അമ്മു എഴുന്നേറ്റാൽ പിന്നെ കൊച്ചിനെ എനിക്ക് കിട്ടില്ല, കുഞ്ഞിനെ കാണാൻ അമേരിക്കയിൽ നിന്ന് കൊണ്ടുവന്നപോലെ; ദിയ
നാല് ദിവസം മുമ്പാണ് ദിയ കൃഷ്ണ തന്റെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയത്. കൃഷ്ണകുമാർ കുടുംബത്തിലെ ആദ്യത്തെ ആൺതരിയാണ് ദിയയുടെ കുഞ്ഞ്. നിഓം അശ്വിൻ കൃഷ്ണ എന്നാണ് പേര്. ഇപ്പോഴിതാ അമ്മയായശേഷമുള്ള ആദ്യത്തെ ദിവസത്തെ വിശേഷങ്ങളും അനുഭവങ്ങളും വ്ലോഗായി പങ്കിട്ടിരിക്കുകയാണ് ദിയ കൃഷ്ണ. ആശുപത്രിയിലെ എന്റെ ലാസ്റ്റ് ഡെയാണ് ഇന്ന്.
നാളെ ഡിസ്ചാർജാകും. ഇന്നലെയൊന്നും വലുതായി ഉറങ്ങാൻ കഴിഞ്ഞില്ല. കാരണം ബേബി അടുത്തുണ്ടായിരുന്നു. ബേബി നല്ല രീതിക്ക് പാലൊക്കെ കുടിച്ച് തുടങ്ങി. ചെറുതായി കരഞ്ഞാൽ പോലും ഞാൻ പാല് കൊടുക്കുമെന്നത് ബേബിക്ക് മനസിലായി. അതുകൊണ്ട് ആള് ആ വൈബ് പിടിച്ചാണ് കിടക്കുന്നത്.

എപ്പോഴും എപ്പോഴും കൊടുത്തുകൊണ്ടിരുന്നാൽ കുഞ്ഞിന് അതൊരു ഹാബിറ്റായി മാറുമെന്ന് അമ്മ പറഞ്ഞുവെന്ന് ദിയ പറയുന്നു. എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ ഇരുപത്തിനാല് മണിക്കൂറും അമ്മു ബേബിക്കൊപ്പമാണ്. ബേബിയുടെ കട്ടിലിൽ നിന്ന് പിന്നെ അമ്മുവിനെ നമ്മൾ എഴുന്നേൽപ്പിക്കണം. പ്രസവിച്ചിട്ട അമ്മയെപ്പോലെ കുഞ്ഞിനൊപ്പം അമ്മു കിടക്കും.
വീഡിയോസും ഫോട്ടോസുമൊക്കെ എടുത്ത് കെട്ടിപിടിച്ചുകൊണ്ട് കിടക്കും. എനിക്ക് ബേബിയുടെ മണം ഭയങ്കര ഇഷ്ടമാണ്. ഞാൻ ഇവിടുന്ന് മാറുന്നില്ലെന്നൊക്കെ പറഞ്ഞ് ഇരിക്കും. അമ്മു എഴുന്നേറ്റാൽ പിന്നെ എനിക്ക് കൊച്ചിനെ കിട്ടില്ല. അമ്മുവിന്റെ കയ്യിലായിരിക്കും ഫുൾ ടൈം എന്നും ദിയ പറയുന്നു. അഹാനയും അമ്മ സിന്ധുവും ഭർത്താവ് അശ്വിനുമാണ് ദിയയ്ക്കൊപ്പം ആശുപത്രിയിൽ സ്ഥിരമായി ഉണ്ടായിരുന്നവർ.
ഡിസ്ചാർജ് ചെയ്യും മുമ്പ് കുഞ്ഞിന് ജനിച്ചയുടൻ നൽകാനുള്ള വാക്സിനുകളും ദിയയ്ക്ക് ഫിസിയോതെറാപ്പി ചെയ്യാനുള്ള നിർദേശങ്ങളുമെല്ലാം ഡോക്ടേഴ്സും നഴ്സുമാരും നൽകി. രണ്ട് വാക്സിൻ കുഞ്ഞിന് എടുത്തു. ഹിയറിങ് ടെസ്റ്റും നടത്തി. ബേബി പാസായി. എന്നെപ്പോലെ തന്നെ ഇഞ്ചക്ഷനൊന്നും കുഞ്ഞിനും ഇഷ്ടപ്പെടുന്നില്ലെന്നാണ് ദിയ പറഞ്ഞത്.
ഇഞ്ചക്ഷൻ സമയത്ത് മകൻ കരഞ്ഞതോടെ ദിയയും കരച്ചിലായി. വെറുതെ ഇരിക്കുമ്പോൾ സിറിഞ്ചും ഇഞ്ചക്ഷനും കണ്ടാൽ ഓസിക്ക് കരച്ചിൽ വരും. കൊച്ച് കരച്ചിൽ നിർത്തി എന്നിട്ടും ദിയ കരച്ചിലാണെന്നായിരുന്നു അഹാനയുടെ കമന്റ്. വാക്സിന്റെ വേദനയിൽ കരഞ്ഞ കുഞ്ഞിനെ ദിയ ഉറക്കാൻ ഏൽപ്പിച്ചത് അശ്വിനെയാണ്. അശ്വിന്റെ കയ്യിലിരുന്നാൽ ബേബി വേഗത്തിൽ ഉറങ്ങും.

