കുഞ്ഞിനെ തിരികെ ചോദിക്കാൻ എന്തിന് മടിക്കണം? ബൗണ്ടറി കടക്കരുത്; നിലപാട് വ്യക്തമാക്കി ദിയ കൃഷ്ണ

അമ്മയായതിന്റെ സന്തോഷത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. ഓമിയെന്ന ഓമനപേരിൽ ദിയയുടെ കുഞ്ഞ് ഇന്ന് ആരാധകർക്കും പ്രിയപ്പെട്ടവനായി. കുഞ്ഞ് ജനിച്ച് വെെകാതെ ദിയ കുഞ്ഞിനായി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയിരുന്നു. കുഞ്ഞിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെല്ലാം ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ദിയയെയും കുഞ്ഞിനെയും ശ്രദ്ധിക്കാൻ ദിയയുടെ ഭർത്താവ് അശ്വിൻ ​ഗണേശ് എപ്പോഴും ഒപ്പമുണ്ട്. ഇതിന് പുറമെ അമ്മയും സഹോദരിമാരുമെല്ലാം ദിയക്കൊപ്പമുണ്ട്.

അതേസമയം കുഞ്ഞിന്റെ കാര്യത്തിൽ മറ്റാരും അധികം ഇടപെടുന്നത് ദിയക്കിഷ്ടമല്ല. പൊസസീവായ അമ്മയാണെന്ന് ദിയ തന്നെ പറഞ്ഞിട്ടുണ്ട്. പത്ത് മിനുട്ടിൽ കൂടുതൽ ആരും കുഞ്ഞിനെ എടുക്കാൻ താൻ സമ്മതിക്കാറില്ലെന്ന് ദിയ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ദിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞ് കരയുമ്പോൾ അമ്മയ്ക്ക് കുഞ്ഞിനെ തിരികെ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയായോണിത്.

Diya Krishna

കുഞ്ഞ് കരയുകയാണെങ്കിൽ ദയവായി കുഞ്ഞിനെ അമ്മയ്ക്ക് തിരികെ കൊടുക്കുക. എന്തുകൊണ്ടാണ് കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആളുകൾ ബൗണ്ടറികൾ കടക്കുന്നതെന്ന് അറിയില്ല. നിങ്ങൾ അമ്മൂമ്മയായാലും ആന്റിയായാലും. കുഞ്ഞ് കരയുന്നത് കേൾക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന സമ്മർദ്ദം അറിയുമോ. അവളുടെ കോർട്ടിസോൾ, ആങ്സെെറ്റി, സ്ട്രസ് ലെവൽ കുത്തനെ ഉയരും. ചിലപ്പോൾ കുഞ്ഞിന് ആവശ്യം അവരുടെ അമ്മയെ ആയിരിക്കും. അവരെ പത്ത് മിനുട്ട് നേരത്തേക്ക് താരാട്ടുന്ന നിങ്ങളെ അല്ല.

അവരെ ശാന്തരാക്കാൻ ശ്രമിക്കുകയും ഞാൻ നോക്കാം എന്ന് പറയുകയും ചെയ്യുന്ന നിങ്ങളെ അല്ല കുഞ്ഞിനപ്പോൾ ആവശ്യം. നിങ്ങൾ മറ്റൊന്നും ഉദ്ദേശിച്ചല്ല അങ്ങനെ ചെയ്യുന്നതെന്ന് മനസിലാക്കുന്നു. കുഞ്ഞ് നിങ്ങളുടെ കയ്യിലിരുന്ന് കരഞ്ഞാൽ അത് പേഴ്സണലായി എടുക്കാതിരിക്കുക. ഒരു അമ്മയ്ക്ക് കുഞ്ഞിന്റെ കരച്ചിലും വിശപ്പും ക്ഷീണവുമെല്ലാം അറിയാം.

ചിലപ്പോൾ കുഞ്ഞിന് അവരുടെ അമ്മയുടെ മണം വേണമായിരിക്കും. അമ്മമാർക്കിത് സെൻസിറ്റീവ് ടോപിക് ആണെന്ന് എനിക്കറിയാം. കുഞ്ഞിനെ തിരികെ ചോദിക്കുന്നതിൽ തെറ്റൊന്നും വിചാരിക്കേണ്ടതില്ല. നിങ്ങളാണ് കുഞ്ഞിന്റെ സേഫ് സ്പേസ്. ഒരിക്കലും അത് മറക്കരുത്. നിങ്ങളുടെ കുഞ്ഞ് കരഞ്ഞാൽ തിരികെ ചോദിക്കണം എന്നാണ് വീഡിയോയിൽ ഒരു സ്ത്രീ പറയുന്നത്.

Diya Krishna

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായം ദിയക്കുണ്ട്. വിവാഹ ശേഷം തന്റെ ജീവിതത്തിൽ തന്റെ വീട്ടുകാരോ അശ്വിന്റെ വീട്ടുകാരോ ഇടപെടരുതെന്ന് ദിയ നേരത്തെ വ്യക്തമാക്കിയതാണ്. ഭാര്യയ്ക്കാണ് അമ്മയേക്കാൾ ഭർത്താവ് പ്രാധാന്യം നൽകേണ്ടതെന്നും ദിയ കൃഷ്ണ ഉറച്ച് വിശ്വസിക്കുന്നു.

സോഷ്യൽ മീഡിയയിൽ ആരാധകരെ പോലെ ഹേറ്റേഴ്സും ഉള്ളയാളാണ് ദിയ കൃഷ്ണ. ഭർത്താവിനെ ബഹുമാനിക്കുന്നില്ലെന്ന പേരിൽ കഴിഞ്ഞ ദിവസം ദിയക്ക് വിമർശനം നേരിടേണ്ടി വന്നിരുന്നു. അശ്വിൻ ചിക്കൻ ലെ​ഗ് ചോദിച്ചപ്പോൾ മൂത്ത കുട്ടിക്ക് ചിക്കൻ ലെ​ഗ് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് ദിയയുടെ അമ്മ സിന്ധു കൃഷ്ണ പറഞ്ഞതും ചർച്ചയായി. കമന്റ് ബോക്സിൽ വിമർശനങ്ങൾ കൂടിയതോടെ ദിയ പ്രതികരിച്ചു. അശ്വിനെ സ്വന്തം മകനെ പോലെയാണ് അമ്മ കാണുന്നതെന്നും മരുമകനെ കാണുമ്പോൾ അമ്മായിയമ്മ കാൽ തൊട്ട് വണങ്ങേണ്ടതില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും വിമർശനങ്ങൾ അവസാനിച്ചില്ല. സിന്ധു കൃഷ്ണയോ അശ്വിൻ ​ഗണേശോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X