾ അതിൽ നിന്നും പകുതി എങ്കിലും തിരിച്ച് തരികയായിരുന്നുവെങ്കിൽ എനിക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങൾ പർച്ചേസ് ചെയ്യാൻ കഴിയുമായിരുന്നുവെന്നും അവരെ കാണുന്നവർ എനിക്ക് ആ പണം തിരിച്ച് തരാൻ അഭ്യർത്ഥിക്കാനും ദിയ തമാശയായി പറഞ്ഞു. അതിനിടയിൽ അശ്വിന്റെ അമ്മ മീനമ്മ മൂക്കുകുത്താനായി ദിയയെ നിർബന്ധിച്ചു എന്നാൽ തനിക്ക് അത് താൽപര്യമില്ലെന്ന നിലപാടിൽ തന്നെയായിരുന്നു ദിയ.
ഞാൻ മൂക്കുത്തി ഇടണമെങ്കിൽ ഇനി ഒരു പതിനഞ്ച് ജന്മം കൂടി ജനിക്കണം. അമ്മ എന്നെ കൊന്നിട്ടുണ്ട് മൂക്കുത്തി ഇടുമോയെന്ന് ചോദിച്ച്. അശ്വിൻ പണ്ട് പറയുമായിരുന്നു... പക്ഷെ ഞാൻ പറഞ്ഞ് വെറുപ്പിച്ചശേഷം മൂക്കുത്തി ഇടുന്ന പെണ്ണുങ്ങളെ അവന് ഇഷ്ടമല്ലെന്നായിരുന്നു ദിയയുടെ മറുപടി.

മൂക്കുത്തി ഇട്ടാൽ നല്ല ഭംഗിയായിരിക്കും. മൂക്കുത്തി ഇടുമെങ്കിൽ ഡയമണ്ടിന്റേത് വാങ്ങി തരാമെന്ന് പറഞ്ഞ് മീനമ്മ ദിയയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദിയയുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. പ്രിയയോടും പറഞ്ഞു മൂക്ക് കുത്ത് ഡയമണ്ട് മൂക്കുത്തി വാങ്ങി തരാമെന്ന്. പക്ഷെ അവൾക്കും താൽപര്യമില്ലെന്ന് മീനമ്മ പറഞ്ഞു. അമ്മ ഡയമണ്ട് മൂക്കുത്തി രണ്ടെണ്ണം വാങ്ങി തരാൻ തയ്യാറാണ്. ഞാൻ പക്ഷെ അമ്മയെ ഓടിച്ച് വിടുമെന്നും ദിയ കൂട്ടിച്ചേർത്തു.
ഡയമണ്ട് കമ്മൽ പോലും ദിയ ഇടാറില്ല. ഡയമണ്ടിന്റെ റിങും ഇടാറില്ലെന്ന് സിന്ധുവും പറഞ്ഞു. ഹൻസികയും ദിയയും മാത്രമാണ് നാല് പെൺമക്കളിൽ മൂക്കുകുത്താത്തവർ. നൂലുകെട്ട് ചടങ്ങിന് ധരിക്കാനായി കുഞ്ഞിനും അശ്വിനും വസ്ത്രങ്ങൾ വാങ്ങുന്ന വീഡിയോയും വ്ലോഗിൽ ദിയ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറേ നാളുകൾക്കുശേഷം പുറത്തിറങ്ങി ആൾക്കാരുമായി മിംഗിൾ ചെയ്തപ്പോൾ തലവേദനയും ബോഡിക്ക് ഷീണവും പെട്ടന്ന് വീട്ടിൽ പോകാൻ തോന്നുന്നുവെന്നാണ് ഷോപ്പിങ് കഴിഞ്ഞപ്പോൾ ദിയ പറഞ്ഞത്. കുഞ്ഞിന്റെ മുഖം നൂലുകെട്ട് ദിവസം റിവീൽ ചെയ്യില്ലെന്നും അതിനായി മറ്റൊരു സ്പെഷ്യൽ ഡെ വരുന്നുണ്ടെന്നും ദിയ നേരത്തെ തന്നെ പറഞ്ഞിരുന്നു.


Click it and Unblock the Notifications