'അശ്വിനെ അടിമയെന്ന് കളിയാക്കുന്നവരോട്..., ഞങ്ങൾ പെൺകുട്ടികൾക്ക് ഇതുപോലെ സ്നേഹിക്കുന്ന പുരുഷന്മാരെയാണ് ഇഷ്ടം'
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ദിയ കൃഷ്ണ ഏറെ ഫോളോവേഴ്സുള്ള താരപുത്രിയാണ്. എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദിയയുണ്ട്. കോളേജ് പഠനം പൂർത്തിയാക്കിയശേഷമാണ് ദിയ ബിസിനസിലേക്ക് ചുവടുവെച്ചത്. ചെറിയൊരു ഇടുങ്ങിയ മുറിയിൽ ആരംഭിച്ച ഓ ബൈ ഓസി എന്ന ഇമിറ്റേഷൻ ആഭരണങ്ങളുടെ സ്ഥാപനം ഇന്ന് ഏറ്റവും വിറ്റുവരവുള്ള ഓൺലൈൻ സ്റ്റോറാണ്.
അടുത്തിടെയാണ് ഓ ബൈ ഓസിക്ക് വേണ്ടി പുതിയൊരു ബിൽഡിങ് ദിയ എടുത്തത്. ദിവസവും ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ബിസിനസിന് പുറമെ ദിയ വരുമാനം കണ്ടെത്തുന്ന മറ്റൊരു മാർഗം യുട്യൂബ് വ്ലോഗിങ്ങാണ്. പുതിയ വ്ലോഗിൽ ഭർത്താവ് അശ്വിന്റെ വീട്ടിലെ ഒരു ലേസി ആഫ്റ്റർനൂൺ വിശേഷങ്ങളാണ് ദിയ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അശ്വിന്റെ മാതാപിതാക്കൾക്കൊപ്പം ഏറെ നാളുകൾക്കുശേഷമാണ് ദിയ ഒരു വീഡിയോ ചെയ്യുന്നത്. വിവാഹശേഷം പുതിയൊരു ഫ്ലാറ്റ് റെന്റിന് എടുത്താണ് ദിയയും അശ്വിനും കുഞ്ഞും താമസിക്കുന്നത്. കുഞ്ഞ് പിറന്നശേഷം പ്രസവ ശുശ്രൂഷയും കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ മുതിർന്നവരുടെ സാമീപ്യവും ആവശ്യമുള്ളതുകൊണ്ട് ദിയ കുടുംബസമേതം മാതാപിതാക്കൾക്കൊപ്പമാണ് താമസം.
അശ്വിന്റെ മാതാപിതാക്കൾക്കൊപ്പമുള്ള ദിയയുടെ വ്ലോഗുകൾക്ക് ആരാധകർ ഏറെയാണ്. മരുമകളും കൊച്ചുമകനും വരുന്നുവെന്ന് അറിഞ്ഞ് ഇഷ്ട വിഭവങ്ങളെല്ലാം അശ്വിന്റെ മാതാപിതാക്കൾ തയ്യാറാക്കിയിരുന്നു. അമ്മായിയമ്മ തയ്യാറാക്കുന്ന തൈര് സാദത്തിന്റെയും വത്തകൊഴമ്പിന്റേയും ആരാധികയാണ് ദിയ.
അമ്മായിയച്ഛനും അമ്മായിയമ്മയും ചേർന്നാണ് ഭക്ഷണം ദിയയ്ക്ക് വാരി നൽകിയത്. മരുമകളായിട്ടല്ല മകളായിട്ടാണ് ദിയയെ അശ്വിന്റെ മാതാപിതാക്കൾ സ്വീകരിച്ചിരിക്കുന്നതെന്ന് പുതിയ വ്ലോഗിൽ വ്യക്തമാണ്. മുത്തശ്ശന്റേയും മുത്തശ്ശിയുടേയും അടുത്ത് എത്തിയപ്പോൾ ഓമി പതിവിലും സന്തോഷവാനും എനർജറ്റിക്കുമായിരുന്നു. അഞ്ച് മാസക്കാരനായ ഓമി കമിഴ്ന്ന് വീഴാൻ തുടങ്ങിയതിന്റെ സന്തോഷവും ദിയ വ്ലോഗിൽ പങ്കുവെച്ചു.
