ഭാര്യയും അമ്മയുമായി, എന്നിട്ടും മുൻ കാമുകനെതിരെ; പിരിഞ്ഞശേഷം വെെഷ്ണവ് നേരിടുന്നത്...; ദിയക്കെതിരെ ചർച്ച

By Desk

തന്റെ ജീവിതം സോഷ്യൽ മീഡിയയിലൂടെ തുറന്ന് കാട്ടിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. ദിയയുടെ ജീവിതത്തിലുണ്ടായ പ്രണയങ്ങളും പ്രണയത്തകർച്ചകളുമെല്ലാം ആരാധകർക്കറിയാം. ഇന്ന് ഭർത്താവ് അശ്വിൻ ​ഗണേശിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ദിയ. താനാ​ഗ്രഹിച്ചത് പോലെയൊരു പങ്കാളിയാണ് അശ്വിനെന്ന് ദിയ പറയാറുണ്ട്. മുൻ പ്രണയ ബന്ധങ്ങളിലെല്ലാം തന്റെ കാമുകൻമാർ മറ്റ് പെൺകുട്ടികളെ തേടി പോകുകയും ഇത് കാരണം താനുമായുള്ള ബന്ധം ഇല്ലാതാകുകയുമാണുണ്ടായതെന്ന് ​ദിയ പറയുന്നു.

വെെഷ്ണവ് എന്നായിരുന്നു ദിയയു‌ടെ മുൻ കാമുകന്റെ പേര്. ദിയ ഇൻഫ്ലുവൻസറായി വളരുന്ന കാലത്തായിരുന്നു ഈ ബന്ധം. അന്ന് അശ്വിൻ ദിയയുടെയും വെെഷ്ണവിന്റെയും സുഹൃത്ത് മാത്രമാണ്. പ്രണയകാലത്തിനിടയ്ക്ക് ഇവർ തമ്മിൽ അകൽച്ച വന്നു. ഒന്നിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ ബ്രേക്കപ്പായി. ഇതിന് ശേഷമാണ് അശ്വിനുമായി ദിയ കൂടുതൽ അടുക്കുന്നത്. ഈ അടുപ്പം വിവാഹത്തിലുമെത്തി. ഇവർക്ക് കുഞ്ഞും പിറന്നു.

എന്നാൽ ഇപ്പോഴും മുൻ കാമുകനെ പരിഹസിക്കാനും വിമർശിക്കാനും കിട്ടുന്ന അവസരങ്ങൾ ദിയ പാഴാക്കാറില്ലെന്നാണ് നെറ്റിസൺസിന്റെ വിമർശനം. ദിയ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണിതിന് കാരണം. പയ്യന്റെ സ്വഭാവം മാറ്റാൻ പറ്റുന്നില്ലെങ്കിൽ ആ ചെറുക്കനെ തന്നെ മാറ്റൂ എന്ന് പറയുന്ന റീൽ വീഡിയോയാണ് ദിയ പങ്കുവെച്ചത്. അത്രയും വേ​ഗത്തിലാണ് ദെെവം അശ്വിനെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നതെന്നും ദിയ ഇതിനൊപ്പം കുറിച്ചു.

Diya Krishna Vaishnav

വെെഷ്ണവുമായി പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദിയ തുറന്ന് സംസാരിച്ചി‌ട്ടില്ല. ബ്രേക്കപ്പിന് ശേഷം വെെഷ്ണവിന് നേരിടേണ്ടി വരുന്നത് കടുത്ത സെെബർ ആക്രമണമാണ്. ദിയയുടെ ആരാധകർ ഒന്നടങ്കം വെെഷ്ണവിനെതിരെ തിരിഞ്ഞു. കമന്റ് ബോക്സ് ഓഫ് ചെയ്തിടേണ്ട സാഹചര്യമാണ് വെെഷ്ണവിന്. വെെറലായ വെെഷ്ണവിന്റെ മിക്ക വീഡിയോകളുടെയും കമന്റ് ബോക്സ് ഓഫ് ചെയ്യുകയോ ലിമിറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ദിയ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നിട്ടും നെ​ഗറ്റീവ് കമന്റുകൾ വെെഷ്ണവിനെ വിടുന്നില്ല.

മുൻ പ്രണയ ബന്ധങ്ങളിലുണ്ടായ മുറിവ് ദിയയുടെ മനസിൽ മായാതെയുണ്ടെന്ന് വ്യക്തമാണ്. എന്റെ ജീവിതത്തിൽ വന്ന് പോയിട്ടുള്ള ചില പയ്യൻമാർ തന്റെ ജീവിതം തന്നെ നശിപ്പിച്ചു എന്നാണ് ദിയ ഒരിക്കൽ പറഞ്ഞത്. ചിരിച്ച് കളിച്ച് നടന്ന എന്നെ എങ്ങനെ കരഞ്ഞ് കൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ഒരു കൂട്ടം ആൾക്കാരാണവർ. ജീവിത കാലം മുഴുവൻ തെറ്റായ ഒരു പങ്കാളിക്കൊപ്പം ജീവിച്ച് അയാളുടെ ടോക്സിസിറ്റി കണ്ട് കരഞ്ഞ് 20 വർഷത്തെ ബന്ധം എന്ന് സോഷ്യൽ മീഡിയയിലിടാൻ തന്നെ കിട്ടില്ലെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X