ഇത് നിങ്ങളുടെ ലിവ‍ിം​ഗ് റൂമല്ല, അൺസബ്സ്ക്രെെബ് ചെയ്യാൻ ആ​​ഹ്വാനം; പിന്നാലെ വ്ലോ​ഗുമായി ദിയ

കഴിഞ്ഞ ദിവസങ്ങളിലായി ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി അൺസബ്സ്ക്രെെബ് ആഹ്വാനം നടന്നിരുന്നു. തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറരുതെന്നും അനാവശ്യമായി കുഞ്ഞിന്റെ കാര്യത്തിൽ ഉപദേശിക്കരുതെന്നും ദിയ ആഴ്ചകൾക്ക് മുമ്പ് പങ്കുവെച്ച വ്ലോ​ഗിൽ പറയുകയുണ്ടായി. ഇതാണ് പലരെയും ചൊടിപ്പിച്ചത്. സ്വകാര്യത അത്രയ്ക്ക് പ്രധാനമാണെങ്കിൽ കുഞ്ഞിനെ വ്ലോ​ഗിൽ കാണിക്കാതിരുന്നാൽ പോരെ എന്നായിരുന്നു പലരുടെയും ചോദ്യം. വ്യൂവേർസിനെയും അത് വഴി മോണിറ്റെെസേഷനും വേണ്ടി കുഞ്ഞിനെ വ്ലോ​ഗിൽ കാണിക്കുന്നവർ അതിന്റെ നല്ലതും മോശവുമായ വശം നേരിടേണ്ടി വരുമെന്നും വാദം വന്നു. എന്നാൽ ദിയ വിമർശനമൊന്നും കാര്യമാക്കിയില്ല. പുതിയ വ്ലോ​ഗുമായി വന്നിരിക്കുകയാണ് ദിയ. തന്റെ സ്ഥാപനത്തിലെ ദൃശ്യങ്ങളാണ് ദിയ വ്ലോ​ഗിൽ കാണിക്കുന്നത്. അവസാന ഭാ​ഗത്ത് കുഞ്ഞിനെയും കാണിക്കുന്നുണ്ട്.

Diya Krishna

അമ്മയായ ശേഷം മകൻ ഓമിയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ലോകം. കുഞ്ഞിനൊപ്പമുള്ള സമയത്തിനാണ് ദിയ ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. പഴയത് പോലെ സുഹൃത്തുക്കൾക്കൊപ്പം കറങ്ങാനോ വ്ലോഗുകൾ എടുക്കാനോ ദിയക്ക് താൽപര്യമില്ല. അമ്മയാകണമെന്നും കുടുംബ ജീവിതം നയിക്കണമെന്നും ദിയയുടെ വലിയ ആഗ്രഹമായിരുന്നു. അശ്വിനുമായി പ്രണയത്തിലായി പെട്ടെന്ന് തന്നെ ദിയ വിവാഹിതയായതും ഇക്കാരണം കൊണ്ട് തന്നെയാണ്.

തന്റെ സ്വകാര്യ ജീവിതത്തിൽ സ്വന്തം വീട്ടുകാർ പോലും അഭിപ്രായ പ്രകടനം നടത്തുന്നത് ദിയക്ക് ഇഷ്ടമല്ല. ഇക്കാര്യം വിവാഹത്തിന് മുമ്പേ വ്യക്തമാക്കിയതാണ്. എന്നാൽ വിവാഹശേഷം ദിയയുടെ യൂട്യൂബ് വ്യൂവേർസ് ദിയയുടെ തെറ്റുകൾ ഓരോന്നായി ചൂണ്ടിക്കാണിക്കാൻ തുടങ്ങി. അശ്വിനെ പരിഹസിച്ച് സംസാരിക്കുന്നു, ഇകഴ്ത്തുന്നു എന്നായിരുന്നു ആദ്യത്തെ വിമർശനം. അമ്മയായ ശേഷം കുഞ്ഞിന്റെ കാര്യത്തിൽ അശ്രദ്ധയുണ്ടെന്നായി.

അമ്മയായ ശേഷം കുറേ നാൾ തന്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കും ഒപ്പമാണ് ദിയ കഴിഞ്ഞിരുന്നത്. ഭർത്താവ് അശ്വിനും കുഞ്ഞിനുമൊപ്പം സ്വന്തം ഫ്ലാറ്റിലേക്ക് മാറി. കുഞ്ഞിനെ കാണാൻ ഇടയ്ക്ക് ദിയയുടെ ഫ്ലാറ്റിൽ പോകാറുണ്ടെന്ന് കഴിഞ്ഞ ദിവസം ഇഷാനി കൃഷ്ണ പറഞ്ഞിരുന്നു. കുഞ്ഞിന്റെ കാര്യത്തിൽ ദിയ പൊസസീവ് ആണ്. ‍ഒരുപാട് സമയം കുഞ്ഞിനെ മറ്റാരും എടുക്കുന്നത് ദിയക്ക് ഇഷ്ടമല്ല. മറ്റാരെങ്കിലും കുഞ്ഞിന്റെ മുഖത്ത് ഉമ്മ വെക്കുന്നതും ദിയക്ക് ഇഷ്ടമല്ല. ഇത് അണുബാധ വരാൻ കാരണമാകുമെന്നാണ് ദിയ പറയുന്നത്. ഇത് ഡോക്ടർമാർ ശരി വെക്കുന്ന കാര്യമാണ്. അഹാന, ഇഷാനി, ഹൻസിക എന്നീ മൂന്ന് സഹോദരിമാരും ദിയയു‌ടെ മകനെ സ്നേഹ ലാളനകൾ കൊണ്ട് മൂടുകയാണ്. ഇതിനിടെയാണ് ദിയയു‌ടെ നിബന്ധനകൾ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X