എല്ലാ സ്ത്രീകൾക്കും അശ്വിനെപ്പോലൊരാളെ കിട്ടിയിരുന്നെങ്കിൽ, മധ്യസ്ഥ ചർച്ച ഉണ്ടാകും; ഡിവോഴ്സിനെ കുറിച്ച് തൻവി

By Desk

അഹാന കൃഷ്ണയുടേയും ദിയയുടേയും സിന്ധുവിന്റേയും വ്ലോ​ഗുകളിലൂടെയും നവമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയുമാണ് കസിനായ തൻവി സുധീർ ഘോഷ് പ്രേക്ഷകർക്ക് പരിചിതയാകുന്നത്. സിന്ധുവിന്റെ സഹോദരിയുടെ മകളാണ് തൻവി. ഉപരി പഠനത്തിനായി കാനഡയിലേക്ക് പോയ തൻവി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജോലിയും മറ്റുമായി അവിടെ സെറ്റിൽഡാണ്. ദിയയുടേയും അശ്വിന്റെയും വിവാഹത്തിൽ പങ്കെടുക്കാനായാണ് തൻവി അവസാനമായി നാട്ടിൽ‌ വന്നത്.

ദിയയുടെ പ്രായം മാത്രമുള്ള തൻവി ഇരുപതുകളുടെ തുടക്കത്തിൽ തന്നെ വിവാഹിതയായിരുന്നു. ഇന്ന് നാല് വയസുകാരൻ ലിയാന്റെ അമ്മയുമാണ് ഈ ഇരുപത്തിയേഴുകാരി. കാനഡയിലേക്ക് പോകും മുമ്പായിരുന്നു തൻവിയുടെ വിവാഹം. വലിയ താൽപര്യമില്ലാതെ നടന്ന വിവാഹമായിരുന്നുവെന്ന് തൻവി തന്നെ തുറന്ന് പറഞ്ഞിരുന്നു.

Tanvi Sudheer Ghosh
Photo Credit: Tanvi Sudheer Ghosh / instagram

ഇപ്പോൾ തൻവി വിവാഹമോചനത്തിലുള്ള നടപടികൾ ചെയ്യുകയാണ്. ഭർത്താവും കാനഡയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. പക്ഷെ വ്യത്യസ്ത സ്ഥലങ്ങളിലാണെന്ന് മാത്രം. ​ഗർഭകാലം, പ്രസവം എന്നീ സമയത്തെല്ലാം തൻവി ഒറ്റയ്ക്കായിരുന്നു. ഭർത്താവിന്റെയോ കുടുംബത്തിന്റെയോ സഹായം ലഭിച്ചിരുന്നില്ല. നാല് വർഷമായി സിം​ഗിൾ മദറാണ്.

എന്നാൽ മകനെ ഏറ്റവും നല്ല സാഹചര്യത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസവും സ്നേഹവും പരിചരണവും നൽകിയാണ് തൻവി വളർത്തുന്നത്. യുട്യൂബർ കൂടിയായ തൻവി പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഏറെ നാളത്തെ ആ​ഗ്രഹത്തിന്റെ പുറത്ത് വാങ്ങിയ പുതിയ ആപ്പിൾ വാച്ചിന്റെയും എയർപോഡ്സിന്റെയും അൺബോക്സിങ്ങും ഡിവോഴ്സിന്റെ അപ്ഡേഷനുമെല്ലാം ഉൾപ്പെടുത്തിയതാണ് വ്ലോ​ഗ്.

പുതിയ ആപ്പിൾ വാച്ചും എയർപോഡ്സും ഡെലിവറിയായി. ഐവാച്ച് 10 ആണ് വാങ്ങിയത്. എന്റെ കയ്യിൽ നേരത്തെ തന്നെ ഒരു വാച്ചുണ്ട്. മൂന്ന് നാല് വർഷത്തെ പഴക്കമുണ്ട്. മാത്രമല്ല ബാറ്ററിയിൽ ചാർജ് നിൽക്കുന്നില്ല. വിറ്റ് മാറ്റി വാങ്ങുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ കൊടുത്താലും വലിയ പൈസയൊന്നും കിട്ടില്ലെന്ന് മനസിലായി.

