ഞാനേറ്റവും കൂടുതൽ വഴക്ക് പറഞ്ഞയാൾ, പൂർവ ജന്മബന്ധമായിരിക്കും...; ദിയയെക്കുറിച്ച് കൃഷ്ണകുമാർ

മക്കളെക്കുറിച്ച് സംസാരിക്കാനിഷ്ടപ്പെടുന്ന അച്ഛനാണ് കൃഷ്ണകുമാർ. നാല് മക്കൾക്കും ജീവിതത്തിലുണ്ടായ ഉയർച്ചയിൽ കൃഷ്ണകുമാർ ഏറെ അഭിമാനിക്കുന്നു. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയെക്കുറിച്ചും മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണയെക്കുറിച്ചും കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Diya Krishna

വഴക്കുണ്ടാക്കി ഞാൻ ചീത്ത പറയും. വേണ്ടായിരുന്നെന്ന് പിന്നീടെനിക്ക് തോന്നും. എന്നാൽ 10 മിനുട്ട് കഴിഞ്ഞ് അവൾ സിനിമയും കണ്ട് ചിരിച്ച് കൊണ്ടിരിക്കും. ഇതൊക്കെ മറന്ന് പോകും. അവൾക്ക് അധികം മനസിൽ വെച്ച് കൊണ്ടിരിക്കുന്ന സ്വഭാവമില്ല. താനും ദിയയും തമ്മിലുള്ള സാമ്യത പൂർവ ജന്മ ബന്ധമായിരിക്കും. ഞങ്ങൾക്ക് ഇന്ന് വരെ തോന്നിയിട്ടില്ലാത്ത കാര്യമായിരുന്നു.

കയ്യുടെ മൂവ്മെന്റും സംസാരിക്കുന്ന രീതിയുമെല്ലാം ഒരുപോലെയാണെന്ന് പലരും പറയും. എന്നാൽ എനിക്ക് സാമ്യം തോന്നിയിരുന്നന്ന് ഞാനും ഇഷാനിയുമായാണ്. പക്ഷെ ദിയയുടെ ആൺപതിപ്പാണ് കൃഷ്ണകുമാറെന്ന് കമന്റുകൾ ഞാനെപ്പോഴും വായിക്കാറുണ്ട്. നമുക്കത് വളരെ സുഖം തരുന്ന കാര്യമാണ്. പക്ഷെ അവളെയാണ് ഞാൻ ഏറ്റവും കൂടുതൽ വഴക്ക് പറഞ്ഞിട്ടുള്ളതെന്നും കൃഷ്ണകുമാർ ഓർത്തു.മൂത്ത മകൾ അഹാന കൃഷ്ണ കാര്യ​ഗൗരവമുള്ള ആളാണെന്നും എല്ലാത്തിലും കൃത്യതയുണ്ടെന്നും കൃഷ്ണകുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഹൻസിക കൃഷ്ണയാണ് ഏറ്റവും ഇളയ മകൾ. എല്ലാവരും ലാളിച്ചാണ് ഹൻസികയെ വളർത്തിയതെന്ന് കൃഷ്ണകുമാർ പറഞ്ഞിട്ടുണ്ട്. ഹൻസികയുടെ പിറന്നാൾ ദിനത്തിലും മക്കളെക്കുറിച്ച് ഇദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചു.

എന്റെ ഇരുപതുകളിൽ എനിക്ക് തോന്നി അതാണ്‌ ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടം എന്ന്. 30 കളിൽ ആ ചിന്ത മാറി. 40 കളിൽ അതാണ്‌ നല്ലതെന്നു തോന്നി. എന്നാൽ ഇന്ന് 57 ആയപ്പോൾ ഒരു കാര്യം മനസ്സിലായ.50 കൾക്ക് അതിന്റേതായ സുഖമുണ്ട്. മക്കൾ എല്ലാം വലുതായി.അവർ അവരുടേതായ മേഖലകൾ കണ്ടെത്തി സ്വയം പര്യാപ്തരായി. പണ്ട് അവരുടെ തണൽ ഞാനായിരുന്നു എന്നു തോന്നിയിരുന്നു. എന്നാൽ, ഇന്ന് അവരാണ് എനിക്ക് തണൽ. സുഖമുള്ള ഒരു അനുഭവമാണിത്. ജീവിതത്തിൽ കിട്ടിയ അനുഗ്രഹങ്ങളുടെ പട്ടികയിൽ ഒരെണ്ണംകൂടി എഴുതിച്ചേർത്തു. ഹാൻസികയുടെ 20 താം പിറന്നാൾ വീഡിയോ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു പിതാവിന്റെ ചിന്തയാണിത്.. ഈ അവസരത്തിൽ ജീവിതത്തിൽ വളരെയധികം ആനന്ദം സമ്മാനിച്ച ഹാൻസികയോടും മറ്റു മൂന്ന് മക്കൾക്കും നന്ദി, എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X