ഹൃദ്യമായ കാഴ്ച; ദിയയുടെ നിറവയറിൽ തലോടിയും കിന്നാരം പറഞ്ഞും കൃഷ്ണകുമാർ, പേരക്കുട്ടി പിറക്കാൻ ദിവസങ്ങൾ മാത്രം!
ആദ്യത്തെ കൺമണിയെ കാണാനും ഓമനിക്കാനും അക്ഷയമയോടെ കാത്തിരിക്കുകയാണ് ദിയ കൃഷ്ണ. ജൂലൈ മാസത്തിലാണ് പ്രസവ തിയ്യതി. കൃഷ്ണകുമാറിന്റെ കുടുംബത്തിൽ പിറക്കാൻ പോകുന്ന ആദ്യത്തെ കൺമണിയാണ് എന്നതുകൊണ്ട് തന്നെ കുഞ്ഞിന് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കുന്ന തിരക്കിലാണ് കുടുംബാംഗങ്ങളും. എട്ടാം മാസത്തിലൂടെയാണ് ദിയ കടന്നുപോകുന്നത്.
ഏഴാം മാസം വരെ ദിയ ഗർഭകാലം നന്നായി ആസ്വദിച്ചു. എന്നാൽ എട്ടാം മാസത്തിലേക്ക് കടന്നപ്പോൾ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ദിയയുടെ ബിസിനസിൽ നടന്ന സാമ്പത്തിക തട്ടിപ്പായിരുന്നു കാരണം. ജീവനക്കാരായിരുന്ന മൂന്ന് സ്ത്രീകൾ നടത്തിയ വെട്ടിപ്പ് മൂലം എഴുപത് ലക്ഷത്തിന് അടുത്ത് രൂപയും സ്റ്റോക്കും ദിയയ്ക്ക് നഷ്ടപ്പെട്ടു.

ഇപ്പോൾ തട്ടിപ്പ് നടത്തിയവരെ പിടികൂടാൻ നിയമ വഴിയെ നീങ്ങുകയാണ് താരപുത്രി. സാമ്പത്തിക നഷ്ടം വന്നപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ദിയ കുഴങ്ങിയിരുന്നു. അച്ഛൻ കൃഷ്ണകുമാറാണ് ആ സമയത്തെല്ലാം മകൾക്കൊപ്പം നിന്ന് നിയമപോരാട്ടം നടത്തിയത്. എല്ലാം ശാന്തമായി ദിയ അടുത്തിടെ മുതലാണ് സമാധാനമായി ഉറങ്ങാൻ തുടങ്ങിയത്.
നാല് മക്കളേയും പോലെ സിന്ധുവും യുട്യൂബ് ചാനലുമായി സജീവമാണ്. ഇപ്പോഴിതാ സിന്ധു പങ്കിട്ട പുതിയ ഹോം വ്ലോഗിലെ ചില ഭാഗങ്ങളാണ് വൈറലാകുന്നത്. ഭക്ഷണത്തിനുശേഷം വിശ്രമിക്കുകയായിരുന്ന ദിയയുടെ നിറവയറിൽ തലോടി കുഞ്ഞിനോട് സംസാരിക്കാൻ ശ്രമിക്കുന്ന കൃഷ്ണകുമാറും അഹാനയുമാണ് വീഡിയോയിലുള്ളത്. സൂപ്പർ ഫിലിങ്ങാണെന്ന് കൃഷ്ണകുമാർ പറയുന്നതും വീഡിയോയിൽ കേൾക്കാം.
സംസാരിക്കാൻ ശ്രമിച്ചിട്ടും കുഞ്ഞിന്റെ പ്രതികരണം വരാതെയായപ്പോൾ ഞാൻ ഫുഡ് കഴിച്ച് കഴിഞ്ഞാൽ പിന്നെ കുറേ നേരത്തേക്ക് കുഞ്ഞിന്റെ അനക്കമുണ്ടാവില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ദിയയെ ഗർഭിണിയായി കാണുമ്പോൾ നിറവയറിൽ സിന്ധുവിനെ കണ്ടത് ഓർമ വരുന്നുവെന്നും കൃഷ്ണ കുമാർ പറഞ്ഞു.
ചിലപ്പോഴൊക്കെ ദിയയുടെ വയറിന്റെ വലിപ്പം കുറഞ്ഞതുപോലെ തോന്നുമെന്നും ഓസി ഗർഭിണിയാണെന്ന് ചില ആംഗിളിൽ നിന്ന് നോക്കുമ്പോൾ തോന്നുകയുമില്ലെന്ന് അഹാനയും പറഞ്ഞു. തന്റെ വയർ മാക്സിമം വലുതായിയെന്നും ഇനി വലിപ്പം വെക്കുമെന്ന് തോന്നുന്നില്ലെന്നും ദിയ പറഞ്ഞു. ചെക്കപ്പിനെല്ലാം ദിയയ്ക്കൊപ്പം പോകുന്നത് അമ്മ സിന്ധുവാണ്. ഓസിയുടെ ചെക്കപ്പായിരുന്നു കഴിഞ്ഞ ദിവസം. പക്ഷെ ഫൂട്ടേജൊന്നും ഞാൻ എടുത്തില്ല.

