'ലക്ഷാധിപതിയായ ഭാര്യയോട് പറഞ്ഞാൽ പോരേ?'; വിശ്രമമില്ല, വാടകയും ലോണും കഴിഞ്ഞാൽ പോക്കറ്റ് കാലിയെന്ന് അശ്വിൻ!

By Desk

ഐടി മേഖലയിലാണ് ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ​ഗണേഷ് ജോലി ചെയ്യുന്നത്. വിവാഹ ദിവസം പോലും സമയം കണ്ടെത്തി ഏറ്റെടുത്ത വർക്കുകൾ പൂർത്തിയാക്കിയ ശേഷമാണ് ദിയയ്ക്ക് താലി ചാർത്താനായി അശ്വിൻ കതിർ മണ്ഡപത്തിൽ എത്തിയത്. മാനസീക സമ്മർദ്ദവും അമിത ജോലി ഭാരവുമുള്ള മേഖലയാണ് ഐടി. എന്നാൽ ജോലി ഭാരത്തിന് അനുസരിച്ചുള്ള ശമ്പളം പല കമ്പനികളും എംപ്ലോയിസിന് നൽകാറുമില്ല.

ലാപ് ടോപ്പ് ഉപയോ​ഗിച്ച് വീട്ടിൽ ഇരുന്ന് തന്നെയാണ് അശ്വിൻ ജോലികൾ ചെയ്യുന്നത്. അതിനിടയിൽ ദിയയുടെ സംരംഭമായ ഓ ബൈ ഓസിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കണക്കും കാര്യങ്ങളും വെബ് സൈറ്റും മാനേജ് ചെയ്യും. വർക്ക് ഫ്രം ​​ഹോം ആയതുകൊണ്ടാണ് ഐടി മേഖലയിൽ ജീവനക്കാരനായിട്ടും ഭാര്യയ്ക്കൊപ്പം സമയം ചിലവഴിക്കാൻ അശ്വിന് കഴിയുന്നത്.

Diya Krishna Aswin Ganesh
Photo Credit: Aswin Ganesh / instagram

വർക്കിനിടയിൽ ദിയയ്ക്കൊപ്പം എല്ലാ ആവശ്യത്തിനും അശ്വിൻ തന്നെയാണ് തുണയായി പോകാറുള്ളത്. സോഷ്യൽമീഡിയയിൽ സജീവമായ അശ്വിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച റീലാണ് വൈറലാകുന്നത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഒരു ആവറേജ് ചെറുപ്പക്കാരൻ അവന്റെ ശമ്പളത്തിന്റെ തൊണ്ണൂറ് ശതമാനവും കുടുംബത്തിന്റെ ആവശ്യങ്ങൾക്കും ഇഎംഐയ്ക്കും വീട്ട് വാടകയ്ക്കും വേണ്ടിയാണ് ചിലവഴിക്കുന്നതെന്നും സ്വന്തം ആ​ഗ്രഹങ്ങൾക്കായി നീക്കിവെക്കാനോ സമ്പാദിക്കാനോ വരുമാനം തികയില്ലെന്നും സാംരാംശമുള്ള റീലാണ് അശ്വിൻ പങ്കുവെച്ചത്.

സ്വന്തം ജീവിതാവസ്ഥയുമായി റിലേറ്റബിളായ റീലായതുകൊണ്ടാകണം അശ്വിൻ സ്റ്റോറിയിൽ ഷെയർ ചെയ്തത്. അശ്വിന്റെ സ്റ്റോറി വൈറലായതോടെ സമാനമായ അവസ്ഥയുള്ള പ്രേക്ഷകരെല്ലാം കമന്റുകളുമായി എത്തി.

കേരളത്തിലെ ഭൂരിഭാ​ഗം ചെറുപ്പക്കാരും മാസ ശമ്പളവും ജീവിത ചിലവും ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവരാണ്. ഭാര്യ ലക്ഷങ്ങൾ വരുമാനമുള്ള സംരംഭകയാണെങ്കിൽ കൂടിയും അവയിൽ നിന്നും പണം വീട്ട് ആവശ്യങ്ങൾക്ക് വേണ്ടി അധികമായി അശ്വിൻ ചിലവഴിക്കാറില്ല. ലക്ഷങ്ങൾ മാസം ടേണോവറുള്ള സ്ഥാപനമാണ് ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനം. ഇമിറ്റേഷൻ ആഭരണങ്ങൾ, സാരികൾ എന്നിവയാണ് ഓ ബൈ ഓസിയിലൂടെ വിൽപ്പന നടത്തുന്നത്.

ഓൺലൈനിലൂടെയാണ് കൂടുതലും കസ്റ്റമേഴ്സ് ഓ ബൈ ഓസിയിൽ നിന്നും പർച്ചേസ് ചെയ്യുന്നത്. കൂടാതെ ഒരു ഫിസിക്കൽ സ്റ്റോറും തിരുവനന്തപുരത്തിന്റെ ഹൃദയഭാ​ഗത്തായി ​ദിയയുടെ ഓ ബൈ ഓസിക്കുണ്ട്. ബിസിനസിനോട് പണ്ട് മുതൽ താൽപര്യമുള്ളയാളാണ് ദിയ. അങ്ങനെയാണ് കോളേജ് പഠനത്തിനുശേഷം ഓ ബൈ ഓസി ആരംഭിക്കുന്നത്.

Diya Krishna Aswin Ganesh
Photo Credit: Aswin Ganesh / instagram

പെൺകുട്ടികളുടെ ഫാഷൻ ടേസ്റ്റിന് അനുസരിച്ചുള്ള വസ്ത്രങ്ങളും മുമ്പ് ഓ ബൈ ഓസിയിൽ ലഭ്യമായിരുന്നു. പിന്നീട് നവീകരിച്ചശേഷമാണ് ഇമിറ്റേഷൻ ആഭരണങ്ങളും സാരികളിലേക്കും മാത്രമായി മാറ്റിയത്. അടുത്തിടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പിലൂടെ ദിയയ്ക്ക് അറുപത്തിയൊമ്പത് ലക്ഷം രൂപയും സ്റ്റോക്കുകളും നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരായ മൂന്ന് സ്ത്രീകളാണ് ക്യുആർ കോഡിൽ തിരിമറി കാണിച്ച് കസ്റ്റമേഴ്സിൽ നിന്നും പണം തട്ടിയത്.

അതുമായി ബന്ധപ്പെട്ടുള്ള കേസ് പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കുറ്റരോപിതരായ സ്ത്രീകൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി നിഷേധിച്ചു. മൂന്ന് പേരും പണം തട്ടിയെന്ന് സമ്മതിക്കുന്ന വീഡിയോ ദിയ പുറത്ത് വിട്ടിരുന്നു. ​ഗർഭിണിയായതിനാൽ ബിസിനസിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രദ്ധ കൊടുക്കാൻ ദിയയ്ക്ക് കഴിഞ്ഞിരുന്നില്ല.

ഈ സമയത്താണ് ജീവനക്കാരികൾ പണം തട്ടിയത്. ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ദിയയും അശ്വിനും. ജൂലൈ മാസത്തിൽ ഡെലിവറിയുണ്ടാകും. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദിയയും അശ്വിനും തിരുവനന്തപുരത്ത് വെച്ച് വിവാഹിതരായത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X