തുടക്കം മുതൽ അശ്വിനൊപ്പമുണ്ട്, ഇവരൊന്നും കഷ്ടപ്പെടാറില്ലെന്ന് പറയുന്നവർ ഇത് കാണണം, അസൂയയുടെ ആവശ്യമുണ്ടോ?
കൊവിഡ് കാലത്താണ് ചേച്ചി അഹാന വഴി യുട്യൂബ് ചാനലിന്റെ സാധ്യതകൾ ദിയ കൃഷ്ണ മനസിലാക്കിയത്. പിന്നീട് ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഒരുപോലെ സജീവമായതോടെ കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഇൻഫ്ലൂവൻസർ ലേബലും ദിയയ്ക്ക് ലഭിച്ചു. യുട്യൂബിലും സോഷ്യൽമീഡിയ അക്കൗണ്ടുകളിലും ആക്ടീവായ ശേഷമാണ് ഓ ബൈ ഓസി എന്ന പേരിൽ ഒരു സംരംഭം ദിയ ആരംഭിക്കുന്നത്.
ഇടുങ്ങിയ ഒറ്റമുറിയിൽ തുടങ്ങിയ ബിസിനസ് ഇന്ന് മാനംമുട്ടെ വളർന്ന് കഴിഞ്ഞു. അയ്യായിരം ചതുരത്രി അടി വലിപ്പമുള്ള കെട്ടിടത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ഓ ബൈ ഓസിയുടെ വിപുലീകരിച്ച സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്. പോരാത്തത് വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി ദിനംപ്രതി എത്തുന്ന നിരവധി ഓഡറുകളും.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഓഫ് ലൈൻ സ്റ്റോറിലേക്കും ആളുകളുടെ ഒഴുക്കാണ്. തന്റെ സംരംഭം ആരംഭിച്ച് നാല് വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഇതുവരെ എത്താൻ താൻ നടത്തിയ കഷ്ടപ്പാടുകൾ ദിയ ചെറിയൊരു വീഡിയോയായി കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. ഒറ്റ മുറിയിൽ ഇരുന്ന് താൻ കണ്ട സ്വപ്നങ്ങളെ കുറിച്ചും പിന്നീട് അത് നേടാൻ താണ്ടിയ വഴികളെ കുറിച്ചുമെല്ലാം വീഡിയോയിൽ ദിയ പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് ദിയയുടെ അർപ്പണ ബോധത്തെ പ്രശംസിച്ച് എത്തിയത്. പൊതുവെ കഷ്ടപ്പെടാതെ കാശുണ്ടാക്കുന്നുവെന്ന ആക്ഷേപം ദിയയ്ക്ക് കേൾക്കേണ്ടി വരാറുണ്ട്. ലൈഫ് സ്റ്റൈൽ വ്ലോഗറായി യുട്യൂബിൽ വീഡിയോ പങ്കിട്ട് കാഴ്ചക്കാരെ നേടുന്നുവെന്നതാണ് കാരണം.
അതുകൊണ്ട് തന്നെ ഓ ബൈ ഓസിക്ക് പിന്നിലുള്ള ദിയയുടെ പ്രയത്നവും പലപ്പോഴും പരിഗണിക്കപ്പെടാതെ പോകാറുണ്ട്. എല്ലാവരും പറയുന്നത് കാണാറുണ്ട് ഇവരൊന്നും കഷ്ടപെടാറില്ലെന്ന്. ഇതൊക്ക കണ്ടാൽ എങ്കിലും മനസിലാക്കണം... ജീവിക്കുകയാണെങ്കിൽ കഷ്ടപ്പെടേണ്ടി വരുമെന്ന്. കഷ്ടപ്പെട്ട് പണമുണ്ടാക്കിയശേഷമാണ് സന്തോഷമായിട്ടും ലക്ഷ്വറി ആയിട്ടും ദിയ ജീവിച്ച് കാണിച്ച് കൊടക്കുന്നത്. അതിൽ അസൂയപ്പെടരുത്.
പ്രചോദനം ഉൾക്കൊള്ളാൻ ശ്രമിക്കുന്നുവെന്നാണ് ദിയയെ വിമർശിക്കുന്നവർക്കുള്ള മറുപടിയായി ഒരു ആരാധിക കുറിച്ചത്. ഒരു സംരംഭകയും ബിസിനസുകാരിയുമായി എണ്ണമറ്റ വെല്ലുവിളികളിലൂടെയുള്ള നിങ്ങളുടെ യാത്ര എല്ലായിടത്തും സ്വതന്ത്രരായ സ്ത്രീകൾക്ക് ഏറ്റവും പ്രചോദനാത്മകമായ കഥകളിൽ ഒന്നായി നിലനിൽക്കും. ദിയയെ ഓർത്ത് അഭിമാനം തോന്നുന്നു എന്നാണ് ചിലർ ദിയയെ പ്രശംസിച്ച് കുറിച്ചത്.

ബിസിനസിന്റെ തുടക്കം മുതൽ അശ്വിൻ ഒരു സുഹൃത്തിനെപ്പോലെ ദിയയ്ക്കൊപ്പമുണ്ടായിരുന്നുവെന്നത് താരപുത്രിയുടെ ഫോളോവേഴ്സിൽ പലർക്കും അറിയുമായിരുന്നില്ല. ദിയയുടെ പുതിയ വീഡിയോ കണ്ടപ്പോഴാണ് തുടക്ക കാലം മുതൽ അശ്വിൻ ദിയയ്ക്ക് നൽകിയ പിന്തുണ ഫോളോവേഴ്സിൽ പലരും തിരിച്ചറിഞ്ഞത്. അപ്പോൾ ഓ ബൈ ഓസിയുടെ തുടക്കം തൊട്ട് ഇപ്പോഴും ദിയയുടെ കൂടെ ഉള്ളത് അശ്വിൻ മാത്രമാണല്ലേ?,
ഓസിയുടെ എല്ലാ വിജയങ്ങളുടെ കൂടെയും ഒരു പില്ലറായി അശ്വിൻ തുടക്കം മുതൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നുന്നു എന്നിങ്ങനേയും ചിലർ കുറിച്ചു. തുടക്കത്തിൽ അശ്വിൻ ദിയയുടെ അടുത്ത സുഹൃത്തായിരുന്നു. അന്ന് ദിയ മറ്റൊരാളുമായി പ്രണയത്തിലുമായിരുന്നു. ആ ബന്ധം തകർന്നശേഷമാണ് അശ്വിനുമായി പ്രണയത്തിലാകുന്നത്.
താൻ ആഗ്രഹിച്ചതുപോലെ തന്നെ സ്നേഹിച്ചതും കെയർ ചെയ്തതും അശ്വിൻ മാത്രമാണെന്ന് ദിയ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ജോലിക്കിടയിൽ സമയം കണ്ടെത്തി ഓ ബൈ ഓസിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട് അശ്വിൻ. 2021ൽ ആരംഭിച്ച ഓ ബൈ ഓസിക്ക് മൂന്ന് ലക്ഷത്തിൽ അധികം ഹാപ്പി കസ്റ്റമേഴ്സാണ് ഇതുവരെയുള്ളത്. അടുത്തിടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലം വലിയൊരു നഷ്ടം ദിയയ്ക്കുണ്ടായിരുന്നു. അതിൽ നിന്നും താരപുത്രി കരകയറാൻ തുടങ്ങിയിട്ടേയുള്ളു.


Click it and Unblock the Notifications