'അമ്മയ്ക്ക് മുൻ​ഗണന നൽകേണ്ടത് അച്ഛൻ, നിനക്ക് പ്രധാനം ഭാര്യ'; പ്രകടിപ്പിച്ച് ദിയ, അശ്വിന്റെ എല്ലാമായ അമ്മ

അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ പലപ്പോഴും ചർച്ചയാകാറുണ്ട്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് ദിയ. ആ​ഗ്രഹിച്ച ജീവിതം നയിക്കുന്നതിലെ സന്തോഷത്തിലാണ് ഇന്ന് ദിയ. തന്നെ നന്നായി മനസിലാക്കുന്ന, എന്തിനും ഒപ്പം നിൽക്കുന്ന ഭർത്താവ്. ഇതിനിടെ ഇരട്ടി സന്തോഷം നൽ‌കി മകന്റെ ജനനവും. ചേച്ചി അഹാനയ്ക്ക് മുമ്പേയാണ് ദിയ വിവാഹം ചെയ്തത്. കുടുംബജീവിതം ദിയയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.

ജീവിതത്തിൽ തന്റേതായ നിലപാടുകൾ ദിയക്കുണ്ട്. ഭർത്താവും താനും അടങ്ങുന്ന ജീവിതത്തിലേക്ക് രണ്ട് പേരുടെ വീട്ടുകാരിൽ നിന്നുമുളള ഇടപെടൽ ദിയ ഇഷ്ടപ്പെടുന്നില്ല. ഇക്കാര്യം ആദ്യമേ വ്യക്തമാക്കിയതാണ്. ഭർത്താവ് സ്വന്തം അമ്മയേക്കാൾ ഭാര്യക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് ദിയ. എപ്പോഴും ഈ ആശയം ഉൾക്കൊള്ളുന്ന വാചകങ്ങളും വീഡിയോകളും ദിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെക്കും.

Diya Krishna
Photo Credit: Instagram / Diya Krishna

ദിയ പങ്കുവെച്ച പുതിയ സ്റ്റോറിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭാര്യക്കാണോ അമ്മയ്ക്കാണോ മുൻ​ഗണന നൽകേണ്ടതെന്ന് ചോദിക്കുമ്പോൾ അമ്മയ്ക്ക് മുൻ​ഗണന നൽകേണ്ടത് നിന്റെ പിതാവിന്റെ ഉത്തരവാദിത്വമാണ്. നീ മുൻ​ഗണന നൽകേണ്ടത് ഭാര്യക്ക് മാത്രമാണെന്നാണ് എഐ നിർമിത വീഡിയോയിൽഒരു വൃദ്ധൻ പറയുന്നത്. അശ്വിൻ ഭാര്യ വീട്ടിൽ നിൽക്കാതെ സ്വന്തം വീട്ടിലേക്ക് പോകണമെന്നും സ്വന്തം മാതാപിതാക്കളേക്കാൾ വലുതല്ല ഭാര്യ വീട്ടുകാർ എന്നും കഴിഞ്ഞ ദിവസങ്ങളിൽ അഭിപ്രായം വന്നിരുന്നു. ഇതിനിടെയാണ് ദിയ തന്റെ നിലപാട് പ്രകടിപ്പിച്ചിരിക്കുന്നത്.

അശ്വിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളവരിൽ ഒരാളാണ് അമ്മ. അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് അശ്വിന് ഏറ്റവും കൂടുതൽ ഇഷ്ടം. അശ്വിന്റെ അമ്മയും ഭാര്യയും ബിസിനസ് സംരഭകരാണ്. അമ്മ ഹോം മേ‍ഡ് സ്നാക്കുകളുടെ ബിസിനസാണ് നടത്തുന്നത്. ദിയ ആഭരണങ്ങളുടെയും.

Diya Krishna
Photo Credit: Instagram / Diya Krishna, Facebook / Aswin Ganesh

അമ്മയുടെ ബിസിനസിന്റെ സോഷ്യൽ മീഡിയ പേജിലെ പോസ്റ്റുകൾ അശ്വിൻ സ്വന്തം സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. മറുവശത്ത് ദിയയുടെ ബിസിനസിന്റെ പോസ്റ്റുകൾ സ്വന്തം അക്കൗണ്ടിൽ ഷെയർ ചെയ്യാറില്ലെങ്കിലും ദിയയുടെ ആഭരണങ്ങളുടെ ആഡുകൾ അശ്വിൻ അടുത്തിടെയായി ചെയ്യുന്നുണ്ട്. സാധാരണക്കാരാണ് അശ്വിന്റെ കുടുംബം. അമ്മ ഏറെ പ്രയത്നിച്ചാണ് അശ്വിനെ പഠിപ്പിച്ചതെന്ന് ദിയ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്.

നെറ്റിസൺസ് ദിയയുടെ കുടുംബ ജീവിതത്തിൽ നിരന്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുണ്ട്. ഭർത്താവിനെ ദിയ ഒട്ടും ബഹുമാനിക്കുന്നില്ലെന്നാണ് നെറ്റിസൺസിന്റെ വിമർശനം. ദിയക്ക് പുറമെ ദിയയുടെ അമ്മ സിന്ധു കൃഷ്ണയും ഈ വിമർശനം നേരിടുന്നു. മരുമകനെന്നതിലുപരി മകനായാണ് സിന്ധു അശ്വിനെ കാണുന്നതെന്നാണ് ദിയയുടെ വാദം. എന്നാൽ ഈ അടുപ്പമൊന്നും കാണാനില്ലെന്നും അശ്വിനെ പലപ്പോഴും അവ​ഗണിക്കുന്നതായാണ് തോന്നുന്നതെന്നും നെറ്റിസൺസ് പറയാറുണ്ട്. എന്നാൽ ഈ വാദം അശ്വിൻ അം​ഗീകരിക്കുന്നില്ല.

ദിയക്കൊപ്പം അശ്വിൻ വളരെ സന്തോഷവാനാണ്. എന്തുകൊണ്ടാണ് അശ്വിൻ നിലവിലെ വിവാദങ്ങളോട് പ്രതികരിക്കാത്തതെന്ന ചോദ്യം വരുന്നുണ്ട്. നേരത്തെ സമാന സംഭവമുണ്ടായപ്പോൾ ദിയയും സിന്ധുവും തന്നോട് പരിഹസിക്കുന്നത് പോലെ സംസാരിച്ചിട്ടില്ലെന്ന് അശ്വിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ അശ്വിൻ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ അശ്വിനെ പരിഹസിച്ച് നിരവധി കമന്റുകളും വീഡിയോകളും വന്നിട്ടുണ്ട്. സിന്ധു കൃഷ്ണയും പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X