ഭാര്യയെ വേദനിപ്പിച്ചാൽ പണം ഉണ്ടാകില്ല, വളർത്തിയത് മാതാപിതാക്കളായിരിക്കും, പക്ഷെ...: നിലപാട് വ്യക്തമാക്കി ദിയ

ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ​ഗണേശ് ഭാര്യ വീട്ടിൽ കഴിയാതെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് കഴിഞ്ഞ ദിവസം അഭിപ്രായം വന്നിരുന്നു. ദിയയുടെ വീട്ടിൽ അശ്വിന് ബഹുമാനം ലഭിക്കില്ലെന്നും സ്വന്തം വീട്ടിലേക്ക് മടങ്ങി ഇടയ്ക്ക് ഭാര്യയെ വന്ന് കണ്ടാൽ ഈ സാഹചര്യമുണ്ടാകില്ലെന്നുമായിരുന്നു കമന്റുകൾ. ഇതിന് ദിയ മറുപടിയും നൽകി. അമ്മയായ തനിക്ക് ഇപ്പോൾ ഭർത്താവിന്റെ സാമീപ്യം ആവശ്യമാണെന്നും കുഞ്ഞ് വളരുന്ന ഘട്ടത്തിൽ അച്ഛന്റെയും അമ്മയുടെയും സാന്നിധ്യം ഒരുപോലെ വേണമെന്നും ദിയ പറഞ്ഞു.

ഇടയ്ക്ക് വന്ന് കണ്ട് പോകാൻ ഇത് മൃ​ഗശാല അല്ലെന്നും ദിയ തുറന്നടിച്ചു.ഭർത്താവ് സ്വന്തം മാതാപിതാക്കളേക്കാളും ഭാര്യയുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നയാളാണ് ദിയ കൃഷ്ണ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ദിയ പങ്കുവെച്ച വാചകമാണിപ്പോൾ ശ്രദ്ധ നേടുന്നത്. മല റൂബി എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ വന്ന വീഡിയോ ദിയ തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുകയായിരുന്നു.

Diya Krishna

നിങ്ങളുടെ ഭാര്യയെ വേദനിപ്പിച്ചാൽ പണം അപ്രത്യക്ഷമാകും എന്ന് കേട്ടിട്ടുണ്ടോ. അത് ശാപമല്ല, കർമ്മയാണ്. ഒരു പുരുഷന്റെ ജീവിതത്തിൽ മാതാപിതാക്കളെക്കാളും സഹോദരങ്ങളേക്കാളും പ്രധാനം നിങ്ങളുടെ ഭാര്യക്കാണ്. നിങ്ങളെ വളർത്തിയത് മാതാപിതാക്കളായിരിക്കും. പക്ഷെ അവർ നിങ്ങളുടെ ജീവിത പങ്കാളിയോ സോൾ മേറ്റോ അല്ല. സഹോ​ദരങ്ങൾ രക്ത ബന്ധമാണ്. പക്ഷെ അവർക്കും മറ്റൊരു ജീവിതമുണ്ട്. നിങ്ങളുടെ മക്കളെ പോലും എത്രയധികം സ്നേഹിച്ചാലും അവർക്ക് അവരുടേതായ ജീവിതവും ജീവിത പങ്കാളിയുമുണ്ടാകും. എന്നാൽ നിങ്ങളുടെ ഭാര്യ മാത്രമാണ് ജീവിതത്തിൽ തുടരുന്നത്.

നിങ്ങൾക്ക് അസുഖം വന്നാലോ തകർന്നാലോ ഭാര്യ മാത്രമേ ഒപ്പമുണ്ടാകൂ. നിങ്ങൾക്ക് നിങ്ങളെ നഷ്ടപ്പെടുമ്പോൾ പ്രകാശം പരത്തുന്നത് ഭാര്യയാണ്. ഭാര്യയാണ് നിങ്ങളുടെ ഭാ​ഗ്യം. ഭാര്യയുടെ എനർജിയിലൂടെയാണ് സമ്പത്ത് വരുന്നത്. നിങ്ങൾ അവരോട് അനാദരവ് കാണിച്ചാൽ നിങ്ങളുടെ ഭാ​ഗ്യം ഇല്ലാതാകും എന്നാണ് വീഡിയോയിൽ പറയുന്നത്.

Diya Krishna  Aswin Ganesh
Photo Credit: Instagram / Diya Krishna, Aswin Ganesh

അശ്വിന്റെ കാര്യത്തിൽ ഒരു അമ്മ കാണിക്കുന്ന കരുതലും ശ്രദ്ധയും തനിക്കുണ്ടെന്ന് ദിയ നേരത്തെ പറഞ്ഞിട്ടുണ്ട്. സാധാരണക്കരാനായ അശ്വിൻ ​ഗണേശ് ദിയയുമായി അടുത്ത ശേഷമാണ് ജനശ്രദ്ധ നേടുന്നത്. മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച് വളർന്ന അശ്വിന്റെ ജീവിതം മാറി മറിയുന്നത് ദിയയുടെ കടന്ന് വരവോടെയാണ്. സോഷ്യൽ മീഡിയയിലെ കമന്റുകളെ പൂർണമായും അവ​ഗണിക്കുകയാണ് അശ്വിൻ. ഭാര്യക്കും മകനുമൊപ്പമുള്ള സമയത്തിനാണ് അശ്വിൻ ഇന്ന് പ്രാധാന്യം നൽകുന്നത്. പ്രണയകാലം തൊട്ടേ അശ്വിനെയും ദിയയെയും താരതമ്യം ചെയ്ത് കമന്റുകൾ വരാറുണ്ട്.

എന്നാൽ അശ്വിനെ ഇതൊന്നും ബാധിക്കാറില്ല. ദിയ കാരണമാണ് തനിക്ക് ഇന്നത്തെ ജനശ്രദ്ധ ലഭിക്കുന്നതെന്നും പഠിക്കുന്ന കാലത്ത് ആരും അറിയാതിരുന്ന ആളാണ് താനെന്നും അശ്വിൻ പറഞ്ഞിട്ടുണ്ട്. അശ്വിൻ വളരെ പാവമാണെന്നും സോഷ്യൽ മീഡിയയിലെ ശ്രദ്ധ അശ്വിൻ കാര്യമായെടുക്കാറില്ലെന്നും ദിയയും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ദിയ കൃഷ്ണ-അശ്വിൻ ​ഗണേശ് വിവാഹം. പ്രണയത്തിലായി അധികം വെെകാതെ ഇവർ വിവാഹം ചെയ്തു. സുഹൃത്തുക്കളായിരുന്ന കാലത്ത് ദിയക്ക് മറ്റൊരു പ്രണയ ബന്ധമുണ്ടായിരുന്നു. ഈ ബന്ധം തകർന്നതോടെയാണ് ദിയ അശ്വിനുമായി കൂടുതൽ അടുത്തത്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X