ശേഷം ഓ ബൈ ഓസിയിൽ എത്തി അവിടുത്തെ സ്റ്റാഫിന് ക്രിസ്മസ് സ്പെഷ്യലായി നൽകാൻ തയ്യാറാക്കിയ ഗിഫ്റ്റ് ഹാംപറും ബോണസ് തുകയും ദിയ കൈമാറി. പുതിയ വ്ലോഗ് ഇതിനോടകം ട്രെന്റിങിൽ ഇടം നേടി കഴിഞ്ഞു. അശ്വിന്റെ കുടുംബത്തോടൊപ്പം ദിയയേയും ഓമിയേയും കണ്ടതുകൊണ്ട് വ്ലോഗ് കാണാനെത്തിയവരായിരുന്നു കമന്റ് കുറിച്ചവരിൽ ഏറെയും.

നാട്യങ്ങളിലാത്ത സ്നേഹമാണ് അശ്വിന്റെ കുടുംബാംഗങ്ങൾക്ക് എന്നാണ് ഏറെയും കമന്റുകൾ. ഒപ്പം അശ്വിനെ പരിഹസിക്കുന്നവർക്ക് എതിരെ ദിയയുടെ ഫോളോവേഴ്സിൽ ഒരാൾ കുറിച്ച കമന്റും ശ്രദ്ധനേടി. ദിയയുടെ കുടുംബത്തോടൊപ്പം താമസിക്കുന്നതിന്റെ പേരിലും ഭാര്യയെ ബിസിനസിൽ സഹായിക്കുന്നതിന്റെ പേരിലും അകമഴിഞ്ഞ് സ്നേഹിക്കുന്നതിന്റെ പേരിലും സോഷ്യൽമീഡിയയിലെ ഒരു വിഭാഗം നിരന്തരമായി അശ്വിനെ പരിഹസിക്കാറുണ്ട്.
അവർക്കുള്ള മറുപടിയായി പ്രത്യക്ഷപ്പെട്ട കമന്റ് ഇങ്ങനെയായിരുന്നു... ആരുേടയും വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല... എങ്കിലും പറയട്ടേ... പക്ഷേ പെണ്ണുങ്ങളും കുറേ ആണുങ്ങളും അശ്വിൻ ഒരു മൊണ്ണായാണ് അടിമയാണ് എന്നൊക്കെ പലപ്പോഴും പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ആൺകുട്ടികളേ കേട്ടോളൂ... ശരിക്കും പെൺകുട്ടികളായ ഞങ്ങൾ അശ്വിനെ പോലൊരു രത്നത്തെ ഭർത്താവായി കിട്ടാനാണ് ആഗ്രഹിക്കുന്നത്.
അയാൾ ദിയയെ പിന്തുണയ്ക്കുകയും ഭ്രാന്തമായി സ്നേഹിക്കുകയും കരുതുകയും മാത്രമല്ല അതുപോലെ തന്നെ അവളുടെ ഉള്ളിലെ കുഞ്ഞിനെ സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു കമന്റ്. നിരവധി പേർ കമന്റിനെ അനുകൂലിച്ച് എത്തിയിട്ടുണ്ട്.
എഞ്ചിനീയറായ അശ്വിൻ ജോലിക്കിടയിൽ സമയം കണ്ടെത്തിയാണ് ദിയയുടെ ബിസിനസിനും യുട്യൂബ് ചാനലിനും വേണ്ട സഹായങ്ങളെല്ലാം ചെയ്ത് കൊടുക്കുന്നത്. ഒപ്പം കുഞ്ഞിനെ നോക്കുന്നതിലും ശ്രദ്ധ കൊടുക്കാറുണ്ട്. ഗർഭകാലത്തും പ്രസവസമയത്തും അശ്വിൻ ദിയയ്ക്ക് നൽകിയ കരുതൽ മുമ്പ് ചർച്ചയായ ഒന്നാണ്.


Click it and Unblock the Notifications











