അഹാനയ്ക്കല്ല, ദിയക്കായിരുന്നു നടിയാകാൻ ആ​ഗ്രഹം; ഒരുപാട് ഓഫറുകൾ വന്നു, പക്ഷെ...; സിന്ധു കൃഷ്ണ പറഞ്ഞത്

സോഷ്യൽ മീഡിയയിൽ സജീവമായ സാന്നിധ്യമാണ് ദിയ കൃഷ്ണ. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാൾ. ദിയയുടെ വ്ലോ​ഗുകൾക്ക് ലക്ഷക്കണക്കിനാണ് വ്യൂവേഴ്സ്. ദിയയുടെ മുന്ന് സഹോദരിമാർക്കും യൂട്യൂബ് ചാനലുണ്ടെങ്കിലും ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത്. സഹോദരിമാരിൽ അഹാന കൃഷ്ണ മാത്രമാണ് സിനിമ കരിയറായി തെരഞ്ഞെടുത്തത്. ഇഷാനി കൃഷ്ണയും ഹൻസികയും സിനിമകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

എന്നാൽ ദിയ ഇതുവരെയും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. നടിയാകണമെന്ന് ഏറെ ആ​ഗ്രഹമുണ്ടായിരുന്ന ആളാണ് ദിയ. ഇതേക്കുറിച്ച് ഒരിക്കൽ അമ്മ സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞങ്ങളു‌‌ടെ വീ‌ട്ടിൽ കുട്ടിക്കാലം മുതൽ ന‌ടിയാകണമെന്ന് പറഞ്ഞ് കൊണ്ടിരുന്നത് ഓസിയാണ് (ദിയ കൃഷ്ണ). അമ്മു (അഹാന കൃഷ്ണ) പറയില്ലായിരുന്നു. ആരെങ്കിലും അമ്മുവിനോട് ചോദിക്കുമ്പോൾ താൽപര്യമില്ലെന്നാണ് പറഞ്ഞിരുന്നത്. പത്ത് പതിനഞ്ച് വർഷം മുമ്പേയുള്ള ഇന്റർവ്യൂകളിലൊക്കെ ഓസിയായിരിക്കും നടിയാകണമെന്ന് പറയുക.

Diya Krishna
Photo Credit: Instagram

ഓസിക്ക് കോമഡിയും ഡാൻസുമെല്ലാം ഉണ്ടായിരുന്നു. നടിയാകണമെന്നായിരുന്നു ഓസിയുടെ ആ​ഗ്രഹം. ഒരുപാട് ഓഫറുകൾ പല പ്രാവശ്യമായി വന്നിരുന്നു. അതൊന്നും നടക്കാതെ പോയി. ഒരുപക്ഷെ ഓസി ഇൻഡസ്ട്രിയിൽ വന്നിരുന്നെങ്കിൽ ഡിഫറന്റായേനെ. എന്തോ അതൊന്നും നടന്നില്ല. പിന്നെ അവൾ ബിസിനസൊക്കെയായി പോയി. ഇൻഫ്ലുവൻസറായി. ഓസി ഒരു നടിയാകുമെന്നായിരുന്നു ഞാനെപ്പോഴും വിചാരിച്ചിരുന്നത്.

അവൾക്ക് അഭിനയത്തോടും ഡാൻസിനോടും പാഷനായിരുന്നെന്നും സിന്ധു കൃഷ്ണ പറഞ്ഞു. സിനിമാ മോഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് ഒരിക്കൽ ദിയ കൃഷ്ണയും സംസാരിച്ചിട്ടുണ്ട്. സിനിമയിലൊന്നും വരാൻ ആ​ഗ്രഹമില്ലേയെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. നല്ല ഒരു അവസരം വരാൻ ഞാൻ കുറേക്കാലം കാത്തിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സിനിമയല്ല ജീവിതമെന്ന് മനസിലായി. സിനിമ വന്നാൽ വന്നു. അല്ലെങ്കിൽ അതിന് പിന്നാലെ നടക്കണം. അതെനിക്ക് പറ്റിയില്ല.

Diya Krishna  Ahaana  Sindhu Krishna
Photo Credit: https://www.instagram.com/sindhu_krishna

എനിക്കിപ്പോൾ എന്റെ ബിസിനസിൽ ഫോക്കസ് ചെയ്യണം. താൻ ഫിനാൻഷ്യലി ഇൻഡിപെൻഡന്റാണെന്നുമാണ് ദിയ കൃഷ്ണ പറഞ്ഞത്. ​കഴിഞ്ഞ വർഷം വിവാഹിതയായ ദിയ കൃഷ്ണ ​ഗർഭിണിയാണ്. അശ്വിൻ ​ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ദിയയുടെ ചേച്ചി അഹാന കൃഷ്ണ 2014 ൽ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് വരുന്നത്. മികച്ച തുടക്കമായിരുന്നെങ്കിലും പിന്നീട് നടിക്ക് അവസരങ്ങൾ അധികം വന്നില്ല. കരിയറിൽ വളരെ കുറച്ച് സിനിമകളേ അഹാന ചെയ്തിട്ടുള്ളൂ. അടി, പാച്ചുവിന്റെ അത്ഭുത വിളക്ക് എന്നിവയാണ് അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു.

തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് അഹാന കൃഷ്ണ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഈയടുത്ത് നാൻസി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ട് അഹാന വിവാദത്തിൽ അകപ്പെട്ടിരുന്നു. സിനിമയുടെ പ്രൊമോഷനുമായി അഹാന കൃഷ്ണ സഹകരിക്കുന്നില്ല എന്നായിരുന്നു ആരോപണം. സോഷ്യൽ മീഡിയയിൽ ആരോപണം വലിയ ചർച്ചയായി. പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി അഹാന കൃഷ്ണ രം​ഗത്ത് വന്നു. നാൻസി റാണി ഷൂട്ടിം​ഗ് സമയത്തുണ്ടായ അനുഭവങ്ങൾ നടി വെളിപ്പെടുത്തി. നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X