മറന്നാലും അവർ മറക്കില്ല, ഇന്നും കുത്തുവാക്കുകൾ; ബ്രേക്കപ്പിന് ശേഷം വെെഷ്ണവിന്റെ സാഹചര്യം
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ ഏവരും അറിഞ്ഞതാണ്. തന്റെ പ്രണയങ്ങളെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും ദിയ തുറന്ന് സംസാരിച്ചിട്ടുണ്ട്. അശ്വിൻ ഗണേശുമായി വിവാഹ ജീവിതം നയിക്കുമെന്ന് ദിയ നേരത്തെ കരുതിയിരുന്നില്ല. ദിയയുടെയും മുൻ കാമുകൻ വെെഷ്ണവിന്റെയും സുഹൃത്തായിരുന്നു അശ്വിൻ. ദിയ അശ്വിൻ പ്രണയ കാലത്ത് സുഹൃത്തുക്കളുടെ കൂട്ടത്തിലെ ഒരാൾ മാത്രം. എന്നാൽ പിന്നീട് എല്ലാം മാറി മറിഞ്ഞു. വെെഷ്ണവും ദിയയും ബ്രേക്കപ്പായി. അന്ന് ദിയക്ക് ആശ്വാസമായത് അശ്വിന്റെ സാമീപ്യമാണ്. വെെകാതെ ഇരുവരും പ്രണയത്തിലായി. ഇവരുടെ വിവാഹവും നടന്നു.
പ്രണയത്തിൽ താൻ വഞ്ചിക്കപ്പെട്ടതാണെന്ന് ദിയ പറഞ്ഞിരുന്നു. ബന്ധത്തിൽ നൂറ് ശതമാനം നൽകിയിട്ടും ഇത് മുന്നോട്ട് പോകാഞ്ഞതോടെ ദിയ പിരിയാൻ തീരുമാനിക്കുകയാണുണ്ടായത്. ദിയയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. എത്ര പേർ എന്നെ വേദനിപ്പിച്ച് പോയിട്ടുണ്ടെങ്കിലും ഇപ്പോഴും എനിക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റുന്നു.

ഒരാൾ ചീറ്റ് ചെയ്ത് പോയിക്കഴിഞ്ഞാൽ ചിലർക്ക് പുതിയൊരാളെ സ്നേഹിക്കാനോ പുതിയൊരു ജീവിതം തുടങ്ങാനോ ബുദ്ധിമുട്ടായിരിക്കും. എന്നാൽ എനിക്ക് റീസ്റ്റാർട്ട് ചെയ്യാൻ പറ്റും. കാരണം എന്റെ ജീവിതത്തിൽ വന്ന് പോയിട്ടുള്ള ചില പയ്യൻമാർ തന്റെ ജീവിതം തന്നെ നശിപ്പിച്ചെന്ന് ദിയ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ചിരിച്ച് കളിച്ച് നടന്ന എന്നെ എങ്ങനെ കരഞ്ഞ് കൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ഒരു കൂട്ടം ആൾക്കാരാണ്.
ജീവിത കാലം മുഴുവൻ തെറ്റായ ഒരു പങ്കാളിക്കൊപ്പം ജീവിച്ച് അയാളുടെ ടോക്സിസിറ്റി കണ്ട് കരഞ്ഞ് 20 വർഷത്തെ ബന്ധം എന്ന് സോഷ്യൽ മീഡിയയിലിടാൻ എന്നെ കിട്ടില്ല. 100 പേർ വന്നലും എന്റെ പെർഫെക്ട് പാർട്ണറെ കണ്ടുപിടിക്കുന്നത് വരെ ഞാൻ പ്രണയത്തിൽ വീണ് കൊണ്ടിരിക്കും. പ്രണയത്തിലായ ആരെയും ഞാൻ വേണ്ടെന്ന് പറഞ്ഞതല്ല. നൂറ് ശതമാനം സ്നേഹവും കൊടുത്തതാണ്. തന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുമ്പോൾ ബന്ധം ഉപേക്ഷിച്ചതാണെന്നും ദിയ പറഞ്ഞിട്ടുണ്ട്.
ബ്രേക്കപ്പിന് ശേഷം വെെഷ്ണവ്
ദിയയുമായി പിരിഞ്ഞ ശേഷം ദിയയുടെ ആരാധകർ ഒന്നടങ്കം വെെഷ്ണവിനെതിരെ തിരിഞ്ഞു. ഇന്ന് കമന്റ് ബോക്സ് ഓഫ് ചെയ്തിടേണ്ട സാഹചര്യമാണ് വെെഷ്ണവിന്. വെെറലായ വെെഷ്ണവിന്റെ മിക്ക വീഡിയോകളുടെയും കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. ദിയ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നിട്ടും നെഗറ്റീവ് കമന്റുകൾ തുടരുന്നു. ദിയയെ വെെഷ്ണവ് വല്ലാതെ വിഷമിപ്പിച്ചിരുന്നെന്നാണ് പഴയ വ്ലോഗുകൾ ചൂണ്ടിക്കാട്ടി ആരാധകർ പറയുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെയൊന്നും ഇന്ന് വെെഷ്ണവിനൊപ്പം കാണാനില്ല. വെെഷ്ണവിന്റെ അടുത്ത കൂട്ടുകാരിൽ ഒരാളായിരുന്നു അശ്വിൻ.

കഴിഞ്ഞ വർഷമായിരുന്നു ദിയ കൃഷ്ണയും അശ്വിൻ ഗണേശും തമ്മിലുള്ള വിവാഹം. വിവാഹത്തിന് വെെഷ്ണവ് ആശംസകളും അറിയിച്ചിരുന്നു. പ്രണയം തകർന്നെങ്കിലും ദിയക്കെതിരെയോ അശ്വിനെതിരെയോ വെെഷ്ണവ് പരസ്യമായി സംസാരിച്ചിട്ടില്ല. അതേസമയം ഒരു അഭിമുഖത്തിൽ അശ്വിനെ പരോക്ഷമായി വെെഷ്ണവ് പരിഹസിച്ചു. പ്രണയത്തിലായാൽ എപ്പോഴും സുഹൃത്തുക്കളെ ഒപ്പം കൂട്ടരുതെന്നും സുഹൃത്തുക്കളിൽ പലരും നമുക്കുള്ളത് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും വെെഷ്ണവ് പറഞ്ഞു.


Click it and Unblock the Notifications











