'ഫീഡിങ് മദർ എന്ന ലേബലും പിന്നെ കുറച്ച് അനാവശ്യ ഷോയും നിയമങ്ങളോട് പുച്ഛവും, ദിയയുടെ വാശി അൽപ്പത്തരം'

By Desk

ദുബായിൽ അവധി ആഘോഷിക്കുകയാണ് ദിയ കൃഷ്ണയും ഭർത്താവും മകനും. മൂന്നുപേരുടേയും ക്രിസ്മസും ന്യൂഇയറുമെല്ലാം ദുബായിലാണ്. ദിയയും അശ്വിനും ഇടയ്ക്കിടെ ദുബായിലേക്ക് വരാറുണ്ട്. ഇത്തവണത്തെ ദുബായ് ട്രിപ്പ് സ്പെഷ്യലായി മാറിയത് മകൻ ഓമി കൂടി ഒപ്പമുണ്ട് എന്നതുകൊണ്ടാണ്. ആദ്യം മൂന്നുപേരും പോയത് ​ഗ്ലോബൽ വില്ലേജിലേക്കാണ്. വിഐപി പാസ് എടുത്ത് അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ സെക്യൂരിറ്റി ജാക്കറ്റിടാൻ ആവശ്യപ്പെട്ടുവെന്നതിനെ കുറിച്ച് ദുബായ് വ്ലോ​ഗിൽ ദിയ പറയുന്നുണ്ട്.

കാരണ് സ്ലീവ്ലെസ്സായ ഒരു ടോപ്പും പാന്റുമായിരുന്നു ദിയ ധരിച്ചിരുന്നത്. അതിനാലാണ് ജാക്കറ്റ് ധരിക്കാൻ സെക്യൂരിറ്റി ആവശ്യപ്പെട്ടത്. തുടക്കത്തിൽ എതിർത്തുവെങ്കിലും സെക്യൂരിറ്റി നി​ർബന്ധമായി പറഞ്ഞപ്പോൾ ​ദിയ ഒരു ജാക്കറ്റ് ധരിച്ചു.

Diya Krishna
Photo Credit: Diya Krishna / Youtube

പിന്നീട് അകത്തേക്ക് പ്രവേശിച്ചയുടൻ അത് അഴിച്ചുമാറ്റുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ​​​​ദിയ വ്ലോ​ഗിൽ വിശദീകരിച്ച് പറയുന്നുണ്ട്. ചൂടായതുകൊണ്ടാണ് താൻ ജാക്കറ്റിടാൻ മടി കാണിച്ചതെന്നാണ് ദിയ പറഞ്ഞത്. ഷോൾഡർ കാണുന്ന ഡ്രസ്സ്‌ ഇടാൻ പാടില്ല എന്നത് ​ഗ്ലോബൽ വില്ലേജിൽ ഈ വർഷം കൊണ്ടുവന്ന പുതിയ നിയമമാണത്രെ. അതുകൊണ്ടാണ് ദിയ സ്ലീവ്ലെസ് ധരിച്ചപ്പോൾ സെക്യൂരിറ്റി അനുമതി നിഷേധിച്ചത്.

ദിയയുടെ പുതിയ വ്ലോ​ഗുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഓരോ രാജ്യത്ത് എത്തുമ്പോഴും അവിടുത്തെ നിയമങ്ങൾ അനുസരിക്കാൻ പറ്റുമെങ്കിൽ മാത്രം അവിടേക്ക് പോയാൽ പോരേ എന്നാണ് ഒരാൾ ദിയയെ വിമർശിച്ച് ചോദിച്ചത്. ഫീഡിങ് മദർ എന്ന ടാ​ഗ് എല്ലാ റൂൾസ് ബ്രേക്കിനുമുള്ള അവസരമായി ഉപയോ​ഗിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പ് ഇങ്ങനെയാണ്... ഫീഡിങ് മദർ എന്ന ലേബലും പിന്നെ കുറച്ച് അനാവശ്യ ഷോയും. ഇതെന്തൊരു കഷ്ടമാണ് ദിയാ..?. ദിയ കൃഷ്ണയുടെ ഏറ്റവും പുതിയ വീഡിയോ കണ്ടവർക്ക് ഒരു കാര്യം മനസിലാകും... നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്ന് അംഗീകരിക്കാൻ ചിലർക്ക് വലിയ മടിയാണ്. ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടുത്തെ ഡ്രസ് കോഡ് പാലിക്കണമെന്ന് പറയുന്നത് ആ നാട്ടിലെ സംസ്കാരത്തിന്റെ ഭാഗമാണ്.

അവിടെ നടന്ന ചില കാര്യങ്ങൾ നോക്കാം... ചൂടിന്റെ കാര്യം പറയുകയാണെങ്കിൽ... എല്ലാവർക്കും അവിടെ തണുപ്പാണ്. ദിയയ്ക്ക് മാത്രം ഭയങ്കര ചൂട്. അതിന് കാരണമായി പറയുന്നത് ഫീഡിങ് മദർ ആണെന്നതാണ്. അമ്മയാകുന്നത് ലോകത്തെ ഏറ്റവും വലിയ കാര്യമാണ്. പക്ഷെ അത് നിയമങ്ങൾ ലംഘിക്കാനുള്ള ഒരു ലൈസൻസ് ആണോ?.

Diya Krishna
Photo Credit: Diya Krishna / Youtube

മറ്റൊന്ന് ആ ജാക്കറ്റ് വിരോധം... സ്ലീവ്‌ലെസ്സ് ഇട്ടതുകൊണ്ട് ജാക്കറ്റ് ഇടാൻ പറഞ്ഞ സെക്യൂരിറ്റിയോട് പ്ലീസ് അണ്ടർസ്റ്റാന്റ് ഐ ആം എ ഫീഡി​ങ് മദർ എന്ന് പറയുന്നതിലെ ലോജിക് ആർക്കെങ്കിലും മനസിലായോ?. നിയമങ്ങളോടുള്ള പുച്ഛം... ജാക്കറ്റ് ഇട്ട് അകത്ത് കയറിയ ഉടനെ അത് ഊരി എറിഞ്ഞുവെന്ന് വീരവാദം പറയുന്നതൊക്കെ കാണുമ്പോൾ കഷ്ടം തോന്നുന്നു. നിയമം പാലിക്കാൻ വയ്യാത്തവർ എന്തിനാണ് ഇത്തരം സ്ഥലങ്ങളിൽ പോകുന്നത്?.

ഓരോ നാടിനും അതിന്റേതായ രീതികളുണ്ട്. അതിനെ ബഹുമാനിക്കാതെ താൻ ചെയ്യുന്നതാണ് ശരിയെന്നും തനിക്ക് മാത്രം പ്രത്യേക പരിഗണന വേണമെന്നും വാശിപിടിക്കുന്നത് വെറും അല്പത്തരം മാത്രമായെ കാണാൻ കഴിയൂ എന്നായിരുന്നു കുറിപ്പ്. ദിയ ഇതുവരെയും വിമർശനങ്ങളോട് ഒന്നും പ്രതികരിച്ചിട്ടില്ല.

ഇതിനോടകം വ്ലോ​ഗ് രണ്ട് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട് കഴിഞ്ഞു. മകൻ ഓമിയെ ദിയയും അശ്വിനും എടുക്കുന്ന രീതിയിൽ അടക്കം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അഞ്ച് മാസം മുമ്പാണ് ഇരുവർക്കും ആദ്യത്തെ കൺമണിയായി ഓമി പിറന്നത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X