കുഞ്ഞിനെ കാണിക്കും മുമ്പ് പ്രശ്നം, പേളി മക്കളെ കാണിക്കുന്നത് പോലെയല്ല, ഓമി ഇനി നേരിടുക; ചർച്ചകൾ സത്യമാകുന്നു?
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പല തവണ മുഖം കാണിക്കണമെന്ന ആവശ്യം കമന്റ് ബോക്സിൽ വന്നെങ്കിലും ദിയയും ഭർത്താവ് അശ്വിനും ഇതിന് തയ്യാറായിട്ടില്ല. നിരന്തരം വന്ന കമന്റുകൾക്ക് പിന്നാലെ ദിയ വിഷയത്തിൽ പ്രതികരിച്ചു. മകന്റെ മുഖം സെപ്റ്റംബർ 5 ന് റിവീൽ ചെയ്യുമെന്നാണ് ദിയ പറയുന്നത്. ആരാധകരുടെ മുറവിളി പക്ഷെ ചിലർക്ക് ഇഷ്ടപ്പെട്ടില്ല. കമന്റ് ബോക്സിൽ ഇവർ ഇക്കാര്യം തുറന്നടിച്ചു.
മറ്റെല്ലാ കുഞ്ഞുങ്ങളെയും പോലെ ഒരു കുഞ്ഞാണ് ദിയയുടേത്. മുഖം കാണാൻ എന്തിനാണിത്ര തിടുക്കമെന്നായിരുന്നു ഇവരുടെ ചോദ്യം. 'ഓമിയുടെ ഫേസ് റിവീലിംഗ് എന്നും പറഞ്ഞ് ഒരു വീഡിയോ വരാനുണ്ട്! അതിന് നല്ല ഹെെപ്പ് കൊടുക്കണം. എന്തിനാണ് കുറേണ്ണം ഇങ്ങനേ മുഖം കാണിക്ക് എന്ന് പറഞ്ഞ് ബഹളം വെക്കുന്നത്? സാധാരണ ഒരു കുഞ്ഞല്ലേ ഇതും. celebrity obsession disorder/celebrity worship syndrome എന്നത് മാനസിക പ്രശ്നം ആണ്. മറ്റുള്ളവര്‍ടെ ലക്ഷ്വറി ലെെഫ് കണ്ട് നിര്‍വൃതി അടയുന്ന സമയം കൊണ്ട് നമ്മുടെ ജീവിതത്തീന് ലക്ഷ്യബോധം ഉണ്ടാക്കണം. വെറുതേ ഇരിക്കാന്‍ സമയമുള്ളതോണ്ടാണ് ഇവരൊക്കെ സാധാരണക്കാരേ വച്ച് കാശുണ്ടാക്കുന്നത്' എന്നാണ് കമന്റുകളിലൊന്ന്.

ഇത്തരത്തിൽ നിരവധി കമന്റുകൾ വന്നിട്ടുണ്ട്. പല കമന്റ്സും ദിയയെ രൂക്ഷമായി വിമർശിച്ച് കൊണ്ടുള്ളതാണ്. ഈയടുത്ത് റെഡിറ്റിൽ ദിയ കുഞ്ഞിനെ ലെെം ലെെറ്റിലേക്ക് കൊണ്ട് വരുന്നത് തെറ്റാണെന്ന അഭിപ്രായം വന്നിരുന്നു. ദിയയെ വിമർശിക്കുന്നവർ ചിലപ്പോൾ കുഞ്ഞിനെതിരെയും കമന്റുകളിട്ടേക്കുമെന്നും ഒന്നുമറിയാത്ത കുഞ്ഞിനെ ഇത്ര ചെറുപ്പത്തിലേ നെഗറ്റിവിറ്റി നിറഞ്ഞ സോഷ്യൽ മീഡിയ പേജിലേക്ക് ഇട്ട് കൊടുക്കരുതെന്നുമായിരുന്നു അന്ന് നടന്ന ചർച്ചകൾ.
ഈ വാദം സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ വരുന്ന നെഗറ്റീവ് കമന്റുകൾ. കുഞ്ഞിനെ പരമാവധി സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റി നിർത്തുന്നതാണ് ദിയക്ക് നല്ലതെന്ന് അഭിപ്രായങ്ങളുണ്ട്. നിലവിൽ കുഞ്ഞുങ്ങളെ സോഷ്യൽ മീഡിയയിൽ കാണിച്ച് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയത് പേളി മാണിയാണ്. ദിയയുടെ പോക്കും പേളിയുടെ വഴിയിലായിരിക്കും. എന്നാൽ പേളിയല്ല ദിയയെന്ന് നേരത്തെ തന്നെ അഭിപ്രായങ്ങളുണ്ട്.

വളരെ പോസിറ്റീവായി സംസാരിക്കുന്ന, ഹേറ്റേഴ്സിനെ പോലും ആരാധകരാക്കുന്ന പ്രകൃതമാണ് പേളിയുടേത്. എന്നാൽ ദിയ കൃഷ്ണയ്ക്ക് ആരാധകരുടെ അത്രത്തോളും ഹേറ്റേഴ്സുമുണ്ട്. ദിയക്ക് മാത്രമല്ല, ദിയയുടെ കുടുംബത്തിനും. ഒരു ഘട്ടത്തിൽ വ്യാപക വിമർശനം ദിയക്കും കുടുംബത്തിനും വന്നിട്ടുണ്ട്. ഈയടുത്താണ് താര കുടുംബത്തിന്റെ ജനപ്രീതി കൂടിയത്.
ദിയയുൾപ്പെടെയുള്ള ഇൻഫ്ലുവൻസർമാരേക്കാൾ എത്രയോ ഇരട്ടി ജനശ്രദ്ധ ലഭിക്കുന്ന സിനിമാ താരങ്ങൾ മക്കളെ ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറ്റി നിർത്തുകയാണ്. നടി ശ്വേത മേനോൻ മകളെ ലെെം ലെെറ്റിൽ നിന്ന് മാറ്റി നിർത്തിയത് മകൾ തന്നെ ആവശ്യപ്പെട്ടിട്ടാണ്. ബോളിവുഡ് താരം അനുഷ്ക ശർമ്മയുടെയും ക്രിക്കറ്റ് താരം വിരാട് കോലിയുടെയും മക്കളുടെ മുഖം ഇന്ന് വരെ ആരാധകർ കണ്ടിട്ടില്ല. മക്കൾ എല്ലാ കുട്ടികളെയും പോലെ സാധാരണ ജീവിതം നയിക്കട്ടെ എന്ന തീരുമാനത്തിലാണ് താരദമ്പതികൾ. മകളുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കരുതെന്ന് പാപ്പരാസികൾക്ക് നിർദ്ദേശവുമുണ്ട്. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. യൂട്യൂബിൽ ട്രെൻഡിംഗ് ആയിരുന്നു ദിയയുടെ ഡെലിവറി വ്ലോഗ്. നേരത്തെ പേളി മാണിയും ഡെലിവറി വ്ലോഗ് പങ്കുവെച്ചിരുന്നു. അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാര്യങ്ങളിലൊന്നായി ദിയ കൃഷ്ണയുടെ പ്രസവം മാറി.


Click it and Unblock the Notifications