ആശുപത്രിയിലേക്ക് മേക്കപ്പ് സെറ്റും എടുത്തിട്ടുണ്ട്, കുഞ്ഞ് ആദ്യം എന്നെ കാണേണ്ടത് ഇങ്ങനെ: ദിയ കൃഷ്ണ
ഗർഭകാലത്തെ വിശേഷങ്ങൾ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ മുടങ്ങാതെ പങ്കുവെക്കുന്നുണ്ട്. അമ്മയാകാൻ മണിക്കൂറുകൾ പോലും ബാക്കിയുള്ളപ്പോൾ പോലും യൂട്യൂബ് ചാനലിൽ ദിയ വിശേഷങ്ങൾ പങ്കുവെച്ചു. പ്രസവത്തിന് ആശുപത്രിയിലേക്ക് പോകുന്ന നിമിഷങ്ങളാണ് ദിയ പുതിയ വ്ലോഗിൽ പങ്കുവെച്ചിരിക്കുന്നത്. പ്രസവത്തിന്റെ ആശങ്കയോ ഭയമോ ഒന്നുമില്ലാതെ രസകരമായാണ് ദിയ കൃഷ്ണ സംസാരിക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പ് വ്ലോഗിൽ ദിയ സംസാരിക്കുന്നുണ്ട്.
എന്റെ മേക്കപ്പ് ഐറ്റംസ് ഒക്കെ ഞാൻ എടുത്തു. കാരണം എന്റെ കുഞ്ഞ് എന്നെ ട്രെൻഡിയായി കണ്ടാൽ മതി. കുരുവൊന്നും വെച്ച മമ്മിയായി കാണരുത്. വന്നിറങ്ങുമ്പോൾ തന്നെ എന്ത് ഭംഗിയുള്ള മമ്മി എന്ന് വിചാരിച്ച് വേണം വരാൻ. ഒരു എക്സ്ട്രാ കോൺഫിഡൻസിന് വേണ്ടി മാത്രമാണ്. കൊച്ച് ഇറങ്ങി വരുമ്പോൾ അയ്യോ അമ്മയ്ക്ക് ഇത്രയും കുരുവുണ്ടായിരുന്നോ എന്ന് വിചാരിക്കരുത്. ഡെലിവറിക്ക് മുമ്പ് ഡേറ്റ്സ് കഴിക്കുന്നത് നല്ലതാണെന്ന് കേട്ട് രാവിലെ പത്ത് ഡേറ്റ്സ് കഴിച്ചിട്ടുണ്ട്. ബെെ സ്റ്റാൻഡറായി അശ്വിനും അമ്മയും മാത്രമേയുള്ളൂ. അമ്മു നിൽക്കുന്നുണ്ടോയെന്ന് അറിയില്ല. എന്റെ വ്ലോഗിനുള്ള ഫൂട്ടേജുകൾ എടുത്ത് തരാമെന്ന് പറഞ്ഞു. അമ്മു വളരെ ഏസ്തെറ്റിക് ആയി എടുക്കും.

ലാസ്റ്റ് മിനുട്ട് വരെ ഞാൻ ജ്വല്ലറിയുടെ ഫോട്ടോയും വീഡിയോയും എടുത്ത് കൊണ്ടിരിക്കുകയായിരുന്നു. കാരണം അവിടെ ചെന്ന് ഒന്നും ചെയ്യാനില്ലാതെ വെറുതെ കിടക്കുകയാണെങ്കിൽ പോസ്റ്റ് ഒക്കെയിട്ട് ഓ ബെെ ഓസി ആക്ടീവാക്കി വെക്കാലോ. നമ്മുടെ ചോറ് വരുന്ന വഴി നമുക്ക് വലുതാണല്ലോ എന്ന് ദിയ പറയുന്നുണ്ട്.
അശ്വിൻ ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പ് പ്രാർത്ഥിക്കുന്നുണ്ട്. ഇത് കണ്ട് ദിയയും പ്രാർത്ഥിച്ചു. ആശുപത്രിയിലേക്ക് പോകുന്നതും ദിയ വ്ലോഗിൽ കാണിക്കുന്നുണ്ട്. മിഥുനം സ്റ്റെെലിൽ എല്ലാവരും ഉണ്ടെന്ന് ദിയ പറയുന്നു. ബെഡ് കണ്ട് പേടിയാകുന്നുണ്ട്. ഇതുവരെ ഇങ്ങനെ കിടന്നിട്ടില്ല. കൂടുതൽ ചിന്തിച്ചാൽ പ്രശ്നമാകുമെന്നും ദിയ പറയുന്നുണ്ട്.

ദിയ കൃഷ്ണയുടെ കുഞ്ഞിനെയും ഇനി വരും ദിവസങ്ങളിൽ വ്ലോഗുകളിൽ കാണാം. ദിയയുടെ സഹോദരിമാരും അച്ഛനും അമ്മയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ദിയയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ഇവരെല്ലാം. ഇൻഫ്ലുവൻസർ എന്നതിനൊപ്പം ബിസിനസുകാരിയുമാണ് ദിയ കൃഷ്ണ. ഓ ബെെ ഓസി എന്നാണ് ദിയയുടെ കടയുടെ പേര്. അടുത്തിടെ ബിസിനസിൽ ദിയ തട്ടിപ്പ് നേരിട്ടത് വാർത്തയായിരുന്നു. ഓ ബെെ ഓസിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരികളാണ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. ക്യു ആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റുമായിരുന്നു തട്ടിപ്പ്.
ഇവർക്കെതിരെ ദിയ നൽകിയ പരാതിയിൽ അന്വേഷണം തുടരുകയാണ്. ദിയക്കെതിരെ ഈ ജീവനക്കാരികളും പരാതി നൽകിയിരുന്നു. ദിയയും പിതാവും തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. ദിയ ടാക്സ് വെട്ടിച്ചതാണെന്നും ഇവർ ആരോപിച്ചു. എന്നാൽ ഈ പരാതിയിൽ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. ദിയക്ക് തീർത്തും ഞെട്ടലായിരുന്നു ഈ സംഭവം. ഇത്രയും വലിയ തട്ടിപ്പ് ജീവനക്കാരികൾ നടത്തുമെന്ന് ദിയ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/_diyakrishna_/?hl=en നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)


Click it and Unblock the Notifications