ഡേയ് എന്ന് വിളിച്ചാൽ കരയുന്ന ആളായിരുന്നു അശ്വിൻ, കുഞ്ഞ് പിറന്ന ശേഷമുള്ള മാറ്റം; ദിയ കൃഷ്ണ പറയുന്നു
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോഗ് ഈയടുത്ത് വലിയ ചർച്ചയായതാണ്. കുഞ്ഞിന്റെ മുഖം ദിയ ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. എന്നാൽ കുഞ്ഞിനെക്കുറിച്ചുള്ള വിശേഷങ്ങൾ ദിയ പങ്കുവെക്കുന്നുണ്ട്. മാതൃത്വം ആസ്വദിക്കുകയാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ ദിയ ഇപ്പോഴും സജീവമാണ്. തന്റെ ഡെലിവറി വ്ലോഗിനെക്കുറിച്ചും അമ്മയായുള്ള ജീവിതത്തെക്കുറിച്ചും ദിയ കൃഷ്ണ പുതിയ വ്ലോഗിൽ സംസാരിക്കുന്നുണ്ട്.
ഞാൻ വേറെ ആരുടെയും ഡെലിവറി വീഡിയോ അല്ല ഷൂട്ട് ചെയ്തത്. എന്റെ സ്വന്തം വീഡിയോ എന്റെ സ്വന്തം ചാനലിൽ ഇട്ടു. ആരുടെയും കമന്റുകളെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. എന്റെ തന്നെ മെമ്മറിക്ക് വേണ്ടി ഷൂട്ട് ചെയ്തതാണ്. പത്ത് വർഷം കഴിഞ്ഞ് മകനെ അതെടുത്ത് കാണിച്ച് കൊടുക്കാൻ പറ്റണം. ഒത്തിരി പേർ പോസിറ്റീവ് രീതിയിൽ അതെടുത്തു. ഞാൻ ഞെട്ടിപ്പോയി. സ്ഥിരം കിട്ടുന്നത് പോലെ വൺ മില്യൺ, ടു മില്യൺ വ്യൂ കിട്ടുമെന്ന മെെൻഡ് സെറ്റിൽ ചെയ്തതാണ്. അത് ഇത്രയും പേർ പോസിറ്റീവായി എടുക്കുമെന്ന് ഞാൻ ചിന്തിച്ചില്ല. ചാനലുകളിൽ ഗെെനക്കോളജിസ്റ്റുകളെല്ലാം സംസാരിച്ചു. ഞാനത്ര സീരിയസായി ചെയ്തതല്ല. അതിൽ നന്ദിയുണ്ടെന്ന് ദിയ കൃഷ്ണ പറയുന്നു.

ഇഞ്ചക്ഷൻ പോലും എടുക്കാൻ പേടിയുള്ള ആളായിരുന്നു ഞാൻ. എനിക്ക് ചെയ്യാൻ പറ്റുമെങ്കിൽ ഇത് കാണുന്ന ആർക്കും ചെയ്യാൻ പറ്റും. ഒന്നുകൂടി പ്രെഗ്നെന്റ് ആകുന്നതിനെക്കുറിച്ച് ആലോചിച്ചാൽ ഡെലിവറി അല്ല എനിക്ക് പേടി. ഇവരെല്ലാം കൂടെ നിൽക്കുന്നത് കൊണ്ട് ഞാൻ അലറി വിളിച്ചങ്ങ് പ്രസവിക്കും. എനിക്ക് ഫസ്റ്റ് ട്രെെമസ്റ്ററിലൂടെ പോകുന്നത് മാത്രമാണ് തനിക്ക് ഭയമെന്ന് ദിയ പറയുന്നു.
അച്ഛനായ ശേഷം അശ്വിനുള്ള മാറ്റങ്ങളെക്കുറിച്ചും ദിയ കൃഷ്ണ സംസാരിച്ചു. ബോയ് ഫ്രണ്ടായിരുന്നപ്പോൾ അവൻ എക്സ്ട്രീമിലി പാവമായിരുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഡേയ് എന്ന് വിളിച്ചാൽ കരയും. അത്ര പാവമായിരുന്നു. ഭർത്താവായപ്പോൾ ഇത്തിരി മൊടയായെന്ന് തോന്നുന്നു. പക്ഷെ പാവമാണ്. ഓമിയുടെ ഡാഡിയായപ്പോൾ അശ്വിൻ ഉറങ്ങിക്കഴിയുമ്പോൾ എപ്പോഴും എന്തെങ്കിലും ആവശ്യത്തിന് വിളിച്ച് കഴിഞ്ഞാൽ അശ്വിന് ദേഷ്യവും ഇറിറ്റേഷനും വരും.
ഇവിടെ വന്ന ആദ്യത്തെ ദിവസങ്ങളിലൊക്കെ അശ്വിന് ബുദ്ധിമുട്ടായിരുന്നു. അയ്യോ, എണീക്കാൻ പറ്റുന്നില്ല, ഇതെന്താ ഇങ്ങനെയൊന്നൊക്കെ. പിന്നെ അശ്വിൻ ഡാഡ് ഫേസിനകത്തോട്ട് കയറി. കാരണം അത് ചെയ്തേ പറ്റൂ എന്ന് മനസിലായി. ഞാൻ സ്റ്റിച്ചും നടുവേദനയും വെച്ച് കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി ഡയപ്പർ മാറ്റുന്നത് അശ്വിൻ ഉറക്കമെണീറ്റപ്പോൾ കണ്ടു. അത് കണ്ടപ്പോൾ സിംപതി തോന്നി. ഇപ്പോൾ അശ്വിൻ നല്ല അച്ഛനാണ്. ഫ്ലാറ്റിലേക്ക് മാറുമ്പോൾ അറിയാം. അവിടെ ഞാൻ ചട്ടിയും കലവും തലയ്ക്ക് എറിയേണ്ടി വരും. വേറൊരു കാര്യം എടുത്ത് പറഞ്ഞേ പറ്റത്തുള്ളൂ അശ്വിൻ ഉള്ളത് കൊണ്ടാണ് ഇപ്പോൾ എന്റെ ഓ ബെെ ഓസി ബിസിനസ് ഓടുന്നത്.


Click it and Unblock the Notifications