കുഞ്ഞ് വയറിലായിരിക്കുമ്പോൾ അശ്വിൻ സ്ഥിരമായി പാടിയിരുന്ന പാട്ടാണ് ഇപ്പോഴും അശ്വിൻ പാടുന്നത്. അത് കേട്ടതും പെട്ടന്ന് കുഞ്ഞ് ഉറങ്ങി. പേര് എന്റെ സെലക്ഷനാണ്. എല്ലാവരും പക്ഷെ ഇപ്പോഴും ക്രെഡിറ്റ് അമ്മയ്ക്കാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ പരിചയത്തിലുള്ള എല്ലാവർക്കും ഇതുവരേയും പേരിട്ടിരുന്നത് അമ്മയാണ്. അമ്മ കുറപ്പേര് നോക്കുന്നുണ്ടായിരുന്നു. അതുപോലെ ഞാൻ മറ്റൊരു വശത്ത് പേരുകൾ നോക്കുന്നുണ്ടായിരുന്നു.
സംസ്കൃതം മീനിങ്ങുള്ള ഹിന്ദു മിത്തോളജിയുമായി റിലേഷനുള്ള മോഡേൺ ടച്ചുള്ള പേരാണ് ഞാൻ തിരഞ്ഞുകൊണ്ടിരുന്നത്. നിഓം എന്ന പേരിന് അറബിക്കിലുള്ള മീനിങ് ഫ്യൂച്ചർ എന്നാണ്. സംസ്കൃതത്തിൽ ലോഡ് ശിവ എന്നാണ് അർത്ഥം. ബേബി ഗേളിനുള്ള പേരുകളും കണ്ടെത്തിവെച്ചിരുന്നു. വീട്ടിൽ എല്ലാവരോടും ഈ പേരിനെ കുറിച്ച് പറഞ്ഞിരുന്നു.
സുഹൃത്തുക്കളോടുമെല്ലാം ഈ പേരിനെ കുറിച്ച് സംസാരിച്ചിരുന്നു. ബേബിയെ കാണാൻ ഇവിടെയുള്ള കുഞ്ഞുങ്ങളെപ്പോലെയല്ല. അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന് കുഞ്ഞിനെപ്പോലെയാണ്. ഹൻസിക വാങ്ങിയ സാധനങ്ങളാണ് കുഞ്ഞ് ഇപ്പോൾ ഉപയോഗിക്കുന്നത്.
ഞാൻ വാങ്ങിയതൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ദിയ പറയുന്നു. കോളേജിലും ചർച്ച വിഷയം ദിയയുടെ ഡെലിവറി വ്ലോഗാണെന്ന് ഹൻസികയും പറഞ്ഞു. കോളേജിൽ ചെന്നപ്പോഴും എല്ലാവരും ബേബിയെ കുറിച്ചാണ് ചോദിച്ചത്. ഞാൻ പതിവിലും അധികമായി ചിരിച്ചുകൊണ്ടായിരുന്നു ഇരുന്നതെന്ന് ഹൻസികയും പറഞ്ഞു.


Click it and Unblock the Notifications