ദിയയുടെ പ്രസവം, വെട്ടിലായത് സർക്കാർ നഴ്സുമാർ; തുറന്ന് പറച്ചിലുകൾ ​ഗൗരവുമുള്ളത്; കൃഷ്ണകുമാർ ഇടപെടുമോ

ദിയ കൃഷ്ണയുടെ ഡെലിവറി വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. വീഡിയോ കണ്ട സ്ത്രീകളെല്ലാം വെെകാരികമായാണ് ഇതേക്കുറിച്ച് സംസാരിക്കുന്നത്. ലേബർ റൂമിൽ ദിയക്ക് വീട്ടുകാരുടെ സാമീപ്യം ലഭിച്ചത് വലിയ കാര്യമാണെന്ന് പലരും പറയുന്നു. പല ആശുപത്രികളും ഇത് അനുവദിക്കാറില്ല. അതേസമയം ദിയയുടെ ഡെലിവറി വീഡിയോക്ക് ശേഷം വെട്ടിലായ ഒരു വിഭാ​ഗമുണ്ട്. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നഴ്സുമാരാണിവർ. പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നതെന്ന് അനുഭവസ്ഥരായ സ്ത്രീകൾ പറയുന്നത്.

കേരളത്തിലെ ഹോസ്പിറ്റലുകളിൽ അമ്മയെയും ഭർത്താവിനെയും നിർബന്ധം ആയും ഡെലിവറിക്കു കൂടെ നിർത്തണം ആരെയും കാണാതെ നിലവിളിക്കുമ്പോൾ വഴക്ക് കേൾക്കേണ്ടി വരുന്ന അവസ്ഥ ഇനി എങ്കിലും ഒരു അമ്മമാർക്കും ഉണ്ടാകരുത് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി,

'ഇതിലുള്ള കമന്റ്‌സ് വായിച്ചിട്ടെങ്കിലും ഹോസ്പിറ്റലിലെ ഡെലിവറി റൂമിൽ ഡ്യൂട്ടി ചെയ്യുന്ന നേഴ്സ്മാർ അവരോട് മാന്യമായി പെരുമാറണം. ഒരുപാട് പേർ ഇതിൽ സങ്കടം പറയുന്നത് കണ്ടു. നഴ്സ്മാർക്ക്‌ ഇത് ഒരു പുതുമയാവില്ല പക്ഷെ ഒരു ലേഡി ഫസ്റ്റ് ആയിട്ട് ഡെലിവറിക്ക് വരുമ്പോൾ അവൾക്ക് ഉണ്ടാകുന്ന മാനസിക സംഘർഷം വളരെ വലുതായിരിക്കും. സ്നേഹത്തോടെ കെയർ ചെയ്താൽ അവർക്കും കുറച്ച് റിലാക്സ് കിട്ടും
ഇനി കെയറും സ്നേഹവും ഒന്നും കൊടുത്തില്ലേലും വേദനയെ പുച്ഛത്തോടെ തള്ളിക്കളായാതെ ഒരു പരിഗണന എങ്കിലും കൊടുക്കുക'

'ഞാനും രണ്ട് പെറ്റ്. പെറ്റ തള്ളേ പോലും പരിസരത്തൂടെ പോലും വിടാത്ത സർക്കാർ ഹോസ്പിറ്റൽ. ലേബർ റൂമിൽ കയറി പോകുന്ന നമ്മളെ പറ്റി വല്ലോം പുറത്തിരിക്കുന്നവർക്ക് അറിയണമെങ്കിൽ ഒന്നുകിൽ ജോത്സ്യം പഠിക്കണം അല്ലേൽ വിധിക്ക് വിട്ടുകൊടുത്ത് പുറത്ത് നാല് കാതം ദൂരെ ഇരുന്നു പ്രാർത്ഥിക്കാം. രണ്ടു പേരേം ജീവനോടെ തിരിച്ച് കിട്ടാൻ പണം ഉണ്ടേൽ ഇങ്ങനെ പ്രസവിക്കാം. ഇല്ലേൽ ഡോക്ടർ നഴ്‌സ് തൊട്ട് അറ്റൻഡർ ചേച്ചിമാരുടെ വായിൽ ഇരിക്കുന്ന വരെ കേട്ട് മടുത്ത് പേടിച്ച് വിറച്ച് പ്രസവിക്കാം. ഭാ​ഗ്യവും ഒപ്പംവിധി നല്ലതുമാണെങ്കിൽ രക്ഷപെടാം'

Diya Krishna

'ഒച്ച ഉണ്ടാക്കാൻ പോലും പേടിച്ചു ലേബർ റൂമിൽ കിടക്കേണ്ടി വന്ന അവസ്ഥ ആർക്കൊക്കെ ഉണ്ട്, ഹെല്പിന് ഒരു നേഴ്‌സെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ', 'മെഡിക്കൽ കോളേജിൽ ഡെലിവറി സമയത്ത് എന്റെ കാലുകൾ വിറച്ചിട്ട് കാലിൽ ഒന്ന് പിടിക്കുവോ എന്ന് ചോദിച്ചിട്ടു പോലും തിരിഞ്ഞ് നോക്കാത്ത നേഴ്സുമാർ, എനിമ തന്നിട്ട് ടോയ്‌ലറ്റിൽ പോകാൻ നോക്കുമ്പോൾ ടോയ്ലറ്റ് ഫ്രീ ഇല്ല. അതെല്ലാം ഈ നിമിഷം ഓർത്തു പോയി. താൻ ഭാഗ്യവതിയാടോ ഓസി, ഫാമിലി ഫുൾ സപ്പോർട്ട് ആയി കൂടെ ഇല്ലേ' എന്നിങ്ങനെ കമന്റുകൾ നീളുന്നു.

​ഗൗരവമുള്ള ആരോപണങ്ങളാണ് സ്ത്രീകൾ ഉന്നയിച്ചിരിക്കുന്നത്. ഒരു സ്ത്രീക്ക് മാനസികമായ പിന്തുണ ഏറ്റവുമധികം വേണ്ട സമയമാണ് പ്രസവം. ആ സമയത്ത് നഴ്സുമാരിൽ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം വരും ദിവസങ്ങളിൽ പ്രമുഖർ ചർച്ചയിലേക്ക് കൊണ്ട് വന്നേക്കാം. രാഷ്ട്രീയ പ്രവർത്തകനാണ് ദിയയുടെ പിതാവ് കൃഷ്ണകുമാർ. ഇദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനും വേണ്ടി വന്നാൽ ഇടപെടാൽ നടത്താനും സാധ്യതയുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X