ഡെലിവറി അടുക്കുമ്പോഴുള്ള ഒരു ബ്ലെഡ് ടെസ്റ്റ് ഓസിക്ക് ഇപ്രാവശ്യം പോയപ്പോൾ ഉണ്ടായിരുന്നു. ആറ് ടെസ്റ്റ്യൂബിൻ നിറയെ ബ്ലെഡ് എടുത്തു. ഇഞ്ചക്ഷൻ ഭയമായതുകൊണ്ട് തന്നെ ഓസി ഒരുപാട് കരഞ്ഞു. പെപ്സി കുപ്പിയുടെ വലിപ്പമുള്ള പല ബോട്ടിലിൽ നിന്റെ ബ്ലെഡ് എടുത്തു എന്നൊക്കെ ഞങ്ങൾ വെറുതെ പറഞ്ഞു. അതൊക്കെ ആലോചിച്ചും ഓസിക്കും സങ്കടമായിരുന്നു. ഇഞ്ചക്ഷനോടുള്ള ഭയം ഓസിക്ക് മാറിയിട്ടില്ല. ആ ഒരു ഫീലിങ് തന്നെ ഓസിക്ക് ഇഷ്ടമല്ല.
ഇഷാനിയും ഹൻസികയും ഇത്തരം കാര്യങ്ങളിൽ ധൈര്യമുള്ളവരാണ്. അമ്മുവിനും അത്ര ധൈര്യം ഇല്ല. ചോര കാണുന്നതൊക്കെ അമ്മുവിനും കുറച്ച് പേടിയാണ്. ഞാനും പേടിയുള്ള കൂട്ടത്തിലാണ്. ബ്ലെഡ് എടുക്കുമ്പോൾ ഹൻസികയൊക്കെ ചിരിച്ചുകൊണ്ടിരിക്കും. ഒരു ഫീലിങ്സും ഇല്ലെന്നും സിന്ധു പറഞ്ഞു. ഇരുപത്തിയേഴുകാരിയായ ദിയ ഡെലിവറി ഡെ എങ്ങനെ അതിജീവിക്കുമെന്ന് അറിയില്ലെന്നാണ് സിന്ധു അടക്കമുള്ളവർ പറയാറുള്ളത്.
വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ കുഞ്ഞ് വേണമെന്നത് ദിയയുടെ ആഗ്രഹമായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ആത്മാർത്ഥ സുഹൃത്തുമായുള്ള ദിയയുടെ വിവാഹം. ഐടി കമ്പിനിയിൽ ജോലി ചെയ്യുകയാണ് പങ്കാളി അശ്വിൻ. ദിയയുടെ ബിസിനസിന്റെ മേൽനോട്ടം വഹിക്കുന്നതും അശ്വിനാണ്. അച്ഛൻ കൃഷ്ണകുമാറിന്റെ കാർബൺ കോപ്പിയാണ് ദിയ എന്നാണ് ആരാധകർ പറയാറുള്ളത്. തങ്ങൾ സോൾമേറ്റ്സാണെന്നത് കൃഷ്ണകുമാറും ഇടയ്ക്കിടെ പറയാറുണ്ട്.


Click it and Unblock the Notifications