അതുകൊണ്ടാണ് പുതിയ ഒരെണ്ണം തന്നെ വാങ്ങാമെന്ന് കരുതിയത്. ഇത്രയും കഷ്ടപ്പെട്ട് ജോലി ചെയ്യുകയല്ലേ. എനിക്ക് എന്നെത്തന്നെ ​സ്പോയിൽ ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് വാച്ചും എയർപോഡ്സും വാങ്ങിയത്. ഇടയ്ക്ക് ഞാൻ ഇതുപോലെ എനിക്കായി ഷൂസൊക്കെ വാങ്ങാറുണ്ട്. എനിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ സാധനം വാങ്ങുമ്പോൾ എനിക്കും ഒരു സന്തോഷമാണ്.

Tanvi Sudheer Ghosh
Photo Credit: Tanvi Sudheer Ghosh / instagram

ഞാൻ തന്നെ സമ്പാദിച്ച പൈസയ്ക്കാണല്ലോ വാങ്ങുന്നത് തൻവി പറയുന്നു. അടുത്ത മാസം ലിയാന്റെ ബെർത്ത് ഡെയാണ്. ഞാനും യോജിയും (ഭർത്താവ്) ഒരുമിച്ചാണ് ലിയാന്റെ പിറന്നാൾ ആഘോഷിക്കാൻ പോകുന്നത്. പുള്ളി ഇനുവിക്ക് എന്നൊരു സ്ഥലത്താണ് താമസം. ഞങ്ങൾ രണ്ടുപേർക്കും ഒപ്പം പിറന്നാൾ ആഘോഷിക്കണമെന്നത് ലിയാന്റെ ഒരു ആ​ഗ്രഹമാണ്.

എന്റെ ഡിവോഴ്സിന്റെ അപ്ഡേറ്റ്സും നിങ്ങളോട് ഞാൻ പറയാം. ഞങ്ങളുടെ കയ്യിൽ നിന്നും മധ്യസ്ഥതയിലൂടെ ഒരു ഒത്തുതീർപ്പാക്കൽ അവർ പ്രതീക്ഷിക്കുന്നുണ്ട്. ഞങ്ങളും ഇപ്പോൾ കുഴപ്പമില്ലാതെ സംസാരിക്കാറുണ്ട്. ലിയാന്റെ പിറന്നാൾ ഒരുമിച്ച് സെലിബ്രേറ്റ് ചെയ്യാനും തീരുമാനിച്ചു. അടുത്ത മാസം അദ്ദേഹത്തിന് അടുത്തേക്ക് ഞാൻ പോകുന്നുണ്ടെന്നുമാണ് തൻവി പറഞ്ഞത്.

വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ തൻവിയുടെ സ്ഥിരം പ്രേക്ഷകരെല്ലാം കമന്റുമായി എത്തി. മകൻ ലിയാന്റെ സന്തോഷം പരി​ഗണിച്ചെങ്കിലും വേർപിരിയാതിരിക്കു എന്നാണ് ചിലർ തൻവിയെ ഉപദേശിച്ചത്.

ഉപദേശ കമ്മറ്റിക്കാർ ഒരുപാട് വരും പക്ഷെ ദാമ്പത്യത്തിൽ സന്തോഷവും സംതൃപ്തിയും ഇല്ലെങ്കിൽ ഒരിക്കലും ആ ബന്ധം മുന്നോട്ട് കൊണ്ടുപോകരുത് എന്നാണ് മറ്റ് ചിലർ കുറിച്ചത്. എല്ലാ സ്ത്രീകൾക്കും ദിയയ്ക്ക് ലഭിച്ചത് പോലെ അശ്വിനെപ്പോലൊരു പങ്കാളിയെ കിട്ടിയിരുന്നെങ്കിൽ നന്നായേനെ എന്നും കമന്റുകളുണ്ട്. തൻവിയുടെ കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ വിവാഹമോചിതരായിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X