ഞാൻ നെഞ്ച് പൊട്ടി കരയുകയായിരുന്നു, വിശന്നിട്ടും അവന് പാല് കൊടുക്കാനായില്ല; ഓമിയെക്കുറിച്ച് ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ മകൻ ഓമി. കഴിഞ്ഞ ദിവസമാണ് ഓമി കുഞ്ഞിന്റെ മുഖം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ലെെക്കുകളുടെയും കമന്റുകളുടെയും പ്രവാഹമാണ് പോസ്റ്റിന്. പേളി മാണിയുടെ മക്കൾക്ക് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ വെെറലായ കുഞ്ഞായി ഓമി മാറിയിരിക്കുന്നു, അമ്മയായ ശേഷം വളരെ സന്തോഷവതിയായിരുന്നു ദിയ കൃഷ്ണ. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ദിയക്കും കുടുംബത്തിനും വിഷമകരമായിരുന്നു.

ഓമി സുഖമില്ലാതെ ആശുപത്രിയിലായതാണ് കാരണം. ഇക്കാരണം കൊണ്ട് ഓണാഘോഷവും വിവാ​ഹ വാർഷിക ദിനാ​​​ഘോഷവും ദിയ വേണ്ടെന്ന് വെച്ചു. ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ ശേഷം ദിയ പങ്കുവെച്ച വ്ലോ​ഗാണിപ്പോൾ ശ്രദ്ധ നേടുന്നത്. അസുഖം ബാധിച്ചത് കാരണം കുഞ്ഞിന് തൂക്കം കുറഞ്ഞിട്ടുണ്ടെന്ന് ദിയ പറയുന്നു.

Diya Krishna Baby

600 ​ഗ്രാം തൂക്കം കുറഞ്ഞു. അവന്റെ ഹെൽത്തിനെ ഒത്തിരി ബാധിച്ചിരുന്നു. ഇപ്പോൾ അവന് കുഴപ്പമില്ല. അവൻ ഒട്ടും ചിരിക്കുന്നില്ലായിരുന്നു. മുഖത്ത് വേദനയും വിഷമവുമായിരുന്നു എപ്പോഴും. എല്ലാവരെയും കാണുമ്പോൾ സന്തോഷിക്കുന്ന കുഞ്ഞ് പെട്ടെന്ന് അങ്ങനെയായപ്പോൾ നമ്മളെല്ലാവരും ഡൗൺ ആയി. ഞാൻ എല്ലാ ദിവസവും കരഞ്ഞ് ബിപി കൂടി. സെപ്റ്റംബർ 5 ഒരുപാ‌ട് ആ​ഗ്രഹിച്ചിരുന്ന സമയമായിരുന്നു. തിരുവോണം, ബേബിയുടെ ഫേസ് റിവീൽ, അശ്വിന്റെയും എന്റെയും ആനിവേഴ്സറി. പക്ഷെ എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

എന്റെ മെന്റൽ ഹെൽത്ത് ഇപ്പോൾ ശരിയായി. ആശുപത്രിയിൽ അവനെ ഓരോ സ്ഥലത്തും പ്രിക്ക് ചെയ്യാൻ വരുമ്പോൾ ഞാൻ നെഞ്ച് പൊട്ടി കരയുകയായിരുന്നു. ഐസിയുവിൽ അവന് ചുമ തു‌ടങ്ങി. ചുമച്ച് കൊണ്ടിരിക്കുന്നതിനാൽ അവന് പാല് കൊടുക്കരുത്, മണ്ടയിൽ കയറുമെന്ന് ഡോക്ടേർസ് പറഞ്ഞു. അവന് വിശക്കുന്നുണ്ടായിരുന്നു.

Diya Krishna Baby

എനിക്ക് ഇവന് പാല് കൊടുക്കാൻ പറ്റുന്നില്ല. ഞാൻ നിസഹായയായി. എനിക്ക് ബിപി ഹെെ ആയി. അങ്ങനെ ഡോക്ടർ എന്നോട് തൽക്കാലം പുറത്തിറങ്ങി നടന്ന് വാ, ഫ്രണ്ട്സിനെ വിളിച്ച് സംസാരിക്കെന്ന് പറഞ്ഞു. ഞാൻ അഞ്ജലിയെ വിളിച്ചു. എന്റെ സംസാരം കേട്ട് അവൾക്ക് പേടിയായി. മറ്റെന്താെക്കേയോ വിളിച്ച് അവൾ വിഷയം മാറ്റി. ആശുപത്രിയിൽ നിന്നും വന്ന ശേഷം അവൻ നന്നായി ഉറങ്ങുന്നുണ്ട്. എത്രയും പെട്ടെന്ന് അവനെ ഓജസും തേജസുമുള്ള ഓമിയായി മാറ്റണം എന്നും ദിയ പറയുന്നുണ്ട്.

ജനിച്ച് മാസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലെ താരമായി ദിയയുടെ കുഞ്ഞ് മാറിയെന്നത് ശ്രദ്ധേയമാണ്. ദിയയുടെ മാതാപിതാക്കളായ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും മുത്തശ്ശനും മുത്തശ്ശിയുമായതിന്റെ സന്തോഷത്തിലാണ്. നാല് പെൺമക്കളെ വളർത്തി വലുതാക്കിയവരാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. താരകുടുംബത്തിലെ ആദ്യത്തെ ആൺകുഞ്ഞാണ് ഓമി. താരകുടുംബത്തിലെ പുതിയ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ.

ലോക്ഡൗൺ കാലത്താണ് താര കുടുംബം സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടിങ്ങോട്ട് വെെറൽ ഇൻഫ്ലുവൻസർമാരായി ഇവർ വളർന്നു. ദിയയുടെ അമ്മ സിന്ധു കൃഷ്ണ കുറച്ച് വൈകിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇവർക്കും ഒരുപാട് വ്യൂവേർസ് ഉണ്ട്. അഹാന കൃഷ്ണ ഈയടുത്തായി സ്ഥിരമായി വീഡിയോ പങ്കുവെക്കാറില്ല. ഹൻസിക കൃഷ്ണ പഠനത്തിന്റെ തിരക്കുകളിലും മറ്റുമാണ്. എന്നാലും ഇടയ്ക്ക് വ്ലോ​ഗുകൾ വരാറുണ്ട്. ഇഷാനി കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയാണ് ഇവരുടെയെല്ലാം ജീവിതം മാറ്റി മറിച്ചത്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X